Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Powerful

ജ​നാ​ധി​പ​ത്യ​ത്തി​ൽ വെ​ടി​യു​ണ്ട​യേ​ക്കാ​ൾ ശ​ക്തി വോ​ട്ട​വ​കാ​ശ​ത്തി​നെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ വെ​​​ടി​​​യു​​​ണ്ട​​​യേ​​​ക്കാ​​​ൾ ശ​​​ക്തി വോ​​​ട്ട​​​വ​​​കാ​​​ശ​​​ത്തി​​​നാ​​​ണെ​​​ന്നു മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്. പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള ദ്വി​​​ദി​​​ന സ്റ്റു​​​ഡ​​​ന്‍റ്സ് കോ​​​ണ്‍​ക്ലേ​​​വി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

കോ​​​ണ്‍​ക്ലേ​​​വി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ബാ​​​ങ്ക്വ​​​റ്റ് ഹാ​​​ളി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.​​കാമ്പ​​​സു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി രാ​​​ഷ്ട്രീ​​​യം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്ന് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി.​​​എം.​​​ജോ​​​ണ്‍ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ- എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up