x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​പ്പ​മാ​ണ് ക​ള​മ​ശേ​രി


Published: March 31, 2026 07:05 AM IST | Updated: March 31, 2026 07:05 AM IST

ക​ള​മ​ശേ​രി: ഒ​രു വ​ശ​ത്ത് മ​ന്ത്രി, എ​തി​ർ ഭാ​ഗ​ത്ത് മു​ൻ മ​ന്ത്രി​യു​ടെ മ​ക​ൻ. 2021ലെ ​ഇ​ട​തു-​വ​ല​തു പോ​രാ​ട്ട​ത്തി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​ണ് ക​ള​മ​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ. സ​വി​ശേ​ഷ​ത​ക​ൾ മാ​ത്ര​മ​ല്ല, ആ​വേ​ശ​വും വേ​ണ്ടു​വോ​ള​മു​ണ്ട് ക​ള​മ​ശേ​രി​യി​ലെ ക​ടു​പ്പ​മേ​റി​യ പോ​രാ​ട്ട​ത്തി​ന്.


എ​ൽ‌​ഡി​എ​ഫി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​യും വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ പി. ​രാ​ജീ​വ് മ​ത്സ​രി​ക്കു​മ്പോ​ൾ മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ മ​ക​നും മു​സ്ലീം ലീ​ഗ് നേ​താ​വു​മാ​യ അ​ഡ്വ. വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​റാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ഇ​വ​ർ ത​മ്മി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ​യും മ​ത്സ​രം. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ഡി​ജെ​എ​സി​ലെ എം.​പി. ബി​നു​വി​നു ക​ന്നി​യ​ങ്കം.

വ്യ​വ​സാ​യ​ങ്ങ​ളു​ടെ നാ​ട്

കേ​ര​ള​ത്തി​ന്‍റെ വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​ണ് എ​റ​ണാ​കു​ള​മെ​ങ്കി​ൽ‌, ജി​ല്ല​യി​ലെ വ്യ​വ​സാ​യ​ങ്ങ​ളേ​റെ​യും കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് ക​ള​മ​ശേ​രി. ഏ​ലൂ​രും എ​ട​യാ​റും ക​ള​മ​ശേ​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നൂ​റു​ക​ണ​ക്കി​നു വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ഫാ​ക്ട​റി​ക​ളു​മു​ണ്ട്.
കി​ൻ​ഫ്ര ഹൈ​ടെ​ക് പാ​ർ​ക്ക്, മെ​ഡി​ക്ക​ൽ കോ​ള​ജ്, കാ​ൻ​സ​ർ‌ റി​സ​ർ​ച്ച് സെ​ന്‍റ​ർ, കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നീ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളും ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

യു​ഡി​എ​ഫ് ആ​ധി​പ​ത്യം, എ​ൽ​ഡി​എ​ഫ് അ​ട്ടി​മ​റി

2008 ൽ ​മ​ണ്ഡ​ലം രൂ​പീ​ക​രി​ച്ച ഘ​ട്ടം മു​ത​ൽ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച മ​ണ്ഡ​ല​മാ​ണ് ക​ള​മ​ശേ​രി. 2011ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് 7789 വോ​ട്ടു​ക​ൾ​ക്കു സി​പി​എ​മ്മി​ലെ കെ. ​ച​ന്ദ്ര​ൻ​പി​ള്ള​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 2016 ൽ ​ഇ​ബ്രാ​ഹിം​കു​ഞ്ഞ് ഭൂ​രി​പ​ക്ഷം 12000 വോ​ട്ടി​നു മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി.

എ​ന്നാ​ൽ 2021ൽ ​പി.​രാ​ജീ​വ് ക​ള​മ​ശേ​രി​യി​ൽ ചെ​ങ്കൊ​ടി പാ​റി​ച്ചു. ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യ അ​ബ്ദു​ൾ ഗ​ഫൂ​റി​നെ 15336 വോ​ട്ടു​ക​ൾ​ക്കാ​ണ് രാ​ജീ​വ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ്, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നാ​യി​രു​ന്നു ആ​ധി​പ​ത്യം. ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​നു മേ​ൽ​ക്കൈ​യു​ള്ള​ത്. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലും മ​ണ്ഡ​ല​ത്തി​ലെ നാ​ലു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫ് ഭ​ര​ണ​മാ​ണ്.

ഭ​ര​ണ​മി​ക​വി​ൽഇ​ട​തു​പ്ര​തീ​ക്ഷ

ഇ​ട​തു സ​ർ​ക്കാ​രി​ൽ പ്ര​ധാ​ന വ​കു​പ്പു കൈ​കാ​ര്യം ചെ​യ്ത മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ പി.​രാ​ജീ​വി​ന്‍റെ മി​ക​വാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മു​ഖ്യ പ്ര​ചാ​ര​ണ വി​ഷ​യം. ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് റാ​ങ്കിം​ഗി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ കേ​ര​ള​ത്തെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച വ്യ​വ​സാ​യ മ​ന്ത്രി​യെ​ന്ന ഖ്യാ​തി എ​ൽ​ഡി​എ​ഫ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.

28-ാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കേ​ര​ളം ഫാ​സ്റ്റ് മൂ​വ​ർ പ​ട്ടി​ക​യി​ൽ തു​ട​ർ​ച്ച​യാ​യി ഇ​ടം നേ​ടി​യ​തും ടോ​പ്പ് അ​ച്ചീ​വ​ർ പ​ദ​വി ര​ണ്ടു ത​വ​ണ നി​ല​നി​ർ​ത്തി​യ​തും നേ​ട്ട​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു. ഇ​തി​നൊ​പ്പം മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം വ​ലി​യ തോ​തി​ലു​ള്ള വി​ക​സ​ന പ്ര​വ​ർ‌​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ട​മാ​കു​മെ​ന്നും രാ​ജീ​വും ഇ​ട​തു​പ​ക്ഷ​വും അ​വ​കാ​ശ​പ്പെ​ടു​ന്നു.

മാ​റ്റം ഉ​റ​പ്പെ​ന്ന്യു​ഡി​എ​ഫ്

മു​ൻ മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞ് ക​ള​മ​ശേ​രി​യി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു താ​ര​ത​മ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ബ്രാ​ഹിം​കു​ഞ്ഞ് പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ന​ട​ത്തി​യ റോ​ഡ് വി​ക​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​വി​ഷ​യ​മാ​ണ്.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ മ​ര​ണ​ശേ​ഷ​മു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. അ​ബ്ദു​ൾ ഗ​ഫൂ​ർ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. വി​പു​ല​മാ​യ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ട​മാ​കു​മെ​ന്നും യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ട്. ജി​ല്ല​യി​ൽ മൂ​സ്ലീം ലീ​ഗ് മ​ത്സ​രി​ക്കു​ന്ന ഏ​ക സീ​റ്റാ​ണ് ക​ള​മ​ശേ​രി.

Tags : nattu vishesham Kalamassery

Recent News

Corehub Up