Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalamassery

Ernakulam

കളമശേരിയിലെ ബയോമൈനിംഗ് പദ്ധതി: ആ​ദ്യ​ഘ​ട്ട ബാ​ക്ക് ഫി​ല്ലിം​ഗ് പൂ​ർ​ത്തി​യാ​യി

ക​ള​മ​ശേ​രി: ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ൽ മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി നീ​ക്കം ചെ​യ്ത് ഭൂ​മി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള ബ​യോ​മൈ​നിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ബാ​ക്ക്ഫി​ല്ലിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി.

സോ​ൺ ഒ​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന 8,230.80 മീ​റ്റ​ർ ക്യൂ​ബ് മാ​ലി​ന്യം നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് ബാ​ക്ക് ഫി​ല്ലിം​ഗ് പൂ​ർ‌​ത്തി​യാ​ക്കി​യ​ത്. മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ത്ത മ​ണ്ണി​ന് സ​മാ​ന​മാ​യ ബ​യോ​സോ​യി​ലും ഇ​നെ​ർ​ട്ടും ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഡം​പ് സൈ​റ്റി​ൽ ത​ന്നെ നി​ക്ഷേ​പി​ച്ചാ​ണ് ഭൂ​മി നി​ര​പ്പാ​ക്കി​യ​ത്. ഇ​തു​വ​രെ 60 സെ​ന്‍റ് ഭൂ​മി വീ​ണ്ടെ​ടു​ത്തു.

ശേ​ഷി​ക്കു​ന്ന സോ​ണു​ക​ളി​ലെ ബ​യോ​മൈ​നിം​ഗ് ജോ​ലി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ലി​ന്യം മു​ഴു​വ​ൻ നീ​ക്കി നി​ര​പ്പാ​ക്കു​ന്ന​തോ​ടെ ഭൂ​മി വീ​ണ്ടെ​ടു​ത്ത് മ​റ്റ് വി​ക​സ​ന പ്ര​വ‌​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​വും.

ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി (കെ​എ​സ്ഡ​ബ്ല്യു​എം​പി)യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മാ​ലി​ന്യം നീ​ക്കു ന്ന​ത്. 9.20 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ ചെ​ല​വ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്എം​എ​സ് ക​മ്പ​നി​ക്കാ​ണു ബ​യോ​മൈ​നിം​ഗ് ജോ​ലി​ക​ളു​ടെ ചു​മ​ത​ല.

Kerala

കാ​ലി​ട​റി​യ​ത് എ​വി​ടെ? സ്വീ​കാ​ര്യ​ത​യി​ല്ലാ​ത്ത​വ​രെ വി​ശ്വ​സ്ത​രാ​ക്കി, പ്ര​ദേ​ശി​ക ഇ​ട​പെ​ട​ലു​ക​ളി​ല്ല; പി. ​രാ​ജീ​വ് കീ​ഴ​ട​ങ്ങു​മ്പോ​ള്‍

കൊ​ച്ചി: ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ആ​യു​ധം വ​ച്ച് കീ​ഴ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് പി. ​രാ​ജീ​വ്. എ​ന്നാ​ല്‍ മാ​ള​ത്തി​ല്‍ ഒ​ളി​ക്കാ​നി​ല്ല. ജ​ന​വി​ശ്വാ​സം ആ​ര്‍​ജ്ജി​ച്ച് ശ​ക്ത​മാ​യി തി​രി​ച്ചു വ​രാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രും എ​ന്നു പ​റ​ഞ്ഞു കൊ​ണ്ടാ​ണ് തി​രി​കെ പോ​ക്ക്. സം​സ്ഥാ​ന ത​ല​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന നേ​താ​വാ​യി ഖ്യാ​തി നേ​ടി​യ പി. ​രാ​ജീ​വി​ന് അ​ടി​പ​ത​റി​യ​ത് എ​വി​ടെ​യാ​ണ്?

വ്യ​വ​സാ​യ മ​ന്ത്രി​യാ​യി കൊ​ണ്ടു​വ​ന്ന വി​ക​സ​ന​ങ്ങ​ള്‍ എ​ണ്ണി പ​റ​യു​മ്പോ​ഴും താ​ന്‍ നി​ല്‍​ക്കു​ന്ന ഭൂ​മി​യി​ലെ മ​ണ്ണൊ​ലി​ച്ചു പോ​കു​ന്ന​ത് രാ​ജീ​വ് അ​റി​ഞ്ഞി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ മി​ക​ച്ച മ​ന്ത്രി​മാ​രി​ല്‍ ഒ​രാ​ള്‍, ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ലെ ഏ​റെ ജ​ന​കീ​യ​നാ​യ വ്യ​ക്തി എ​ന്ന നി​ല​ക​ളി​ല്‍ പേ​രെ​ടു​ത്ത ആ​ളാ​ണ് പി. ​രാ​ജീ​വ്. എ​ന്നാ​ല്‍ യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ല്‍ രാ​ജീ​വി​ന് കാ​ലി​ട​റി.

അ​ഡ്വ. വി.​ഇ. അ​ബ്ദു​ല്‍ ഗ​ഫൂ​റി​ലൂ​ടെ മു​സ്ലീം ലീ​ഗ് ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ തി​രി​ച്ചെ​ത്തി. പി. ​രാ​ജീ​വി​നെ 16,312 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഗ​ഫൂ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2021ല്‍ ​നേ​രി​ട്ട തോ​ല്‍​വി​ക്ക് എ​ല്‍​ഡി​എ​ഫി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ ത​ന്നെ യു​ഡി​എ​ഫ് മ​റു​പ​ടി ന​ല്‍​കി.

സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ദേ​ശി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ കു​റ​ഞ്ഞ​ത് രാ​ജീ​വി​ന് വി​ന​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ഒ​പ്പം എ​ന്ന പേ​രി​ല്‍ വി​ക​സ​ന പ​ദ്ധി​ക​ള്‍ ന​ട​പ്പാ​ക്കി മു​ന്നേ​റി​യെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യോ താ​ഴേ​ത്ത​ട്ടി​ല്‍ ഇ​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്കു​ക​യോ രാ​ജീ​വ് ചെ​യ്തി​രു​ന്നി​ല്ല എ​ന്നാ​ണ് നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ല്‍.

പാ​ര്‍​ട്ടി അ​ണി​ക​ളു​മാ​യും പ്ര​ദേ​ശി​ക പ്ര​വ​ര്‍​ത്ത​ക​രു​മാ​യും രാ​ജീ​വ് വ​ലി​യ ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നി​ല്ല. ഉ​ന്ന​ത ബ​ന്ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും താ​ഴേ​ക്കി​ട​യി​ല്‍ ബ​ന്ധ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ രാ​ജീ​വി​നാ​യി​ല്ല. പാ​ര്‍​ട്ടി​ക്ക​ക​ത്തും രാ​ജീ​വി​നോ​ട് വി​രോ​ധ​മു​ള്ള​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. വി​യോ​ജി​പ്പു​ള്ള പാ​ര്‍​ട്ടി അ​ണി​ക​ളെ കൂ​ടെ എ​ത്തി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ച​തു​മി​ല്ല.

ക​ള​മ​ശേ​രി​യി​ല്‍ ത​ന്റെ വി​ശ്വ​സ്ത​രാ​യി രാ​ജീ​വ് കൂ​ടെ കൂ​ട്ടി​യ​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ സ്വീ​കാ​ര്യ​ത​യി​ല്ലാ​ത്ത ആ​ളു​ക​ളാ​യി​രു​ന്നു എ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട, പി​ന്നീ​ട് തി​രി​ച്ചു​വ​ന്ന ചി​ല​ര്‍ ആ​യി​രു​ന്നു രാ​ജീ​വി​ന്റെ വി​ശ്വ​സ്ത​ര്‍. സ്വീ​കാ​ര്യ​ത കു​റ​ഞ്ഞ ആ​ളു​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ന​യി​ച്ചു എ​ന്ന​തും രാ​ജീ​വി​ന്റെ വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ജീ​വും ഗ​ഫൂ​റും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ 15,336 വോ​ട്ടി​നാ​യി​രു​ന്നു പി. ​രാ​ജീ​വ് വി​ജ​യി​ച്ച​ത്. 2011ല്‍ ​മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ ശേ​ഷം ലീ​ഗി​നെ മാ​ത്രം ജ​യി​പ്പി​ച്ച ക​ള​മ​ശേ​രിി​ല്‍ അ​പ്ര​തീ​ക്ഷി​ത വി​ജ​യം ആ​യി​രു​ന്നു രാ​ജീ​വി​ന്റെ​ത്. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യാ​യി.

വ്യ​വ​സാ​യ ന​ഗ​ര​മാ​യ ക​ള​മ​ശേ​രി​യി​ല്‍ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു രാ​ജീ​വ്. എ​ന്നാ​ല്‍ ആ ​വി​ശ്വാ​സം ത​ക​ര്‍​ന്നു. വോ​ട്ടെ​ണ്ണി തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ലീ​ഡ് നേ​ടി​യ​ത് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ ആ​യി​രു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​കെ​യു​ള്ള ഒ​രു മ​ന്ത്രി ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു.

2008ല്‍ ​രൂ​പീ​ക​രി​ച്ച ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ 2011ല്‍ ​ആ​യി​രു​ന്നു ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 2011ലും 2016​ലും വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞാ​ണ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ല്‍ പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി ആ​രോ​പ​ണ​വും വി​ക​സ​ന വി​രു​ദ്ധ വി​കാ​ര​വും രാ​ഷ്ട്രീ​യ ചി​ത്രം മാ​റ്റി​യെ​ഴു​തി. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്റെ മ​ക​ന്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ സ്ഥാ​നാ​ര്‍​ഥി ആ​യ​പ്പോ​ള്‍ പി. ​രാ​ജീ​വ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു. ഒ​ടു​വി​ല്‍ ക​ള​മ​ശേ​രി വീ​ണ്ടും ലീ​ഗ് എ​ടു​ത്തു.

Kerala

എ​റ​ണാ​കു​ള​ത്ത് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി സി​യാ​ദ് (42), കൊ​ല്ലം ചി​ത​റ സ്വ​ദേ​ശി ആ​ദി​ൽ അ​ൻ​സാ​ർ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ള​മ​ശേ​രി വ​ട്ടേ​ക്കു​ന്ന​ത്തെ ലോ​ഡ്ജി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് 6.79 ഗ്രാം ​എം ഡി ​എം എ​യും 56.98 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ്ണ​ർ ടി.​ഡി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Kerala

വോട്ടെടുപ്പിനിടെ സംഘർഷം; കളമശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി, ആലുവയിൽ പ്രതിഷേധം

കൊച്ചി: വോട്ടെടുപ്പിനിടെ കളമശേരിയിലും ആലുവയിലും സംഘർഷം. കളമശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സ്വകാര്യ വാഹനത്തിൽ വോട്ടർമാരെ കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്കും കൈയാങ്കളിയിലേക്കും എ ത്തിയത്. കളമശേരി പോളിടെക്‌നിക് കോളജിലെ ബൂത്തിലാണ് സംഭവം

ഒരേ വാഹനത്തിൽ അഞ്ചു തവണ വോട്ട് ചെയ്യാനായി ആളുകളെ എത്തിച്ചതിനെയാണ് യുഡിഎഫ് പ്രവർത്തകർ തടഞ്ഞത്. ഇത്തരം പ്രവൃത്തി പാടില്ലെന്നും പകരം ഓട്ടോയോ ടാക്സിയോ ഏർപ്പെടുത്തണമെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞത് എൽഡിഎഫ് പ്രവർത്തകരെ ചൊടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ആലുവ കുട്ടമശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഫ്ലക്സ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ട് തർക്കം ഉണ്ടാവുകയും തുടർന്ന് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ ഫ്ലക്‌സ് നീക്കം ചെയ്തു.

District News

ക​ടു​പ്പ​മാ​ണ് ക​ള​മ​ശേ​രി

ക​ള​മ​ശേ​രി: ഒ​രു വ​ശ​ത്ത് മ​ന്ത്രി, എ​തി​ർ ഭാ​ഗ​ത്ത് മു​ൻ മ​ന്ത്രി​യു​ടെ മ​ക​ൻ. 2021ലെ ​ഇ​ട​തു-​വ​ല​തു പോ​രാ​ട്ട​ത്തി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് ക​ള​മ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ. സ​വി​ശേ​ഷ​ത​ക​ൾ മാ​ത്ര​മ​ല്ല, ആ​വേ​ശ​വും വേ​ണ്ടു​വോ​ള​മു​ണ്ട് ക​ള​മ​ശേ​രി​യി​ലെ ക​ടു​പ്പ​മേ​റി​യ പോ​രാ​ട്ട​ത്തി​ന്.


എ​ൽ‌​ഡി​എ​ഫി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​യും വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ പി. ​രാ​ജീ​വ് മ​ത്സ​രി​ക്കു​മ്പോ​ൾ മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ മ​ക​നും മു​സ്ലീം ലീ​ഗ് നേ​താ​വു​മാ​യ അ​ഡ്വ. വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​റാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ഇ​വ​ർ ത​മ്മി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ​യും മ​ത്സ​രം. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ഡി​ജെ​എ​സി​ലെ എം.​പി. ബി​നു​വി​നു ക​ന്നി​യ​ങ്കം.

വ്യ​വ​സാ​യ​ങ്ങ​ളു​ടെ നാ​ട്

കേ​ര​ള​ത്തി​ന്‍റെ വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​ണ് എ​റ​ണാ​കു​ള​മെ​ങ്കി​ൽ‌, ജി​ല്ല​യി​ലെ വ്യ​വ​സാ​യ​ങ്ങ​ളേ​റെ​യും കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് ക​ള​മ​ശേ​രി. ഏ​ലൂ​രും എ​ട​യാ​റും ക​ള​മ​ശേ​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നൂ​റു​ക​ണ​ക്കി​നു വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ഫാ​ക്ട​റി​ക​ളു​മു​ണ്ട്.
കി​ൻ​ഫ്ര ഹൈ​ടെ​ക് പാ​ർ​ക്ക്, മെ​ഡി​ക്ക​ൽ കോ​ള​ജ്, കാ​ൻ​സ​ർ‌ റി​സ​ർ​ച്ച് സെ​ന്‍റ​ർ, കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നീ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളും ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

യു​ഡി​എ​ഫ് ആ​ധി​പ​ത്യം, എ​ൽ​ഡി​എ​ഫ് അ​ട്ടി​മ​റി

2008 ൽ ​മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച ഘ​ട്ടം മു​ത​ൽ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച മ​ണ്ഡ​ല​മാ​ണ് ക​ള​മ​ശേ​രി. 2011ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് 7789 വോ​ട്ടു​ക​ൾ​ക്കു സി​പി​എ​മ്മി​ലെ കെ. ​ച​ന്ദ്ര​ൻ​പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2016 ൽ ​ഇ​ബ്രാ​ഹിം​കു​ഞ്ഞ് ഭൂ​രി​പ​ക്ഷം 12000 വോ​ട്ടി​നു മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി.

എ​ന്നാ​ൽ 2021ൽ ​പി.​രാ​ജീ​വ് ക​ള​മ​ശേ​രി​യി​ൽ ചെ​ങ്കൊ​ടി പാ​റി​ച്ചു. ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യ അ​ബ്ദു​ൾ ഗ​ഫൂ​റി​നെ 15336 വോ​ട്ടു​ക​ൾ​ക്കാ​ണ് രാ​ജീ​വ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ്, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നാ​യി​രു​ന്നു ആ​ധി​പ​ത്യം. ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​നു മേ​ൽ​ക്കൈ​യു​ള്ള​ത്. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലും മ​ണ്ഡ​ല​ത്തി​ലെ നാ​ലു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫ് ഭ​ര​ണ​മാ​ണ്.

ഭ​ര​ണ​മി​ക​വി​ൽഇ​ട​തു​പ്ര​തീ​ക്ഷ

ഇ​ട​തു സ​ർ​ക്കാ​രി​ൽ പ്ര​ധാ​ന വ​കു​പ്പു കൈ​കാ​ര്യം ചെ​യ്ത മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പി.​രാ​ജീ​വി​ന്‍റെ മി​ക​വാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യം. ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് റാ​ങ്കിം​ഗി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ കേ​ര​ള​ത്തെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച വ്യ​വ​സാ​യ മ​ന്ത്രി​യെ​ന്ന ഖ്യാ​തി എ​ൽ​ഡി​എ​ഫ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.

28-ാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കേ​ര​ളം ഫാ​സ്റ്റ് മൂ​വ​ർ പ​ട്ടി​ക​യി​ൽ തു​ട​ർ​ച്ച​യാ​യി ഇ​ടം നേ​ടി​യ​തും ടോ​പ്പ് അ​ച്ചീ​വ​ർ പ​ദ​വി ര​ണ്ടു ത​വ​ണ നി​ല​നി​ർ​ത്തി​യ​തും നേ​ട്ട​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു. ഇ​തി​നൊ​പ്പം മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം വ​ലി​യ തോ​തി​ലു​ള്ള വി​ക​സ​ന പ്ര​വ​ർ‌​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ട​മാ​കു​മെ​ന്നും രാ​ജീ​വും ഇ​ട​തു​പ​ക്ഷ​വും അ​വ​കാ​ശ​പ്പെ​ടു​ന്നു.

മാ​റ്റം ഉ​റ​പ്പെ​ന്ന്യു​ഡി​എ​ഫ്

മു​ൻ മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞ് ക​ള​മ​ശേ​രി​യി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു താ​ര​ത​മ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ബ്രാ​ഹിം​കു​ഞ്ഞ് പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ന​ട​ത്തി​യ റോ​ഡ് വി​ക​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​വി​ഷ​യ​മാ​ണ്.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ മ​ര​ണ​ശേ​ഷ​മു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. അ​ബ്ദു​ൾ ഗ​ഫൂ​ർ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. വി​പു​ല​മാ​യ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ട​മാ​കു​മെ​ന്നും യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ട്. ജി​ല്ല​യി​ൽ മൂ​സ്ലീം ലീ​ഗ് മ​ത്സ​രി​ക്കു​ന്ന ഏ​ക സീ​റ്റാ​ണ് ക​ള​മ​ശേ​രി.

Kerala

കളമശേരിയില്‍ യുവതിയെ ആക്രമിച്ച കവര്‍ച്ച : പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു

കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. കേസുമായി ബന്ധപ്പെട്ട് പാലക്കാട് അഗളി ഗൂളിക്കടവ് ധോണിയാകുണ്ട് ഊരില്‍ എം. അനീഷി(28)നെയാണ് കളമശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജു, എസ്‌ഐ സെബാസ്റ്റ്യന്‍ പി. ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

റിമാന്‍ഡിലുള്ള പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനായി ഇയാളുമായി പോലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ജയിലില്‍ വച്ച് മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നു.

കഴിഞ്ഞ 15ന് രാത്രി 8.30ന് എച്ച്എംടി ജംഗ്ഷന് സമീപത്തെ റെയില്‍വേ ക്രോസിനോട് ചേര്‍ന്നായിരുന്നു സംഭവം. എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി യുവതി എച്ച്എംടി ബസ് സ്‌റ്റോപ്പിന് സമീപം റെയില്‍വേ ക്രോസ് ചെയ്ത് നടന്ന് പോകുമ്പോള്‍ ആക്രമിക്കുകയും മൊബൈല്‍ ഫോണും മാലയും കവരുകയുമായിരുന്നു.

200ഓളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്നെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Kerala

'കേരളത്തില്‍ യുഡിഎഫ് തരംഗം, എല്‍ഡിഎഫ് പോലും ഭരണമാറ്റം ആഗ്രഹിക്കുന്നു': അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍

കൊച്ചി: കളമശേരി മണ്ഡലത്തില്‍ 2021ലെ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടലിന് ഒരുങ്ങിയിരിക്കുകയാണ്. മന്ത്രി പി. രാജീവിനെ എതിരിടാന്‍ ഫുള്‍ ഫോമിലാണ് യുഡിഎഫിന്‍റെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍.

കേരളം മാറ്റം ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ഒമ്പതിന് വരാന്‍ പോകുന്നത്. കേരളമൊട്ടാകെ യുഡിഎഫിന്‍റെ തരംഗമുണ്ടാകും, അതിനൊപ്പം കളമശേരിയും ഉണ്ടാകുമെന്നും അബ്ദുള്‍ ഗഫൂര്‍ ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചു.

കളമശേരിയില്‍ ഇത്തവണ യുഡിഎഫ് തന്നെ വിജയിക്കും. കേരളമൊട്ടാകെ യുഡിഎഫിന്‍റെ തരംഗമാണ്. യുഡിഎഫ് സര്‍ക്കാറാണ് വരാന്‍ പോകുന്നത്. അതിനോടൊപ്പം കളമശേരി മണ്ഡലവും ഉണ്ടാകും.

കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തെ എങ്ങനെയെങ്കിലും മാറണം എന്നാണ് ജനങ്ങള്‍ക്ക്. യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, നല്ലവരായ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലും ആഗ്രഹിക്കുന്നത് അതാണ്. കേരളം മാറ്റം ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ഒമ്പതിന് വരാന്‍ പോകുന്നത്. കളമശേരിയില്‍ യുഡിഎഫിന് ഉജ്വലമായ വിജയം ഉണ്ടാകും. ഇപ്പോഴത്തെ സ്ഥിതിയില്‍ നൂറില്‍ കൂടുതല്‍ സീറ്റ് ഉറപ്പായും ലഭിക്കും. ആ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

കളമശേരി വികസനത്തിലേക്ക്

കളമശേരി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്ഡലം 2011ല്‍ രൂപീകൃതമായി വന്നപ്പോള്‍ ഇതിന്‍റെ കണക്ടിവിറ്റി വിഷയമായിരുന്നു.

ഇടപ്പള്ളി മുതല്‍ ഏകദേശം തൃശൂര്‍ മാളയുടെ ബോര്‍ഡര്‍ വരെയുള്ള മണ്ഡലമാണ് കളമശേരി. അതെല്ലാം 17 പാലങ്ങള്‍ കൊണ്ട് ബന്ധിപ്പിക്കാനും കണക്ടിവിറ്റി ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. എല്ലാ റോഡുകളും ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ എല്ലാം നന്നാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ മെയിന്‍റനന്‍സ് നടന്നിട്ടില്ല.

റോഡുകളുടെ സ്ഥിതി ഇപ്പോള്‍ വളരെ ദയനീയമായി നില്‍ക്കുന്ന അവസ്ഥയാണ്. 13 കൊല്ലം മുമ്പ് ടാര്‍ ചെയ്ത് നല്ല നിലവാരത്തില്‍ ആക്കിയ റോഡുകള്‍ ഇന്ന് മെയിന്‍റനന്‍സ് കാത്തു കിടക്കുകയാണ്.

കുടിവെള്ളത്തിന്‍റെ പ്രശ്‌നമുണ്ട് പല സ്ഥലത്തും. യുഡിഎഫിന്‍റെ കാലത്ത് വലിയ കുടിവെള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ പത്തു കൊല്ലമായിട്ടും അത് നടപ്പാക്കിയിട്ടില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ. അത് പരിഹരിക്കും.

കളമശേരി ഒരു നഗരപ്രദേശമാണ്, എന്നാല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുനുകര, കരുമാലൂര്‍, ആലങ്ങാട് ഒക്കെ ഗ്രാമപ്രദേശങ്ങളാണ്. അതിനാല്‍ തന്നെ നിരവധി ആവശ്യങ്ങളുള്ള മണ്ഡലമാണ് കളമശേരി. ഒരു പാറ്റേണ്‍ അനുസരിച്ച് മാത്രം വികസനം കൊണ്ടുവരാന്‍ പറ്റുന്ന ഒരു മണ്ഡലമല്ല ഇത്. ഓരോ പ്രദേശത്തിനും ഓരോ രീതിയിലുള്ള ആവശ്യങ്ങളാണ്, അതെല്ലാം പരിഗണിച്ചു കൊണ്ടു തന്നെ മുന്നോട്ട് പോകും.

വായു മലിനീകരണം

ഏലൂരിലെ ഇപ്പോഴത്തെ വായു മലിനീകരണം ഏകദേശം ഡല്‍ഹിയുടെ അടുത്തു തന്നെ എത്തി. പലപ്പോഴും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) ഡല്‍ഹിയുടെ അടുത്തു തന്നെയാണ്. എക്യുഐ അനാരോഗ്യകരം എന്നാണ് കാണിക്കുന്നത്. ടിസിസി അടക്കമുള്ള വലിയ കമ്പനികളെ നിലനിര്‍ത്തി കൊണ്ടു തന്നെ നല്ല രീതിയില്‍ അതിനെ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സാധിക്കണം. മലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. അതിന് വേണ്ടി ശ്രദ്ധ ചെലുത്തും.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ പ്രതിസന്ധിയാവില്ല

മുഖ്യമന്ത്രി ചര്‍ച്ചകള്‍ യുഡിഎഫിന് ഒരിക്കലും പ്രതിസന്ധി ഉണ്ടാക്കില്ല. മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നും തന്നെയായിരിക്കും. ആരാണ് മുഖ്യമന്ത്രി എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. അതിനെ എല്ലാ ഘടകകക്ഷികളും പിന്തുണയ്ക്കും. അതിലൊന്നും ഒരു തര്‍ക്കവുമില്ലഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഇരുന്നെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാവുകയില്ല. വളരെ സ്മൂത്ത് ആയിട്ട് തന്നെ കാര്യങ്ങള്‍ പോകും.

വനിതാ പ്രാതിനിധ്യം

വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ റിസര്‍വേഷന്‍ പാറ്റേണ്‍ ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നുണ്ട്. വനിതകള്‍ മത്സരിക്കാനായി സ്വമേധയാ മുന്നോട്ടു വരുന്നുണ്ട്.

നിയമസഭയില്‍ റിസര്‍വേഷന്‍ ഇല്ല. എന്നാല്‍ അതിന്റേതായ പരിഗണന എല്ലാ പാര്‍ട്ടികളും കൊടുക്കാന്‍ നോക്കാറുണ്ട്. മുസ്ലീം ലീഗ് പോലും രണ്ടു വനിത സ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്നുള്ളത് വനിതകള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം കൊടുക്കണം എന്നതിന്റെ ലക്ഷണമാണ്.

തൊഴിലാളികള്‍ക്ക് ആനുകൂല്യം

യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ടിസിസി അടക്കമുള്ള കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുള്ളത്. എല്‍ടിഎ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് നടപ്പിലാക്കിയിട്ടുണ്ട്. പക്ഷെ എല്‍ഡിഎഫിന്റെ കാലത്ത് തൊഴിലാളികള്‍ക്ക് അങ്ങനെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. അന്യായമായ ആനുകൂല്യങ്ങൾ ഒന്നും ചോദിക്കുന്നില്ല. ആവശ്യമായത് ഒക്കെ കൊടുക്കണം. ഇപ്പോഴുള്ള എല്‍ടിഎ പോലും ചെറിയ കാര്യങ്ങള്‍ കൊണ്ട് തടഞ്ഞു വച്ചിരിക്കുകയാണ്. യുഡിഎഫ് വന്നാല്‍ അര്‍ഹമായ രീതിയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കും.

പ്രചാരണം

പ്രചാരണം നന്നായി നടക്കുന്നുണ്ട്. എല്ലാവരും നന്നായി സഹകരിക്കുന്നുണ്ട്. യുഡിഎഫിന്‍റെ എല്ലാ വലിയ നേതാക്കളും പ്രവര്‍ത്തകരും പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ വിജയം നൂറു ശതമാനമാണ്.

Kerala

ക​ള​മ​ശേ​രി​യി​ൽ സോ​ഫ നി​ർ​മാ​ണ യൂ​ണി​റ്റി​ന് തീ​പി​ടി​ച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ സോ​ഫ നി​ർ​മാ​ണ യൂ​ണി​റ്റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. എ​ച്ച്എം​ടി കോ​ള​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ഫ നി​ർ​മാ​ണ യൂ​ണി​റ്റി​നാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ തീ​പി​ടി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട ജോ​ലി​ക്കാ​ർ പെ​ട്ട​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. സോ​ഫ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഫോം, ​പ്ലൈ​വു​ഡ് എ​ന്നി​വ​യ്ക്കാ​ണ് തീ ​പി​ടി​ച്ച​ത്.

ആ​റ് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

ദുര്‍ഗ കാമിക്ക് വിട; കളമശേരി സഭ സെമിത്തേരിയില്‍ അന്ത്യവിശ്രമം

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയായ നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയുടെ സംസ്‌കാരം കളമശേരി സഭ സെമിത്തേരിയില്‍ നടന്നു. എറണാകുളം ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദുര്‍ഗ കാമി വ്യാഴാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ദുര്‍ഗയുടെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാവുകയുമായിരുന്നു.

കഴിഞ്ഞ മാസം 22ന് ആയിരുന്നു ദുര്‍ഗ കാമിക്ക് ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയായിരുന്നു ദുര്‍ഗയുടേത്. ബൈക്കപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്‍റെ ഹൃദയമാണ് ദുര്‍ഗയ്ക്കായി മാറ്റിവച്ചത്.

ദുര്‍ഗയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷവും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടു കൂടിയാണ് ആരോഗ്യനില മോശമായത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും ദുര്‍ഗ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.

എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഫിസിയോ തെറാപ്പിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.അപൂര്‍വ ജനിതകരോഗം ബാധിച്ച് ഒരു വര്‍ഷമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദുര്‍ഗ. മലയാളിയായ ഡോക്ടര്‍ മുഖേനയാണ് ദുര്‍ഗ കേരളത്തിലേക്ക് എത്തിയത്. നേരത്തേ ഇതേ ജനിതക രോഗം ബാധിച്ച് ദുര്‍ഗയുടെ അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു.

Kerala

രാജഗിരിയിൽ ‘ദ്യുതി 2026’ ആരംഭിച്ചു

ക​​ള​​മ​​ശേ​​രി: ക​​ള​​മ​​ശേ​​രി രാ​​ജ​​ഗി​​രി കോ​​ള​​ജ് ഓ​​ഫ് സോ​​ഷ്യ​​ല്‍ സ​​യ​​ന്‍സ​​സി​​ല്‍ സാ​​മൂ​​ഹ്യ പ്ര​​വ​​ര്‍ത്ത​​ന​​വും പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​വും സം​​യു​​ക്ത പാ​​ത​​ക​​ള്‍ എ​​ന്ന പ്ര​​മേ​​യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ദ്യു​​തി 2026 അ​​ന്താ​​രാ​​ഷ്ട്ര സ​​മ്മേ​​ള​​ന​​ത്തി​​ന് തു​​ട​​ക്ക​​മാ​​യി.

എ​ഡി​ന്‍​ബ്‌​റോ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ സോ​​ഷ്യ​​ല്‍ വ​​ര്‍ക്ക് – റെ​​ഫ്യൂ​​ജി പ​​ഠ​​ന വി​​ഭാ​​ഗ​​ത്തി​​ലെ പേ​​ഴ്‌​​സ​​ണ​​ല്‍ ചെ​​യ​​ര്‍ പ്ര​​ഫ.​​ ജോ​​ര്‍ജ് പാ​​ലാ​​ട്ടി​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ആ​​ധു​​നി​​ക സ​​മൂ​​ഹം നേ​​രി​​ടു​​ന്ന സ​​ങ്കീ​​ര്‍ണ​​മാ​​യ സാ​​മൂ​​ഹി​​ക-​​ആ​​രോ​​ഗ്യ വെ​​ല്ലു​​വി​​ളി​​ക​​ളെ അ​​തി​​ജീ​​വി​​ക്കാ​​ന്‍ സാ​​മൂ​​ഹ്യ പ്ര​​വ​​ര്‍ത്ത​​ന​​വും പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​വും ത​​മ്മി​​ലു​​ള്ള ഏ​​കോ​​പി​​ത​​മാ​​യ പ്ര​​വ​​ര്‍ത്ത​​നം അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണെ​​ന്നും ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​ന​​വും സാ​​മൂ​​ഹി​​ക​​ക്ഷേ​​മ​​വും പ​​ര​​സ്പ​​ര​​പൂ​​ര​​ക​​ങ്ങ​​ളാ​​യി ഒ​​രേ പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ക്കേ​​ണ്ട​​ത് ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ അ​​നി​​വാ​​ര്യ​​ത​​യാ​​ണെ​​ന്നും പ്ര​​ഫ.​​ജോ​​ര്‍ജ് പാ​​ലാ​​ട്ടി​​യി​​ല്‍ പ​​റ​​ഞ്ഞു.

സോ​​ഷ്യ​​ല്‍ വ​​ര്‍ക്ക് ഡി​​പ്പാ​​ര്‍ട്ട്മെ​​ന്‍റും പ​​ബ്ലി​​ക് ഹെ​​ല്‍ത്ത് ഫൗ​​ണ്ടേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് മൂ​​ന്നു ദി​​വ​​സ​​ത്തെ സ​​മ്മേ​​ള​​നം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

ച​​ട​​ങ്ങി​​ല്‍, രാ​​ജ​​ഗി​​രി സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ മാ​​നേ​​ജ​​രും സി​​എം​​ഐ സേ​​ക്ര​​ഡ് ഹാ​​ര്‍ട്ട് പ്രൊ​​വി​​ന്‍ഷ്യ​​ലു​​മാ​​യ ഫാ. ​​ബെ​​ന്നി ന​​ല്‍ക്ക​​ര, എ​​എ​​ച്ച്പി​​ഐ, എ​​ന്‍ബി​​എ​​ഐ, സി​​എ​​എ​​ച്ച്ഒ എ​​ന്നീ ദേ​​ശീ​​യ ആ​​രോ​​ഗ്യ സം​​ഘ​​ട​​ന​​ക​​ളു​​ടെ സ്ഥാ​​പ​​ക​​നും ര​​ക്ഷാ​​ധി​​കാ​​രി​​യു​​മാ​​യ ഡോ. ​​അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ തോ​​മ​​സ്, രാ​​ജ​​ഗി​​രി കോ​​ള​​ജ് പ്രി​​ന്‍സി​​പ്പ​​ല്‍ ഫാ. ​​എം.​​ഡി.​​ സാ​​ജു, സോ​​ഷ്യ​​ല്‍ വ​​ര്‍ക്ക് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​കി​​ര​​ണ്‍ ത​​മ്പി, സി​​സ്റ്റ​​ര്‍ ഡോ.​​ സു​​നി​​റോ​​സ്, അ​​സി. പ്ര​​ഫ. മാ​​ത്യു ടി. ​​ജോ​​ണ്‍ എ​​ന്നി​​വ​​ര്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Leader Page

ഈ സ്ത്രീകൾക്കുവേണ്ടി എന്തേ?

ഇ​​​​​​​ക്ക​​​​​​​ഴി​​​​​​​ഞ്ഞ സെ​​​​​​​പ്​​​​​​​റ്റം​​​​​​​ബ​​​​​​​ർ നാ​​​​​​​ലി​​​​​​​ന് പു​​​​​​​ല​​​​​​​ർ​​​​​​​ച്ചെ ഒ​​​​​​​ന്നിനും നാ​​​​​​​ലിനും മ​​​​​​​ധ്യേ എ​​​​​​​ഴു​​​​​​​പ​​​​​​​തോ​​​​​​​ളം അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ൾ പ​​​​​​​ത്തു സ​​​​​​​ന്യാ​​​​​​​സി​​​​​​​നി​​​​​​​മാ​​​​​​​ർ താ​​​​​​​മ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം എ​​​​​​​ച്ച്എം​​​​​ടി ​​കൈ​​​​​​​പ്പ​​​​​​​ട​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ലു​​​​​​​ള്ള ക​​​​​​​ള​​​​​​​മ​​​​​​​ശേ​​​​​​​രി മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ ഭ​​​​​​​വ​​​​​​​ൻ ആ​​​​​​​ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ന്‍റെ ഭൂ​​​​​​​മി കൈ​​​​​​​യേ​​​​​​​റി.​​ അ​​​​​​​വി​​​​​​​ടെ 45 വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​യി നി​​​​​​​ല​​​​​​​നി​​​​​​​ന്ന ഏ​​​​​​​ഴ​​​​​​​ടി ഉ​​​​​​​യ​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള മ​​​​​​​തി​​​​​​​ലും ജ​​​​​​​ല​​​​​​​വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നു​​​​​​​ള്ള പൈ​​​​​​​പ്പു​​​​​​​ക​​​​​​​ളും സി​​​​​​​സി​​​​​​​ടി​​​​​​​വി​​​​​​​യും ത​​​​​​​ക​​​​​​​ർ​​​​​​​ത്തു.​​ മ​​​​​​​ഠ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള വ​​​​​​​ഴി അ​​​​​​​ട​​​​​​​ച്ചു. താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക വീ​​​​​​​ടു​​​​​​​ക​​​​​​​ൾ​​​​​ വ​​​​​​​ച്ചു താ​​​​​​​മ​​​​​​​സ​​​​​​​വും തു​​​​​​​ട​​​​​​​ങ്ങി.​​ എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം സ​​​​​​​ബ് കോ​​​​​​​ട​​​​​​​തി​​​​​​​യു​​​​​​​ടെ 2007ലെ ​​​​​​​ഉ​​​​​​​ത്ത​​​​​​​ര​​​​​​​വും പ്രോ​​​​​​​ഹി​​​​​​​ബി​​​​​​​റ്റ​​​​​​​റി ഇ​​​​​ൻ​​​​​​​ജ​​​​​​​ങ്ഷ​​​​​​​ൻ ഓ​​​​​​​ർ​​​​​​​ഡ​​​​​​​റും ലം​​​​​​​ഘി​​​​​​​ച്ചാ​​​​​​​ണ് അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ൾ വ​​​​​​​ന്ന​​​​​​​ത്. ര​​​​​​​ണ്ടാ​​​​​​​ഴ്ച ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​ട്ടാ​​​​​ണ് പേ​​​​​രി​​​​​നൊരു അ​​​​​റ​​​​​സ്റ്റി​​​​​നെ​​​​​ങ്കി​​​​​ലും പോ​​​​​ലീ​​​​​സ് ത​​​​​യാ​​​​​റാ​​​​​യ​​​​​ത്.

ആ ​​​​​​​സ്ത്രീ​​​​​ക​​​​​​​ൾ ക​​​​​​​ന്യാ​​​​​​​സ്ത്രീ​​​​​ക​​​​​​​ളാ​​​​​​​ണെ​​​​​​​ന്ന പ​​​​​​​രി​​​​​​​ഗ​​​​​​​ണ​​​​​​​ന വേ​​​​​​​ണ്ട. ഏ​​​​​​​തു സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രും ആ​​​​​​​ക​​​​​​​ട്ടെ, കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​പ​​​​​​​ക്ഷം സ്ത്രീ​​​​​​​ക​​​​​​​ൾ എ​​​​​​​ന്ന പ​​​​​​​രി​​​​​​​ഗ​​​​​​​ണ​​​​​​​ന​​​​​​​യ്ക്ക് അ​​​​​​​വ​​​​​​​ർ​​​​​​​ അ​​​​​​​ർ​​​​​​​ഹ​​​​​​​രല്ലേ? ഈ​​​​​​​പ​​​​​​​രി​​​​​​​ഗ​​​​​​​ണ​​​​​​​ന​​​​​പോ​​​​​​​ലും എ​​​​​​​ന്തേ മു​​​​​​​ഖ്യ​​​​​​​നി​​​​​​​ല്ല? അ​​​​​​​വി​​​​​​​ടു​​​​​​​ത്തെ മ​​​​​​​ന്ത്രി​​​​​​​സ​​​​​​​ഖാ​​​​​​​വി​​​​​​​നി​​​​​​​ല്ല? ഇ​​​​​​​ട​​​​​​​തു-വ​​​​​​​ല​​​​​​​തു വ​​​​​​​നി​​​​​​​താ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​ക​​​​​​​ൾ​​​​​​​ക്കി​​​​​​​ല്ല? അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ എ​​​​​​​ന്തേ അ​​​​​​​വി​​​​​​​ടത്തെ ജ​​​​​​​ന​​​​​​​പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​​​​​ക​​​​​​​ളോ രാ​​​​​ഷ്‌​​​​​ട്രീ​​​​​​​യ​​​​​​​ക്കാ​​​​​​​രോ​​​​​പോ​​​​​​​ലും വായ ​​​​​​​തു​​​​​​​റ​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല?​​ കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ വ​​​​​​​നി​​​​​​​താ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ എ​​​​​​​ന്തേ വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ട​​​​​​​പെ​​​​​​​ടു​​​​​​​ന്നി​​​​​​​ല്ല? ഒ​​​​​​​റ്റ​​​​​​​യ്​​​​​​​ക്കു താ​​​​​​​മ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന 10 സ്ത്രീ​​​​​​​ക​​​​​​​ൾ​​​​​​​ക്ക് കു​​​​​​​ടി​​​​​​​വെ​​​​​​​ള്ള​​​​​​​വും സ​​​​​​​ഞ്ചാ​​​​​​​ര​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​വും ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​ക്കി​​​​​​​യ​​​​​​​ത് മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ലം​​​​​​​ഘ​​​​​​​ന​​​​​​​മ​​​​​​​ല്ലേ‍? എ​​​​​​​ന്തേ മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ കേ​​​​​​​സെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല? ഇ​​​​​​​താ​​​​​​​ണോ കേ​​​​​​​ര​​​​​​​ളം​​ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന സ്ത്രീ​​​​​സു​​​​​​​ര​​​​​​​ക്ഷ?

എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം-അ​​​​​​​ങ്ക​​​​​​​മാ​​​​​​​ലി അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ കീ​​​​​​​ഴി​​​​​​​ൽ 43 വ​​​​​​​ർ​​​​​​​ഷ​​​​​​​മാ​​​​​​​യി പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന സ​​​​​​​ന്യാ​​​​​​​സ​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ണ് ഓ​​​​​​​ർ​​​​​ഡ​​​​​​​ർ ഓ​​​​​​​ഫ് കാ​​​​​​​ന​​​​​​​ൻ​​​​​​​സ് റെഗു​​​​​​​ല​​​​​​​ർ ഓ​​​​​​​ഫ് ദി ​​​​​​​ഹോ​​​​​​​ളി​​​​​​​ക്രോ​​​​​​​സ്. 1982ൽ ​​​​​​​അ​​​​​​​വ​​​​​​​ർ പ​​​​​​​ല​​​​​​​രി​​​​​​​ൽനി​​​​​​​ന്നാ​​​​​​​യി​​​​​​​ വാ​​​​​​​ങ്ങി​​​​​​​യ 15 ഏ​​​​​​​ക്ക​​​​​​​ർ ഭൂ​​​​​​​മി​​​​​​​യി​​​​​​​ലാ​​​​​​​ണ് സ​​​​​​​ന്യാ​​​​​​​സ​​​​​​​ഭ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ സ്ഥി​​​​​​​തി​​​​​​​ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത്.​​ ഇ​​​​​​​തി​​​​​​​ൽ ഹ​​​​​​​നീ​​​​​​​ഫ എ​​​​​​​ന്ന വ്യ​​​​​​​ക്തി​​​​​​​യി​​​​​​​ൽ നി​​​​​​​ന്ന് അ​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് 12,50,000 രൂ​​​​​​​പ കൊ​​​​​​​ടു​​​​​​​ത്തു വാ​​​​​​​ങ്ങി​​​​​​​യ നാ​​​​​​​ലേ​​​​​​​ക്ക​​​​​​​ർ ഭൂ​​​​​​​മി​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ഉ​​​​​​​ട​​​​​​​മ​​​​​​​സ്ഥ​​​​​​​താ ത​​​​​​​ർ​​​​​​​ക്കമുണ്ടാ​​​​​​​യി. മ​​​​​​​ട്ടാ​​​​​​​ഞ്ചേ​​​​​​​രി​​​​​​​ സ്വ​​​​​​​ദേ​​​​​​​ശി​​​​​​​യും​​​​​​​ ചെ​​​​​​​ന്നൈയി​​​​​​​ൽ ബി​​​​​​​സി​​​​​​​ന​​​​​​​സു​​​​​​​കാ​​​​​​​ര​​​​​​​നു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഹ​​​​​​​നീ​​​​​​​ഫ.​​ പ​​​​​​​ണം വാ​​​​​​​ങ്ങി​​​​​​​യ ​​ഹ​​​​​​​നീ​​​​​​​ഫ രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യി കൊ​​​​​​​ടു​​​​​​​ക്കാ​​​​​​​തെ ക​​​​​​​ബ​​​​​​​ളി​​​​​​​പ്പി​​​​​​​ച്ചു.​​

ചെ​​​​​​​ന്നൈയി​​​​​​​ലു​​​​​​​ള്ള ബി​​​​​​​സി​​​​​​​ന​​​​​​​സ് ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​യി ഹ​​​​​​​നീ​​​​​ഫ പി​​​​​​​ന്നീ​​​​​​​ട് ഈ ​​​​​​​ആ​​​​​​​ധാ​​​​​​​രം ഈ​​​​​​​ടു​​​​​വ​​​​​​​ച്ച് എ​​​​​​​ഫ്സി​​​​​​​ഐ​​​​​​​യി​​​​​​​ൽനി​​​​​​​ന്ന് വാ​​​​​​​യ്പ​​​​​യെ​​​​​​​ടു​​​​​​​ത്തു.​​ ജ​​​​​​​പ്തി ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ​​​​​​​ക്കാ​​​​​​​യി എ​​​​​​​ഫ്സി​​​​​​​ഐ​​​​​​​ക്കാ​​​​​​​ർ എ​​​​​​​ത്തി​​​​​​​യ​​​​​​​പ്പോ​​​​​​​ഴാ​​​​​​​ണ് ക​​​​​​​ബ​​​​​​​ളി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​ വി​​​​​​​വ​​​​​​​രം ​​അ​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​ത് അ​​​​​​​വ​​​​​​​ർ കോ​​​​​​​ട​​​​​​​തി​​​​​​​യെ​​ സ​​​​​​​മീ​​​​​​​പി​​​​​​​ച്ചു.​​​​​​​ എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം സ​​​​​​​ബ്കോ​​​​​​​ട​​​​​​​തി 2007ൽ ​​​​​​​മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ​​​​​​​ ഭ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​ന് അ​​​​​​​നു​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​യി വി​​​​​​​ധി​​​​​​​ച്ചു. ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി​​​​​​​യും വി​​​​​​​ധി ശ​​​​​​​രി​​​​​​​വ​​​​​​​ച്ചു.

ഹ​​​​​​​നീ​​​​​​​ഫ മ​​​​​​​രി​​​​​​​ച്ച​​​​​​​തോ​​​​​​​ടെ 2010ൽ ​​​​​​​ഹ​​​​​​​നീ​​​​​​​ഫ​​​​​​​യു​​​​​​​ടെ മ​​​​​​​ക്ക​​​​​​​ൾ വ്യാ​​​​​​​ജ​​​​​രേ​​​​​​​ഖ​​​​​​​ക​​​​​​​ളു​​​​​​​ണ്ടാ​​​​​​​ക്കി സ്ഥ​​​​​​​ലം തൃ​​​​​​​ശൂ​​​​​ർ​​ സ്വ​​​​​​​ദേ​​​​​​​ശി​​​​​​​ക​​​​​​​ളാ​​​​​​​യ മു​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് മൂ​​​​​​​സ, എ​​​​​​​ൻ.​​​​​​​എം. ​​​​​​​ന​​​​​​​സീ​​​​​ർ, സെ​​​​​​​യ്ദ് മു​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്കു വി​​​​​​​റ്റു.​​ വീ​​​​​​​ണ്ടും കേ​​​​​​​സാ​​​​​​​യി.​​ ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി ത​​​​​​​ഹ​​​​​​​സീ​​​​​​​ൽ​​​​​​​ദാ​​​​​​​റോ​​​​​​​ട് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചോ​​​​​​​ദി​​​​​​​ച്ചു.​​ ത​​​​​​​ഹ​​​​​​​സി​​​​​​​ൽ​​​​​​​ദാ​​​​​​​റു​​​​​​​ടെ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് മാ​​​​​​​ർ​​​​​​​ത്തോ​​​​​​​മ്മാ ഭ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​ന് അ​​​​​​​നു​​​​​​​കൂ​​​​​​​ല​​​​​​​മാ​​​​​​​ണ്.

അ​​​​​​​പ്പോ​​​​​​​ഴാ​​​​​​​ണ് സെ​​​​​​​പ്റ്റം​​​​​​​ബ​​​​​​​ർ നാ​​​​​​​ലി​​​​​​​ന് അ​​​​​​​ർ​​​​​​​ധ​​​​​രാ​​​​​​​ത്രി അ​​​​​​​റു​​​​​​​പ​​​​​​​തോ​​​​​​​ളം അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ളെ​​​​ത്തി ഭൂ​​​​മി കൈ​​​​യേ​​​​റി​​​​യ​​​​ത്. ​​സീ​​​​​​​റോ മ​​​​​​​ല​​​​​​​ബാ​​​​​​​ർ മീ​​​​​​​ഡി​​​​​​​യ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ ചോ​​​​​​​ദി​​​​​​​ക്കു​​​​​​​ന്നു, ​ക​​​​​​​ള​​​​​​​മ​​​​​​​ശേ​​​​​​​രി കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ല​​​​​​​ല്ലേ?​​ പോ​​​​​​​ലീ​​​​​​​സ് എ​​​​​​​ന്തേ കൈ​​​​​​​യേ​​​​​​​റ്റ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണം ന​​​​​​​ൽ​​​​​​​കു​​​​​​​ന്നു?​​ കൈ​​​​​​​യേ​​​​​​​റി​​​​​​​യ​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രേ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യെ​​​​​​​ടു​​​​​​​ക്കാ​​​​​​​ത്ത പോ​​​​​​​ലീ​​​​​​​സ് അ​​​​​​​നാ​​​​​​​സ്ഥ​​​​​​​യി​​​​​​​ൽ സു​​​​​​​പ്പീ​​​​​​​രി​​​​​​​യ​​​​​​​ർ ഫാ. ​​​​​​​ജോ​​​​​​​ർ​​​​​​​ജ് പാ​​​​​​​റ​​​​​​​യ്​​​​​​​ക്ക ഒ​​​​​ആ​​​​​​​ർ​​​​​സി ​​പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ചു.

അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ൾ ഒ​​​​​​​രു പ്ര​​​​​ത്യേ​​​​​ക സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​​​വ​​​​​​​രാ​​​​​​​യ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് ഈ ​​​​​​​നി​​​​​​​സം​​​​​​​ഗ​​​​​​​ത എ​​​​​​​ന്ന ആ​​​​​​​രോ​​​​​​​പ​​​​​​​ണം ശ​​​​​​​ക്ത​​​​​​​മാ​​​​​​​വു​​​​​​​ക​​​​​​​യാ​​​​​​​ണ്. അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് സം​​​​​​​ര​​​​​​​ക്ഷ​​​​​​​ണം ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ വ​​​​​​​രു​​​​​​​ന്ന​​​​​​​വ​​​​​​​ർ ആ ​​​​​​​സ​​​​​​​മു​​​​​​​ദാ​​​​​യ​​​​​​​ത്തി​​​​​​​ൽ​​​​​ത്ത​​​​​​​ന്നെ ഉ​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​ണെ​​​​​​​ന്ന് എ​​​​​​​ല്ലാ​​​​​​​വ​​​​​​​ർ​​​​​​​ക്കും അ​​​​​​​റി​​​​​​​യാം. ഇ​​​​​​​ത്ത​​​​​​​രം ചി​​​​​​​ന്ത ശ​​​​​​​ക്ത​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​ത് ആ​​​​​​​പ​​​​​​​ത്താ​​​​​​​ണ്. വ്യ​​​​​​​വ​​​​​​​സാ​​​​​​​യമ​​​​​​​ന്ത്രി പി.​​​​​​​ രാ​​​​​​​ജീ​​​​​​​വി​​​​​​​ന്‍റെ മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് സം​​​​​​​ഭ​​​​​​​വം. സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ നോ​​​​​​​ക്കി​​​​​നി​​​​​​​ൽ​​​​​​​ക്ക​​​​​​​രു​​​​​​​ത്. ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട സ്ത്രീ​​​​​​​ക​​​​​​​ൾ​​​​​​​ക്കുവേ​​​​​​​ണ്ടി ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ ന​​​​​​​ട​​​​​​​പ​​​​​​​ടിക​​​​​​​ൾ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്ക​​​​​​​ണം. അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ളെ അ​​​​​​​ടി​​​​​​​ച്ചോ​​​​​​​ടി​​​​​​​ക്ക​​​​​​​ണം. മു​​​​​​​ഖം​​​​​നോ​​​​​​​ക്കാ​​​​​​​തെ ന​​​​​​​ട​​​​​​​പ​​​​​​​ടിയു​​​​​​​ണ്ടാ​​​​​​​ക​​​​​​​ണം.

ആ​​​​​​​റു​​​​​​​മാ​​​​​​​സ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ ര​​​​​​​ണ്ടു​​ ജ​​​​​​​ന​​​​​​​വി​​​​​​​ധി​​​​​​​ക​​​​​​​ൾ

2025 അ​​​​​​​വ​​​​​​​സാ​​​​​​​ന​​​​​​​വും 2026 ആ​​​​​​​ദ്യ​​​​​​​വു​​​​​​​മാ​​​​​​​യി ആ​​​​​​​റു​​​​​മാ​​​​​​​സ​​​​​​​ത്തെ ഇ​​​​​​​ട​​​​​​​വേ​​​​​​​ള​​​​​​​യി​​​​​​​ൽ ര​​​​​​​ണ്ട് പ്ര​​​​​ധാ​​​​​ന ജ​​​​​​​ന​​​​​​​വി​​​​​​​ധി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് കേ​​​​​​​ര​​​​​​​ളം ത​​​​​യാ​​​​​​​റെ​​​​​​​ടു​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. 2025 ന​​​​​​​വം​​​​​​​ബ​​​​​​​റി​​​​​​​ലോ ഡി​​​​​​​സം​​​​​​​ബ​​​​​​​റി​​​​​​​ലോ ത​​​​​​​ദ്ദേ​​​​​​​ശ ​​സ്വ​​​​​​​യം​​​​​ഭ​​​​​​​ര​​​​​​​ണ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കും 2026 ഏ​​​​​​​പ്രി​​​​​​​ലി​​​​​​​ലോ മേ​​​​​​​യി​​​​​​​ലോ നി​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലേ​​​​​​​ക്കും തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ന​​​​​​​ട​​​​​​​ക്കും. ​​ത​​​​​​​ദ്ദേ​​​​​​​ശ സ്വ​​​​​​​യം​​​​​​​ഭ​​​​​​​ര​​​​​​​ണ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​വം​​​​​​​ബ​​​​​​​റി​​​​​​​ൽ പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​കേ​​​​​​​ണ്ട​​​​​​​താ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ, 2020ലെ​​ ​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് കോ​​​​​​​വി​​​​​​​ഡ് മൂ​​​​​​​ലം ഡി​​​​​​​സം​​​​​​​ബ​​​​​​​റി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റ്റേ​​​​​​​ണ്ടിവ​​​​​​​ന്ന​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് പ്ര​​​​​​​ക്രി​​​​​​​യ​​​​​​​ക​​​​​​​ൾ ഡി​​​​​​​സം​​​​​​​ബ​​​​​​​ർ 20ന​​​​​​​കം പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യാ​​​​​​​ൽ മ​​​​​​​തി. 2021ലെ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ​​​​​​​ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് 2021 ഏ​​​​​​​പ്രി​​​​​​​ൽ ആ​​​​​​​റി​​​​​​​ന് ന​​​​​​​ട​​​​​​​ന്നു. മേ​​​​​യ് ര​​​​​​​ണ്ടി​​​​​​​ന് ഫ​​​​​​​ലം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചു. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് മേ​​​​​​​യ്മാ​​​​​​​സ​​​​​​​ത്തി​​​​​​​നു മു​​​​​​​ന്പ് നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ന​​​​​​​ട​​​​​​​ക്ക​​​​​​​ണം.

2025ലെ ​​​​​​​വോ​​​​​​​ട്ട​​​​​​​ർ​​​​​​​പ​​​​​​​ട്ടി​​​​​​​ക

2025ലെ ​​​​​​​ത​​​​​​​ദ്ദേ​​​​​​​ശ ​​സ്വ​​​​​​​യം​​​​​ഭ​​​​​​​ര​​​​​​​ണ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞ​​​​​​​ടു​​​​​​​പ്പി​​​​​​​നാ​​​​​​​യി പ്ര​​​​​​​സി​​​​​​​ദ്ധീക​​​​​​​രി​​​​​​​ച്ച വോ​​​​​​​ട്ട​​​​​​​ർ​​​​​പ​​​​​​​ട്ടി​​​​​​​ക അ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് 2,83, 12,478 വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​രാ​​​​​​​ണ് കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള​​​​​​​ത്. അ​​​​​​​വ​​​​​​​രി​​​​​​​ൽ 1,49,59,245 പേ​​​​​​​ർ സ്ത്രീ​​​​​​​ക​​​​​​​ളും 1,33,52951 പേ​​​​​​​ർ പു​​​​​​​രു​​​​​​​ഷ​​​​​ന്മാ​​​​​രും 276 പേ​​​​​​​ർ ​​ട്രാ​​​​​​​ൻ​​​​​​​സ്ജെൻ​​​​​​​ഡ​​​​​​​റു​​​​​​​ക​​​​​​​ളും ആ​​​​​​​ണ്. 2,087 വി​​​​​​​ദേ​​​​​​​ശ ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​രും പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ലു​​​​​​​ണ്ട്. ഈ ​​​​​​​പ​​​​​​​ട്ടി​​​​​​​ക ഒ​​​​​​​ക്ടോ​​​​​​​ബ​​​​​​​റി​​​​​​​ൽ ഇ​​​​​​​നി​​​​​​​യും​​​​​​​ പ​​​​​​​രി​​​​​​​ഷ്ക​​​​​​​രി​​​​​​​ക്കും എ​​​​​​​ന്നാണ് സം​​​​​​​സ്ഥാ​​​​​​​ന തെരഞ്ഞെ‌ടുപ്പു ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ണ​​​​​​​ർ അ​​​​​​​റി​​​​​​​യി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

വോ​​​​​​​ട്ട​​​​​​​ർ​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​യു​​​​​​​ടെ കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ രാ​​​​​​​ഷ്‌​​​​​ട്രീ​​​​​​​യ ​​​​​​​പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക​​​​​​​ൾ ന​​​​​​​ല്ല ജാ​​​​​​​ഗ്ര​​​​​​​ത​​​​​​​യോ​​​​​​​ടെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചു. രാ​​​​​​​ഹു​​​​​​​ൽ ഗാ​​​​​​​ന്ധി ദേ​​​​​​​ശീ​​​​​യ​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന ‘വോ​​​​​​​ട്ടു ചോ​​​​​​​രി’ സ​​​​​​​മ​​​​​​​രം ഇ​​​​​​​തി​​​​​​​നു വ​​​​​​​ലി​​​​​​​യ കാ​​​​​​​ര​​​​​​​ണ​​​​​മാ​​​​​​​യി എ​​​​​​​ന്ന​​​​​​​ത് സ​​​​​​​ത്യ​​​​​​​മാ​​​​​​​ണ്. ​​ഇ​​​​​​​ല​​​​​ക്​​​​​​​ട്രോ​​​​​​​ണി​​​​​​​ക് വോ​​​​​​​ട്ടിം​​​​​​​ഗ് മെ​​​​​​ഷി​​​​​നു​​​​​​​ക​​​​​​​ളാ​​​​​​​ണ് കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​ ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക പ​​​​​​​ക്ഷേ ബാ​​​​​​​ല​​​​​​​റ്റ് പേ​​​​​​​പ്പ​​​​​​​റി​​​​​​​ലേ​​​​​​​ക്ക് മ​​​​​​​ട​​​​​​​ങ്ങി. വോ​​​​​​​ട്ടിം​​​​​​​ഗ് മെ​​​​​​​ഷീ​​​​​​​നു​​​​​​​ക​​​​​​​ളു​​​​​​​ടെ പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന ഓ​​​​​​​ഗ​​​​​​​സ്റ്റ് 25ന് ​​​​​​​പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​യി.

നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​നു മു​​​​​​​ന്നോ​​​​​​​ടി​​​​​​​യാ​​​​​​​യി ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ടെ​​​​​​​സ്റ്റ് പേ​​​​​​​പ്പ​​​​​​​റാ​​​​​​​യാ​​​​​​​ണ് ത​​​​​​​ദ്ദേ​​​​​​​ശ​​​​​​​ഭ​​​​​​​ര​​​​​​​ണ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​നെ ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ട് അ​​​​​​​വി​​​​​​​ടെ പ്ര​​​​​​​ക​​​​​​​ട​​​​​​​മാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ജ​​​​​​​ന​​​​​​​വി​​​​​​​കാ​​​​​​​രം മു​​​​​​​ന്ന​​​​​​​ണി​​​​​ ബ​​​​​​​ന്ധ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​വ​​​​​​​രെ മാ​​​​​​​റ്റം വ​​​​​​​രു​​​​​​​ത്താം. യു​​​​​ഡി​​​​​എ​​​​​ഫി​​​​​ലെ ര​​​​​​​ണ്ടാം​​​​​ ക​​​​​​​ക്ഷി​​​​​​​യാ​​​​​​​യ മു​​​​​​​സ്‌ലിം​​​​​​​ ലീ​​​​​​​ഗി​​​​​​​നെ ഇ​​​​​​​ട​​​​​​​തു​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യി​​​​​​​ൽ എ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന നീ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ൾ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക ​​​​​​​തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​ക്കൂ​​​​​​​ടെ​​​​​​​ന്നി​​​​​​​ല്ല. ര​​​​​​​ണ്ടു​​​​​​​ത​​​​​​​വ​​​​​​​ണ​​​​​​​യാ​​​​​​​യി പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​ ലീ​​​​​​​ഗി​​​​​​​ന് ഇ​​​​​​​നി​​​​​​​യും ​​​​​​​പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​രി​​​​​​​ക്കാ​​​​​​​ൻ ബു​​​​​​​ദ്ധി​​​​​​​മു​​​​​​​ട്ടു​​​​​​​ണ്ട്. ലീ​​​​​​​ഗ് ഇ​​​​​​​ട​​​​​​​തു​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് വ​​​​​​​ന്നാ​​​​​​​ൽ ര​​​​​​​ണ്ടാം ക​​​​​​​ക്ഷി​​ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച​​​​​​​ത​​​​​​​ട​​​​​​​ക്കം പ​​​​​​​ല പു​​​​​​​തി​​​​​​​യ ത​​​​​​​ർ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ളും ​​ഇ​​​​​​​ട​​​​​​​തു​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യി​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​​​​കാനും ഇ​​​​​​​ട​​​​​​​യു​​​​​​​ണ്ട്

ഷൈ​​​​​​​നും മാ​​​​​​​ങ്കൂട്ട​​​​​​​ത്തി​​​​​​​ലും

ലൈം​​​​​​​ഗി​​​​​​​ക അ​​​​​​​പ​​​​​​​വാ​​​​​​​ദ​​​​​​​ക്കേ​​​​​​​സു​​​​​​​ക​​​​​​​ൾ ക​​​​​​​ത്തി​​​​​​​ച്ചു​​​​​​​യ​​​​​​​ർ​​​​​​​ത്തി തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ജ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ന് വ​​​​​​​ല്ലാ​​​​​​​ത്ത വൈ​​​​​​​ഭ​​​​​​​വം ഉ​​​​​​​ണ്ടെ​​​​​​​ന്ന് ച​​​​​​​രി​​​​​​​ത്രം തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്നു.​​​​​​​ സൂ​​​​​​​ര്യ​​​​​​​നെ​​​​​​​ല്ലി, ഐ​​​​​​​സ്ക്രീം ​​​​​​​പാ​​​​​​​ർ​​​​​​​ല​​​​​​​ർ, സോ​​​​​​​ളാ​​​​​​​ർ...​​ ഇ​​​​​​​പ്പോ​​​​​​​ൾ ഷാ​​​​​​​ഫി​​​​​​​യും ​​​രാ​​​​​​​ഹു​​​​​​​ലും ​​ഇ​​​​​​​ര​​​​​​​യാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.​​ സ​​​​​​​ഖാ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ ദു​​​​​​​ഷ്ട​​​​​​​ബു​​​​​​​ദ്ധി കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​നു​​​​​പോ​​​​​​​ലും​​ മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​യി​​​​​​​ല്ല. ഇ​​​​​​​ട​​​​​​​തു​​​​​ നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ സ്വ​​​​​​​പ്ന സു​​​​​​​രേ​​​​​​​ഷും ഹേ​​​​​​​മ​​​​​​​ ക​​​​​​​മ്മിറ്റി​​​​​​​യും ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി​​​​​​​യ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​മു​​​​​​​ള്ള ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​റ​​​​​​​ന്ന് മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളും കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കു പി​​​​​​​ന്നാ​​​​​​​ലെ​​​​​​​യാ​​​​​​​ണ്. മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഷൈ​​​​​​​ൻ ചെ​​​​​​​യ്യാ​​​​​​​ൻ കി​​​​​​​ട്ടു​​​​​​​ന്ന അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​മൊ​​​​​​​ന്നും​​ കോ​​​​​​​ണ്‍​ഗ്ര​​​​​​​സു​​​​​​​കാ​​​​​​​ർ ന​​​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​ല്ല.​​ സൂ​​​​​​​ര്യ​​​​​​​നെ​​​​​​​ല്ലി വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ഴും ഐ​​​​​​​സ്ക്രീം പാ​​​​​​​ർ​​​​​​​ല​​​​​​​ർ വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ഴും സോ​​​​​​​ളാ​​​​​ർ വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ഴും ഇ​​​​​​​പ്പോ​​​​​​​ൾ രാ​​​​​​​ഹു​​​​​​​ൽ വി​​​​​​​ഷ​​​​​​​യം ​​വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ഴും കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ലെ ആ​​​​​​​ദ​​​​​​​ർ​​​​​​​ശ​​​​​​​വാ​​​​​​​ദി​​​​​​​ക​​​​​​​ൾ വ​​​​​​​ല്ലാ​​​​​​​തെ അ​​​​​​​സ്വ​​​​​​​സ്ഥ​​​​​​​രാ​​​​​​​യി.​​ പാ​​​​​​​ലം ക​​​​​​​ട​​​​​​​ന്ന ഇ​​​​​​​ട​​​​​​​ത​​​​​ന്മാ​​​​​​​ർ, ഉ​​​​​​​മ്മ​​​​​​​ൻ ചാ​​​​​​​ണ്ടി​​​​​​​യെ വ​​​​​​​ഞ്ചി​​​​​​​ച്ച​​​​​​​ത് കോ​​​​​​​ണ്‍​ഗ്ര​​​​​​​സു​​​​​​​കാ​​​​​​​രാ​​​​​​​ണ് എ​​​​​​​ന്നു പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​പ്പോ​​​​​​​ൾ അ​​​​​​​ല്ലെ​​​​​​​ന്നു പ​​​​​​​റ​​​​​​​യാ​​​​​​​ൻ പ​​​​​​​ല​​​​​​​ർ​​​​​​​ക്കും ആ​​​​​​​ത്മ​​​​​​​ധൈ​​​​​​​ര്യം ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​ല്ല.

ഒ​​​​​​​രേ​​​​​​​ത​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള​​ കേ​​​​​​​സു​​​​​​​ക​​​​​​​ൾ എ​​​​​​​ങ്ങ​​​​​​​നെ എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് വി​​​​​​​നാ​​​​​​​ശ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​ക്കാം എ​​​​​​​ന്ന​​​​​​​തി​​​​​​​ലു​​​​​​​ള്ള സി​​​​​​​പി​​​​​​​എം വൈ​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ന്‍റെ തെ​​​​​​​ളി​​​​​​​വാ​​​​​​​ണ് കെ.​​​​​​​ജെ. ഷൈ​​​​​​​നും രാ​​​​​​​ഹു​​​​​​​ൽ മാ​​​​​​​ങ്കൂട്ട​​​​​​​ത്തി​​​​​​​ലി​​​​​നും എ​​​​​​​തി​​​​​​​രേ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ​​​​​​​രാ​​​​​​​തി​​​​​​​ക​​​​​​​ൾ.​​​​​​​ പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​​​യും സ​​​​​​​തീ​​​​​ശ​​​​​​​നും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള വ്യ​​​​​​​ത്യാ​​​​​​​സ​​​​​​​വും​​ ഈ ​​​​​സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ പ്ര​​​​​​​ക​​​​​​​ട​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു.

രാ​​​​​​​ഹു​​​​​​​ലി​​​​​​​നെ​​​​​​​തി​​​​​​​രേ പ​​​​​​​രാ​​​​​​​തി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ ഇ​​​​​​​രു​​​​​​​ത്തം​​​​​വ​​​​​​​ന്ന പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​ നേ​​​​​​​താ​​​​​​​വി​​​​​​​നെപ്പോ​​​​​​​ലെ അ​​​​​​​ല്ല കെ​​​​​എ​​​​​​​സ്‌​​​​​യു നേ​​​​​​​താ​​​​​​​വി​​​​​​​നെപ്പോ​​​​​​ലെ​​​​​​​യാ​​​​​​​ണ് സ​​​​​​​തീ​​​​​​​ശ​​​​​​​ൻ വി​​​​​​​ഷ​​​​​​​യം കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്ത​​​​​​​ത്. കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ന്‍റെ തീ​​​​​​​പ്പൊ​​​​​​​രി നേ​​​​​​​താ​​​​​​​വാ​​​​​​​യ മാ​​​​​​​ങ്കൂട്ട​​​​​​​ത്തി​​​​​​​ലി​​​​​​​നെ​​​​​​​തി​​​​​​​രേ വ​​​​​​​ന്ന ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച്, തി​​​​​​​ര​​​​​​​ക്ക​​​​​​​ട്ടെ എ​​​​​​​ന്നു പോ​​​​​​​ലും സ​​​​​​​തീ​​​​​​​ശ​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞി​​​​​​​ല്ല.​​ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ എ​​​​​​​ടു​​​​​​​ത്തു.​​ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ യൂ​​​​​​​ത്ത് കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് സ്ഥാ​​​​​​​ന​​​​​​​ത്തു​​​​​നി​​​​​​​ന്നു നീ​​​​​​​ക്കി. ഓ​​​​​​​ഗ​​​​​​​സ്റ്റ് 21ന് അ​​​​​​​ദ്ദേ​​​​​​​ഹം രാ​​​​​​​ജി​​​​​​​വ​​​​​​​ച്ച​​​​​​​താ​​​​​​​ണ്. ഒ​​​​​​​രു മാ​​​​​​​സം ക​​​​​​​ഴി​​​​​​​ഞ്ഞി​​​​​​​ട്ടും കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ന്‍റെ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ വി​​​​​​​രു​​​​​​​ദ്ധ​​ സ​​​​​​​മ​​​​​​​ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ കു​​​​​​​ന്ത​​​​​​​മു​​​​​​​ന ആ​​​​​​​യ പു​​​​​​​തി​​​​​​​യ ​​യൂ​​​​​​​ത്ത് കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​​​നെ നി​​​​​​​യ​​​​​​​മി​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ല്ല.

മാ​​​​​​​ങ്കൂട്ട​​​​​​​ത്തി​​​​​​​ലി​​​​​​​നെ​​​​​​​തി​​​​​​​രേ കേ​​​​​​​സു​​​​​​​ണ്ടാ​​​​​​​ക്കാൻ കോ​​​​​​​ണ്‍​ഗ്ര​​​​​​​സും സ​​​​​​​ർ​​​​​​​ക്കാ​​​​​​​രും ശ്ര​​​​​​​മി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും കേ​​​​​​​സെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ ഇ​​​​​​​പ്പോ​​​​​​​ഴും പോ​​​​​​​ലീ​​​​​​​സി​​​​​​​ന് വ​​​​​​​കു​​​​​​​പ്പൊ​​​​​​​ന്നും കി​​​​​​​ട്ടി​​​​​​​യി​​​​​​​ല്ല. കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​നു​​​​​​​ണ്ടാ​​​​​​​യ പ​​​​​​​രി​​​​​​​ക്കോ?
ഇ​​​​​​​ത്ത​​​​​​​രം കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പി​​​​​​​ണ​​​​​​​റാ​​​​​​​യി പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​മോ? ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​വി​​​​​​​ധേ​​​​​​​യ​​​​​​​നാ​​​​​​​യ​​​​​​​വ​​​​​​​നെ പ​​​​​​​ര​​​​​​​മാ​​​​​​​വ​​​​​​​ധി സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ലേ പി​​​​​​​ണ​​​​​​​റാ​​​​​​​യി നോ​​​​​​​ക്കു​​​​​​​ക. പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​രു​​​​​​​ടെ പി​​​​​​​ന്തു​​​​​​​ണ കി​​​​​​​ട്ടു​​​​​​​ന്ന​​​​​​​ത് ഇ​​​​​​​ത്ത​​​​​​​രം സ​​​​​​​മീ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​ണ്.​​ ശ​​​​​​​ശി​​​​​​​മാ​​​​​​​രും ഗോ​​​​​​​പി​​​​​​​യും മു​​​​​​​കേ​​​​​​​ഷും എ​​​​​​​ല്ലാം പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​​​യി​​​​​​​ൽ കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത് ര​​​​​​​ക്ഷ​​​​​​​ക​​​​​​​നെ​​​​​​​യാ​​​​​​​ണ്.

ഷൈ​​​​​​​നിനെ​​​​​​​തി​​​​​​​രേ സോ​​​​​​​ഷ്യ​​​​​​​ൽ മീഡി​​​​​​​യ​​​​​​​യി​​​​​​​ൽ പോ​​​​​​​സ്റ്റി​​​​​​​ട്ട​​​​​​​വ​​​​​​​രെയെ​​​​​​​ല്ലാം പോ​​​​​​​ലീ​​​​​​​സ് ഓ​​​​​​​ടി​​​​​​​ച്ചു​​​​​​​ പി​​​​​​​ടി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.​​ ഷാ​​​​​​​ഫി കേ​​​​​​​സു​​​​​​​മാ​​​​​​​യി പോ​​​​​​​കു​​​​​​​ന്നു​​​​​​​ണ്ട്. ​​പ​​​​​​​ക്ഷേ, പ്ര​​​​​​​തി​​​​​​​ക​​​​​​​ൾ​​ സ​​​​​​​മൂ​​​​​ഹ​​​​​​​ത്തി​​​​​​​ൽ വി​​​​​​​ല​​​​​​​സും. അ​​​​​​​താ​​​​​​​ണ് പി​​​​​​​ണ​​​​​​​റാ​​​​​​​യി.

സു​​​​​​​കു​​​​​​​മാ​​​​​​​ര​​​​​​​ൻ നാ​​​​​​​യ​​​​​​​രും വെ​​​​​​​ള്ളാ​​​​​​​പ്പ​​​​​​​ള്ളി​​​​​​​യും

സ​​​​​​​ർ​​​​​​​ക്കാ​​​​​രി​​​​​​​നോ​​​​​​​ടു​​​​​​​ള്ള നി​​​​​​​ല​​​​​​​പാ​​​​​​​ടി​​​​​​​ൽ അ​​​​​​​ട​​​​​​​ക്കം പ​​​​​​​ല വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ലും ര​​​​​​​ണ്ടു ധ്രു​​​​​വ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ നി​​​​​ന്ന​​​​​​​വ​​​​​​​രാ​​​​​​​ണ് സു​​​​​​​കു​​​​​​​മാ​​​​​​​ര​​​​​​​ൻ നാ​​​​​​​യ​​​​​​​രും വെ​​​​​​​ള്ളാ​​​​​​​പ്പ​​​​​​​ള്ളി​​​​​​​യും. എ​​​​​​​ന്തേ ഇ​​​​​​​ന്ന​​​​​​​ലെ​​​​​വ​​​​​​​രെ ഇ​​​​​​

Editorial

രാ​​​​ത്രി​​​​യി​​​​ൽ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ​​​​ത്തി വെ​​​​ളു​​​​ത്ത​​​​പ്പോ​​​​ൾ വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യും

കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​വ​​​​ധി​​​​ത്ത​​​​ലേ​​​​ന്ന് അ​​​​ന​​​​ധി​​​​കൃ​​​​ത കൈ​​​​യേ​​​​റ്റം ന​​​​ട​​​​ത്തി​​​​യാ​​​​ൽ നി​​​​യ​​​​മ​​​​ത്തെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​മെ​​​​ന്നു ക്രി​​​​മി​​​​ന​​​​ലു​​​​ക​​​​ൾ​​​​ക്ക​​​​റി​​​​യാം. ക​​​​ള​​​​മ​​​​ശേ​​​​രി മാ​​​​ർ​​​​ത്തോ​​​​മ്മാ ഭ​​​​വ​​​​ൻ കൈ​​​​യേ​​​​റി​​​​യ​​​​തും അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്. ആ ​​​​കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കാ​​​​രി​​​​പ്പോ​​​​ൾ കാ​​​​വ​​​​ലു​​​​മി​​​​ട്ടു. സ​​​​ഭ​​​​യും ദീ​​​​പി​​​​ക​​​​യും പെ​​​​ട്ടെ​​​​ന്നു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് എ​​​​ന്തെ​​​​ന്ന വ​​​​ർ​​​​ഗീ​​​​യ കു​​​​ത്തി​​​​ത്തി​​​​രി​​​​പ്പി​​​​നു​​​​കൂ​​​​ടി മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാം.

ഈ ​മു​ഖ​പ്ര​സം​ഗം ആ​പ​ത്ക​ര​മാ​യ ര​ണ്ടു വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. ഒ​ന്ന്, ക​ള​മ​ശേ​രി മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ മ​തി​ൽ പൊ​ളി​ച്ച് കൈ​യേ​റ്റം ന​ട​ത്തി​യ​വ​രെ​ക്കു​റി​ച്ചും അ​തി​നു കാ​വ​ൽ നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​മാ​ണ്.

കോ​ട​തി​ക​ളു​ടെ അ​വ​ധി​ദി​വ​സ​ങ്ങ​ൾ​ക്കു ത​ലേ​ന്ന് കൈ​യേ​റ്റം ന​ട​ത്തി നി​യ​മ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കു മു​ന്നി​ൽ പ​രാ​തി​ക്കാ​രും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളും നി​സ​ഹാ​യ​രാ​കു​ന്ന സ്ഥി​തി​യാ​ണി​ത്. ര​ണ്ട്, രാ​ത്രി​യി​ലെ​ത്തി​യ കു​റ്റ​വാ​ളി​ക​ൾ​ക്കു പി​ന്നാ​ലെ, ഈ ​സം​ഭ​വ​ത്തെ ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കും ദീ​പി​ക​യ്ക്കും എ​തി​രേ ആ​യു​ധ​മാ​ക്കാ​ൻ അ​തി​രാ​വി​ലെ​യെ​ത്തി​യ ചി​ല വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​ടെ ഭി​ന്നി​പ്പി​ക്ക​ൽ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. ര​ണ്ടും നാ​ടി​നാ​പ​ത്താ​ണ്.

ക​ള​മ​ശേ​രി​യി​ൽ കൈ​യേ​റ്റം ന​ട​ന്ന​ത് ഓ​ണ​ത്ത​ലേ​ന്നാ​ണ്. പു​ല​ർ​ച്ചെ ഒ​ന്നി​നും നാ​ലി​നു​മി​ട​യ്ക്കാ​ണ് ഏ​ക​ദേ​ശം 70 പേ​ര​ട​ങ്ങു​ന്ന ക്രി​മി​ന​ൽ​സം​ഘം ക​ള​മ​ശേ​രി, എ​ച്ച്എം​ടി കോ​ള​നി​ക്ക​ടു​ത്ത് ക​ന്യാ​സ്ത്രീ മ​ഠം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ത്തോ​മ്മാ ഭ​വ​നി​ലെ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളും ക്രെ​യി​നും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ​വ​ർ ആ​ദ്യ​മേ​ത​ന്നെ മ​ഠ​ത്തി​ന്‍റെ സി​സി​ടി​വി​ക​ൾ ത​ക​ർ​ത്തു.

100 മീ​റ്റ​റോ​ളം മ​തി​ൽ ത​ക​ർ​ത്ത് റെ​ഡി​മെ​യ്ഡ് മു​റി​ക​ൾ മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ വ​ള​പ്പി​ൽ സ്ഥാ​പി​ച്ചു. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ ത​ക​ർ​ത്തു, ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും നി​ഷേ​ധി​ച്ചു. ‘പ്രോ​പ്പ​ർ​ട്ടി ഓ​ഫ് എം.​എ​ച്ച്. ബി​ൽ​ഡേ​ഴ്സ് ആ​ന്‍​ഡ് ഡെ​വ​ല​പ്പേ​ഴ്സ്’ എ​ന്നെ​ഴു​തി​യ ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. 45 വ​ർ​ഷ​മാ​യി നി​ല​വി​ലു​ള്ള സ്ഥാ​പ​നം കൈ​യേ​റി​യ​വ​ർ​ക്കെ​തി​രേ മാ​ർ​ത്തോ​മ്മാ ഭ​വ​ൻ അ​ധി​കൃ​ത​ർ പ​രാ​തി കൊ​ടു​ത്തി​ട്ടും ഈ ​നി​മി​ഷം വ​രെ പോ​ലീ​സ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചി​ട്ടി​ല്ല.

ര​ണ്ടാ​മ​ത്തെ കാ​ര്യം, കോ​ട​തി​യു​ടെ അ​വ​ധി​ദി​വ​സ​ങ്ങ​ൾ​ക്കു ത​ലേ​ന്ന് ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ പ​രാ​തി​ക്കാ​ര​ൻ നി​സ​ഹാ​യ​നാ​കും. അ​വ​ധി തീ​ർ​ന്നു കോ​ട​തി​യി​ലെ​ത്തി​യാ​ൽ ത​ത്‌​സ്ഥി​തി നി​ല​നി​ർ​ത്തി കേ​സ് തു​ട​രാ​നാ​കും മി​ക്ക​വാ​റും വി​ധി​യു​ണ്ടാ​കു​ക. കൈ​യൂ​ക്കു​ള്ള​വ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​പ​ഴു​ത​ട​യ്ക്കാ​ൻ സ​ർ​ക്കാ​രി​നോ കോ​ട​തി​ക​ൾ​ക്കോ സാ​ധി​ച്ചി​ട്ടി​ല്ല.

നി​യ​മ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി​യ ഈ ​സം​ഭ​വം വേ​ദ​നാ​ജ​ന​ക​മെ​ങ്കി​ലും ഏ​തെ​ങ്കി​ലും മ​ത​ത്തി​ന്‍റെ സം​ഘ​ടി​ത​നീ​ക്ക​മാ​യി ചി​ത്രീ​ക​രി​ക്ക​രു​തെ​ന്നും അ​ത്ത​രം ശ്ര​മ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നും ത​ത്കാ​ലം വാ​ർ​ത്ത​പോ​ലും കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ​യും സ​ഭ​യു​ടെ​യും നി​ല​പാ​ട്. പ​ക്ഷേ, കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നോ അ​വ​രെ ക​ണ്ടെ​ത്തി കേ​സെ​ടു​ക്കാ​നോ ഒ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നു ക​ണ്ട​തോ​ടെ​യാ​ണ് മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍റെ സു​പ്പീ​രി​യ​ർ ഫാ. ​ജോ​ർ​ജ് പാ​റ​യ്ക്ക ഒ​ആ​ർ​സി കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യ​ത്. ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള ആ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ ദീ​പി​ക യ​ഥാ​സ​മ​യം കൊ​ടു​ത്തി​ട്ടു​മു​ണ്ട്.

അ​തി​ൽ ഇ​ങ്ങ​നെ പ​റ​യു​ന്നു: “1982ൽ ​മാ​ർ​ത്തോ​മ്മാ ഭ​വ​നു സ്ഥ​ലം കൈ​മാ​റി​യ ഉ​ട​മ​സ്ഥ​ന്‍റെ മ​ക്ക​ൾ 2010ൽ ​വ​സ്തു​ത​ക​ൾ​ക്കു നി​ര​ക്കാ​ത്ത വാ​ദ​ങ്ങ​ളു​മാ​യി മ​റ്റൊ​രാ​ൾ​ക്ക് അ​തേ സ്ഥ​ലം വി​റ്റു. സ്ഥ​ല​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​ർ മാ​ർ​ത്തോ​മ്മാ ഭ​വ​ന്‍ ത​ന്നെ​യെ​ന്ന് എ​റ​ണാ​കു​ളം സ​ബ് കോ​ട​തി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​തും മ​റു​പാ​ർ​ട്ടി​യോ അ​വ​രു​ടെ പേ​രി​ൽ മ​റ്റാ​രു​മോ പ്ര​സ്തു​ത ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​താ​ണ്. എ​ന്നി​ട്ടും കൈ​യേ​റി. ഇ​പ്പോ​ഴും നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ലും സു​ര​ക്ഷ​യ്ക്കാ​യി സ്ഥ​ല​ത്തു​ള്ള പോ​ലീ​സ് ഇ​ട​പെ​ടു​ന്നി​ല്ല.

അ​തി​ക്ര​മി​ച്ചു ക​യ​റി​യ​വ​രെ പു​റ​ത്താ​ക്കാ​നും ആ​സൂ​ത്രി​ത​വും സം​ഘ​ടി​ത​വു​മാ​യ കു​റ്റ​കൃ​ത്യ​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നും പോ​ലീ​സ് ത​യാ​റാ​ക​ണം. ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട​ണം.”

സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നു വി​ഘാ​ത​മാ​കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ്, ഇ​ത്ര​യും ഗു​രു​ത​ര​മാ​യ അ​തി​ക്ര​മം ന​ട​ന്നി​ട്ടും ക്രൈ​സ്ത​വ​സ​മൂ​ഹം പ​ര​സ്യ​മാ​യ പ്ര​തി​ക​ര​ണ​ത്തി​നോ പ്ര​തി​ഷേ​ധ​ത്തി​നോ മു​തി​രാ​തി​രു​ന്ന​തെ​ന്നും ഇ​നി​യും നി​ഷ്ക്രി​യ​ത്വം തു​ട​രാ​നാ​ണ് അ​ധി​കാ​രി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും മ​നോ​ഭാ​വ​മെ​ങ്കി​ൽ നി​യ​മ, പ്ര​തി​ഷേ​ധ ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും ഫാ. ​ജോ​ർ​ജ് പാ​റ​യ്ക്ക പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ക്കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​ഭ​യോ ദീ​പി​ക​യോ എ​ടു​ത്തു​ചാ​ടി പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത്. മു​ന്നോ​ട്ടും ഇ​തേ സ​മീ​പ​നം ത​ന്നെ​യാ​യി​രി​ക്കും. പ​ക്ഷേ, വ​ർ​ഗീ​യ സാ​ധ്യ​ത​ക​ൾ​ക്കു ത​ക്കം​പാ​ർ​ത്തി​രി​ക്കു​ന്ന ക്രൈ​സ്ത​വ വ​ർ​ഗീ​യ സം​ഘ​ട​ന​യും കൂ​ട്ടാ​ളി​ക​ളും രം​ഗ​ത്തെ​ത്തി. പ്ര​തി​സ്ഥാ​ന​ത്ത് മു​സ്‌​ലിം നാ​മ​ധാ​രി​ക​ളാ​ണ് എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു ധാ​ർ​മി​ക​രോ​ഷ​ത്തി​നു കാ​ര​ണം. ആ ​രാ​ഷ്‌​ട്രീ​യം നാം ​ഏ​റ്റെ​ടു​ക്കി​ല്ല.

പു​രോ​ഹി​ത​രും ക​ന്യാ​സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ക്രൈ​സ്ത​വ​രെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കു​ക​യും ചെ​യ്ത സം​ഘ​പ​രി​വാ​റി​നു മം​ഗ​ള​പ​ത്ര​മെ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വ​രും ച​ങ്ങാ​തി​മാ​രാ​യ രാ​ഷ്‌​ട്രീ​യ ഭി​ക്ഷാം​ദേ​ഹി​ക​ളു​മാ​ണ് സ​ഭ​യെ സം​ര​ക്ഷി​ക്കാ​നും ദീ​പി​ക​യെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പ​ഠി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ന്ന​ത്. വ​ർ​ഗീ​യ​വി​ഷ​ത്തി​ന്‍റെ ഈ ​കാ​സ​യി​ൽ​നി​ന്നു കു​ടി​ക്ക​രു​തെ​ന്ന് ജാ​തി-​മ​ത ഭേ​ദ​മെ​ന്യേ വി​വേ​ക​മു​ള്ള​വ​രെ​ല്ലാം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്.

ക്രൈ​സ്ത​വ​രെ ഏ​തോ ആ​ല​യി​ലേ​ക്ക് ആ​ട്ടി​ത്തെ​ളി​ക്കാ​നു​ള്ള അ​ച്ചാ​രം വാ​ങ്ങി ക്രി​സ്തു​വി​നെ ദു​രു​പ​യോ​ഗി​ക്കു​ന്ന ഇ​ത്ത​രം വ്യ​ക്തി​താ​ത്പ​ര്യ-​ഇ​ത​ര​മ​ത​വി​ദ്വേ​ഷ സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് ‘പാ​ന​പാ​ത്ര​മേ​താ​യാ​ലും വി​ഷം കു​ടി​ക്ക​രു​ത്’ എ​ന്ന മു​ഖ​പ്ര​സം​ഗ​ത്തി​ൽ ദീ​പി​ക മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. അ​തു വീ​ണ്ടും ഓ​ർ​മി​പ്പി​ക്കു​ന്നു.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലു​ൾ​പ്പെ​ടെ നി​സ്കാ​ര​മു​റി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ആ​വ​ശ്യ​മു​യ​ർ​ത്തി​യ​പ്പോ​ൾ അ​വി​ടെ​യെ​ന്ന​ല്ല, കേ​ര​ള​ത്തി​ലെ ഒ​രു ക്രൈ​സ്ത​വ സ്ഥാ​പ​ന​ത്തി​ലും അ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ദീ​പി​ക മു​ഖ​പ്ര​സം​ഗ​മെ​ഴു​തി. വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ മ​തേ​ത​ര-​ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ വ​കു​പ്പു​ക​ളെ ഉ​ൾ​പ്പെ​ടെ ചെ​റു​ത്തി​ട്ടു​ണ്ട്.

ഗാ​സ വി​ഷ​യ​ത്തി​ൽ യു​ദ്ധ​ത്തെ എ​തി​ർ​ക്കു​ന്ന​തി​നൊ​പ്പം ആ​ഗോ​ള ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഹ​മാ​സി​നെ തു​റ​ന്നു​കാ​ണി​ക്കു​ക​യും ചെ​യ്തു. സം​ഘ​പ​രി​വാ​ർ ക്രൈ​സ്ത​വ​രെ ആ​ക്ര​മി​ച്ച​പ്പോ​ൾ മാ​ത്ര​മ​ല്ല, മു​സ്‌​ലിം​ക​ളെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ​പ്പോ​ഴും ബി​ജെ​പി സം​സ്ഥാ​ന​ങ്ങ​ളു​ടെ ബു​ൾ​ഡോ​സ​ർ രാ​ജി​നെ​തി​രേ​യും തൂ​ലി​ക ച​ലി​പ്പി​ച്ചു.

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലെ​യും തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളി​ലെ​യു​മൊ​ക്കെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ധീ​ര​മാ​യ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ചു. കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നു​മെ​തി​രേ​യും ശ​ക്ത​മാ​യെ​ഴു​തി. ഇ​തൊ​ന്നും സ​ർ​ക്കാ​രു​ക​ളെ​യും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും ഇ​ല്ലാ​താ​ക്കാ​ന​ല്ല; ജ​നാ​ധി​പ​ത്യ​ത്തെ​യും മ​തേ​ത​ര​ത്വ​ത്തെ​യും മാ​ധ്യ​മ​ധ​ർ​മ​ത്തെ​യും ഒ​റ്റി​ക്കൊ​ടു​ക്കാ​തി​രി​ക്കാ​നാ​ണ്.

വ​ള​ർ​ന്നു​വ​രു​ന്ന വ​ർ​ഗീ​യ​ത​യ്ക്കും വി​ഭാ​ഗീ​യ​ത​യ്ക്കു​മെ​തി​രേ പ്ര​തി​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ​നി​ന്നു പി​ന്തി​രി​യി​ല്ലെ​ന്ന് ദീ​പി​ക വാ​യ​ന​ക്കാ​ർ​ക്കും കേ​ര​ള സ​മൂ​ഹ​ത്തി​നും ഉ​റ​പ്പ് ന​ൽ​കു​ന്നു. അ​ത് അ​നാ​യാ​സ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്ന​റി​യാം. പ​ക്ഷേ, മാ​തൃ​രാ​ജ്യ​ത്തോ​ടും വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തോ​ടു​മു​ള്ള ആ ​ഉ​ത്ത​ര​വാ​ദി​ത്വം ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്ന സ്ഥാ​പ​ക പി​താ​ക്ക​ന്മാ​രു​ടെ നി​ല​പാ​ടു​ക​ൾ വ​ഴി​യി​ലു​പേ​ക്ഷി​ക്കി​ല്ല.

ഈ ​നി​ല​പാ​ടി​ന്, അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന വ​രി​ക്കാ​രും വാ​യ​ന​ക്കാ​രും ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ദീ​പി​ക​യു​ടെ പ്ര​ചോ​ദ​നം. ക്രി​യാ​ത്മ​ക വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് തി​രു​ത്താ​നും മ​ടി​ക്കാ​റി​ല്ല. എ​ന്നാ​ൽ, ഈ ​പ​ത്ര​ത്തെ ഏ​തെ​ങ്കി​ലും വ​ർ​ഗീ​യ​ത​യു​ടെ​യോ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ​യോ തൊ​ഴു​ത്തി​ൽ കെ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ്വീ​കാ​ര്യ​മ​ല്ല; അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത് ക്രൈ​സ്ത​വ മു​ഖം​മൂ​ടി​യാ​ണെ​ങ്കി​ലും, വ​ർ​ഗീ​യ​ത വി​നാ​ശ​മാ​ണ്. നാം ​ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും ക്രൈ​സ്ത​വ​രും ഉ​ൾ​പ്പെ​ടു​ന്ന യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളും മ​തേ​ത​ര വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ചു​നി​ന്നു പ​റ​യ​ണം ‘മാ ​നി​ഷാ​ദ’.

Kerala

ക​ള​മ​ശേ​രി​യി​ല്‍ കാ​ര്‍ സ്വ​കാ​ര്യ ബ​സി​നു പിന്നിൽ ഇടിച്ചുകയറി; കാ​ര്‍ യാ​ത്രി​ക​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ദേ​ശീ​യ​പാ​ത കു​സാ​റ്റ് ജം​ഷ​നി​ല്‍ കാ​ര്‍ സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ യാ​ത്രി​ക​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 5.30 നാ​യി​രു​ന്നു അ​പ​ക​ടം.

ബ​സ് സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തി ആ​ളെ ഇ​റ​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ബ​സി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കാ​ര്‍ ദേ​ശീ​യ​പാ​ത​യു​ടെ മ​ധ്യ​ത്തി​ലേ​ക്ക് തെ​ന്നി നീ​ങ്ങി. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

ആ​ലു​വ ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ കാ​ര്‍ യാ​ത്രി​ക​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ കു​റ​ച്ച് നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

Latest News

Corehub Up