Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distributed

Kannur

സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ-​വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ഡി. പ്ര​വീ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ല​ളി​ത ബാ​ബു, ലീ​ന വി​ല്യം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​നു​വ​ൽ മാ​പ്പി​ള​പ്പ​റ​മ്പി​ൽ, വി​ജി കെ. ​ജോ​ൺ, ജ​മീ​ല കോ​ള​യ​ത്ത്, മ​ഞ്ജു വി​നോ​ദ്, സീ​മ മു​കു​ന്ദ​ൻ, പി.​വി. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Business

വർമ സ്‌കില്‍ ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കൊ​​​ച്ചി: പ്ര​​​മു​​​ഖ ബി​​​ല്‍ഡ​​​റാ​​​യ വ​​​ർ​​​മ ഹോം​​​സും ക​​​ള​​​മ​​​ശേ​​​രി എ​​​സ്‌​​​സി​​​എം​​​എ​​​സ് ഗ്രൂ​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി എ​​​സ്‌​​​സി​​​എം​​​എ​​​സ് സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച വ​​​ർ​​​മ സ്‌​​​കി​​​ല്‍ ബ്രി​​​ഡ്ജ് ട്രെ​​​യി​​​നിം​​​ഗ് പ്രോ​​​ഗ്രാം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച​​​വ​​​ര്‍ക്കു​​​ള്ള സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി നി​​​ര്‍വ​​​ഹി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് സ്‌​​​കോ​​​ള​​​ര്‍ഷി​​​പ്പു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

ച​​​ട​​​ങ്ങി​​​ൽ വ​​​ര്‍മ ഹോം​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ. ​​​അ​​​നി​​​ല്‍ വ​​​ർ​​​മ, എ​​​സ്‌​​​സി​​​എം​​​എ​​​സ് വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ ഡോ. ​​​രാ​​​ധാ പി. ​​​തേ​​​വ​​​ന്നൂ​​​ർ, എ​​​സ്‌​​​സി​​​എം​​​എ​​​സ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​സി.​​​ജെ. പ്ര​​​വീ​​​ണ്‍സാ​​​ല്‍, എ​​​സ്‌​​​സി​​​എം​​​എ​​​സ് സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി പ്രി​​​ന്‍സി​​​പ്പ​​​ൽ ഡോ. ​​​അ​​​നി​​​ത ജി. ​​​പി​​​ള്ള, എ​​​സ്‌​​​സി​​​എം​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​തീ​​​ക് നാ​​​യ​​​ര്‍, വ​​​ർ​​​മ ഹോം​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​മി​​​നി വ​​​ർ​​​മ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ആ​​​ര​​​തി വ​​​ര്‍മ, വൈ​​​ശാ​​​ഖ് വ​​​ർ​​​മ, ചീ​​​ഫ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഷാ​​​ജ​​​ന്‍ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

District News

പ​ഠ​നോ​പ​ക​ര​ണങ്ങൾ വി​ത​ര​ണം ചെ​യ്തു

ച​പ്പാ​ര​പ്പ​ട​വ്: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ങ്ങാ​യി ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​എ​സ്. മ​നീ​ഷ​യി​ൽ നി​ന്ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ച്ച് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​പി. അ​ഹ​മ്മ​ദ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​നി​ത കൂ​ന്താ​നം, കെ. ​പി. മു​ഹ​മ്മ​ദ്‌ അ​ൻ​വ​ർ എ​ന്നി​വ​രും എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​രും പ​ങ്കെ​ടു​ത്തു.

ആ​ല​ക്കോ​ട്: പൈ​ത​ൽ വാ​ലി ല​യ​ൺ​സ് ക്ല​ബി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി‌ കാ​പ്പി​മ​ല വി​ജ​യ​ഗി​രി ഗ​വ. യു​പി സ്കൂ​ളി​ൽ പ​ഠ​ന​കി​റ്റ് വി​ത​ര​ണം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ന്നി മാ​ത്യു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക പി. ​മാ​യ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് ക​ല്ല​നാ​നി​ക്ക​ൽ, എം.​ആ​ർ. ജോ​യി​ച്ച​ൻ, ഷി​ബു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​

ചെ​റു​തോ​ണി: കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും നി​ർ​ഭ​യം ഗ്രൂ​പ്പ് ഓ​ഫ് സോ​ഷ്യ​ൽ സ​ർ​വീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ഗു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ൾ ജി​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സാം ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ മ​ന​യ്ക്ക​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

നി​ർ​ഭ​യം ഗ്രൂ​പ്പ് ഓ​ഫ് സോ​ഷ്യ​ൽ സ​ർ​വീ​സ് ചെ​യ​ർ​മാ​ൻ ക​ണ്ണ​ൻ നീ​ല​ക്കു​ന്നേ​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സോ​യി​മോ​ൻ സ​ണ്ണി, രാ​ജേ​ശ്വ​രി രാ​ജ​ൻ, സി​ബി​ച്ച​ൻ മ​ന​യ്ക്ക​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ഞ്ഞി​ക്കു​ഴി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ബി ആ​റ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗ​ത്തി​ൽ പ​ത്താം ക്ലാ​സ്, പ്ല​സ്ടു, ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

District News

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണ​ംചെയ്തു

പാ​റ​ത്തോ​ട്: കേ​ര​ള വി​ശ്വ​ക​ർ​മ സ​ഭ ഇ​ട​ക്കു​ന്നം 357-ാം ന​മ്പ​ർ ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പു​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​വി​എ​സ് സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി കെ.​കെ. ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ജി. ​പ്ര​ദീ​പ്, കെ​വി​എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. റി​നു, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ർ​ഗീ​സ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ അ​ബ്ദു​ൾ അ​സീ​സ്, സ​ജി കു​രീ​ക്കാ​ട്ട്, കെ​പി​സി​സി വ​ക്താ​വ് വ​സ​ന്ത് തെ​ങ്ങും​പ​ള്ളി, ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​ചാ​രി ക​ണ്ണ​മ​ല, സു​രേ​ഷ് ബാ​ബു, പ്ര​ദീ​പ് പാ​റ​ത്തോ​ട്, ജി​ജു പു​ന്നാം​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ്കൂ​ൾ കി​റ്റ് വി​ത​ര​ണം ചെ​യ്തു

ഉ​ളി​ക്ക​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത കെ​സി​വൈ​എം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ഗും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ല്കു​ന്ന കു​ഞ്ഞു ത​ണ​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന​ത​ല ഉ​ദ്ഘാ​ട​നം നെ​ല്ലി​ക്കാം​പൊ​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ നി​ർ​വ​ഹി​ച്ചു.

കെ​സി​വൈ​എം നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ജ​യ് മു​ണ്ട​ക്കാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ലി​റ്റി​ൽ ഫ്ല​വ​ർ, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ കാ​ത​റി​ൻ കൊ​ടി​യം​കു​ന്നേ​ൽ, അ​ലീ​ന തോ​ട്ട​ത്തി​ൽ, അ​ഡോ​ൺ എ​ണ്ണ​ച്ചേ​രി​ൽ, അ​ഖി​ല ച​ക്കാ​ല​ക്ക​ൽ, ജോ​സ്ബി​ൻ കൊ​ടി​യം​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ ളി​ലൂ​ടെ​യാ​ണ് കു​ഞ്ഞു​ത​ണ​ൽ കി​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

National

51,000 യു​വാ​ക്ക​ൾ​ക്ക് നിയമനക്കത്തുകൾ വിതരണം ചെയ്തു

ന്യൂ​ഡ​ൽ​ഹി: വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും സം​ഘ​ട​ന​ക​ളി​ലും പു​തു​താ​യി നി​യ​മി​ത​രാ​യ 51,000ത്തി​ല​ധി​കം യു​വാ​ക്ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​യ​മ​ന​ക്ക​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 47 ഇ​ട​ങ്ങ​ൾ വേ​ദി​യാ​യ 19-ാമ​ത് റോ​സ്ഗ​ർ മേ​ള​യി​ൽ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​യ​മ​ന​ക്ക​ത്ത് വി​ത​ര​ണം ചെ​യ്ത​ത്.

താ​ൻ അ​ടു​ത്തി​ടെ അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തെ പ​രാ​മ​ർ​ശി​ച്ച്, ഇ​ന്ത്യ​യു​ടെ വ​ള​ർ​ന്നു​വ​രു​ന്ന അ​ന്താ​രാ​ഷ്‌ട്ര സ​ഹ​ക​ര​ണ​ങ്ങ​ൾ യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ലി​നും സാ​ങ്കേ​തി​ക പു​രോ​ഗ​തി​ക്കും പു​തി​യ വ​ഴി​ക​ൾ തു​റ​ക്കു​ന്നു​വെ​ന്ന് മോ​ദി പ​റ​ഞ്ഞു.

സെ​മി​ക​ണ്ട​ക്ട​റു​ക​ൾ, നി​ർ​മി​തബു​ദ്ധി, ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യ, സ​മു​ദ്ര സ​ഹ​ക​ര​ണം, പ്ര​ധാ​ന ധാ​തു​ക്ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നെ​ത​ർ​ലാ​ൻ​ഡ്സ്, സ്വീ​ഡ​ൻ, നോ​ർ​വേ, യു​എ​ഇ, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​ക​രാ​റു​ക​ൾ ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള എ​ൻജിനിയ​ർ​മാ​ർ, ടെ​ക്നീ​ഷ്യ​ൻ​മാ​ർ, ഗ​വേ​ഷ​ക​ർ, വൈ​ദ​ഗ്ധ്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും.

2.3 ല​ക്ഷ​ത്തി​ല​ധി​കം അം​ഗീ​കൃ​ത സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ള്ള ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ്റ്റാ​ർ​ട്ട​പ്പ് ആ​വാ​സ​വ്യ​വ​സ്ഥ​യാ​യി മാ​റി​യെ​ന്നും ഈ ​പ​രി​വ​ർ​ത്ത​നം ഇ​നി മെ​ട്രോ​പൊ​ളി​റ്റ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ന്നി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

District News

മു​ച്ച​ക്ര വാ​ഹ​നം വി​ത​ര​ണം ചെ​യ്തു

ഇ​രി​ട്ടി: ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള മു​ച്ച​ക്ര വാ​ഹ​നം വി​ത​ര​ണം ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. സ​ര​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​മേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഏ​ഴ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മു​ച്ച​ക്ര വാ​ഹ​നം വി​ത​ര​ണം ചെ​യ്തു. ഇ​രി​ട്ടി സി​ഡി​പി​ഒ ഷീ​ന എം. ​ക​ണ്ട​ത്തി​ൽ, ജോ​യി​ന്‍റ് ബി​ഡി​ഒ കെ.​ബി. പ്ര​ശാ​ന്ത്, ജ​ന​റ​ൽ എ​ക്സ​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ. അ​ജേ​ഷ് , അ​ഡി​ഷ​ണ​ൽ സി​ഡി​പി​ഒ എ​ൻ. പ്ര​സ​ന്ന കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ വീ​ൽ​ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ക​ണ്ണൂ​ർ: നടൻ മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സ​ജീ​വ​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന "കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ' ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്കാ​യി വീൽചെയറു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ക​ണ്ണൂ​ർ മേ​ലെ​ചൊ​വ്വ പ്ര​ത്യാ​ശ ഭ​വ​നി​ൽ ന​ട​ന്ന വി​ത​ര​ണ​ച​ട​ങ്ങ് ജി​ല്ലാ ഫോ​റ​സ്റ്റ് വി​ജി​ല​ൻ​സ് മേ​ധാ​വി സ​ജ്ന ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ര്യ​ൻ മ​രോ​ട്ടി​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. സ​ജി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ചി​ന്മ​യ മി​ഷ​ൻ കേ​ര​ള റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ സ്വാ​മി വി​വി​ക്താ​ന​ന്ദ സ​ര​സ്വ​തി, ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ർ പി. ​ബി​ജു, തൃ​ശൂ​ർ മ​ല​യാ​ള മ​നോ​ര​മ​യി​ലെ ബി.​എ​സ്. തി​രു​മേ​നി, പ്ര​ത്യാ​ശ ഭ​വ​ൻ ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ജോ​സ​ഫ് ചാ​ന​പ്ലാ​ന​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി വി​വി​ധ കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Kerala

ലൈംഗികാതിക്രമ ഇരകൾക്കുള്ള നഷ്‌ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യണം: ഹൈക്കോടതി

കൊ​​​ച്ചി: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഉ​​​ള്‍പ്പെ​​​ടെ ഇ​​​ര​​​യാ​​​യ സ്ത്രീ​​​ക​​​ള്‍ക്കും കു​​​ട്ടി​​​ക​​​ള്‍ക്കു​​​മ​​​ട​​​ക്കം സം​​​സ്ഥാ​​​നം അം​​​ഗീ​​​ക​​​രി​​​ച്ച ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​വും മ​​​ധ്യ​​​സ്ഥ​​​ഫീ​​​സും വേ​​​ഗ​​​ത്തി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി (കെ​​​ല്‍സ) മെം​​​ബ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക​​​ക​​​ള്‍ പ​​​രാ​​​മ​​​ര്‍ശി​​​ച്ച് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

മ​​​ധ്യ​​​സ്ഥ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ ആ​​​വ​​​ശ്യ​​​ക​​​ത​​​ക​​​ള്‍ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ല്‍ സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച ഹ​​​ര്‍ജി ഉ​​​ള്‍പ്പെ​​​ടെ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി. ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ മ​​​ധ്യ​​​സ്ഥ​​​ഫീ​​​സ് വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഒ​​​രു ആ​​​വശ്യം.

District News

‌ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു

മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. 2025-2026 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ല് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്തോ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്.​എ. നാ​സ​ർ, എം.​പി. ജു​മൈ​ല, പ്രേ​മ കോ​ട്ട​മ്മ​ൽ, കെ.​വി. നി​യാ​സ്, ടി.​പി. ഷ​റ​ഫു​ദ്ധീ​ൻ, സി. ​ഹ​രീ​ഷ്, കെ. ​സു​സ്മി​ന തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

District News

അങ്കണവാടികൾക്ക് പാചകപ്പാത്രങ്ങൾ വി​ത​ര​ണം ചെ​യ്തു

ഉ​ദ​യ​നാ​പു​രം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 24 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് അ​ര​ല​ക്ഷം രൂ​പ​യു​ടെ പാ​ച​കപ്പാ​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ. രാ​ജേ​ഷ് പാ​ത്ര​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അങ്കണവാ​ടി സൂ​പ്പ​ർ​വൈ​സ​ർ സി.​കെ. സു​ചി​ത്ര പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ ദീ​പേ​ഷ്, ജ​സീ​നാ ​ഷാ​ജു​ദീ​ൻ, ടി.​പി. രാ​ജ​ല​ക്ഷ്മി, ഷൈ​ല​ജാ സ​തീ​ശ​ൻ, അ​ജി​താ​ മ​ധു​ക്കു​ട്ട​ൻ, പി.​ആ​ർ.​ ദേ​വ​ലാ​ൽ, കെ.​ആ​ർ. ലാ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

കേ​ര പ​ദ്ധ​തി: ക​ർ​ഷ​ക​ർ​ക്ക് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ അ​തി​ജീ​വി​ക്കാ​നും ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ശേ​ഷി​യു​ള്ള തൈ​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ന​ർ​ന​ടീ​ൽ ന​ട​ത്തു​ന്ന​തി​ന് ലോ​ക​ബാ​ങ്ക് സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കേ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തോ​ട്ട​വി​ള ക​ർ​ഷ​ക​ർ​ക്കു​ള്ള പു​ന​ർ​ന​ടീ​ൽ സ​ഹാ​യ​ധ​ന​മാ​യി ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം വി​ത​ര​ണം ചെ​യ്തു.

റ​ബ​ർ ബോ​ർ​ഡ്, സ്പൈ​സ​സ് ബോ​ർ​ഡ്, കോ​ഫി ബോ​ർ​ഡ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പു​ന​ർ​ന​ടീ​ൽ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 324 അ​പേ​ക്ഷ​ക​ർ​ക്കാ​യി 198.83 ഹെ​ക്ട​ർ സ്ഥ​ല​ത്തേ​ക്ക് 1,09,10,332 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

റ​ബ​ർ, ഏ​ലം വി​ള​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​ത്. റ​ബ​ർ, ഏ​ലം, കാ​പ്പി ക​ർ​ഷ​ക​ർ​ക്ക് യ​ഥാ​ക്ര​മം ഹെ​ക്ട​റി​ന് 75,000, ഒ​രു ല​ക്ഷം, ഒ​രു ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ നി​ര​ക്കി​ൽ പ​ര​മാ​വ​ധി ര​ണ്ടു ഹെ​ക്ട​റി​നു വ​രെ​യാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

റ​ബ​ർ കൃ​ഷി മേ​ഖ​ല​യി​ൽ ആ​കെ 307 അ​പേ​ക്ഷ​ക​ളി​ലാ​യി 193.88 ഹെ​ക്ട​ർ സ്ഥ​ല​ത്തി​നാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ആ​കെ 1,06,62,832 രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ​നി​ന്ന് 15 അ​പേ​ക്ഷ​ക​ൾ​ക്കും പ​ത്ത​നം​തി​ട്ട - 29, കോ​ട്ട​യം - 196, മ​ല​പ്പു​റം - 42, ക​ണ്ണൂ​ർ - 25 അ​പേ​ക്ഷ​ക​ർ​ക്കു​മാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​ത്. ഏ​ലം കൃ​ഷി മേ​ഖ​ല​യി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്നു​ള്ള 17 അ​പേ​ക്ഷ​ക​ൾ​ക്കാ​യി 4.95 ഹെ​ക്ട​ർ സ്ഥ​ല​ത്തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ഇ​തി​നാ​യി ആ​കെ 2,47,500 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​തെ​ന്ന് കേ​ര പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന പ്രോ​ജ​ക്റ്റ് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ് അ​റി​യി​ച്ചു.

District News

റി​ലീ​ഫ് വി​ത​ര​ണം ചെ​യ്തു

വ​ട​ക്കാ​ഞ്ചേ​രി:​ വി​ശു​ദ്ധ റ​ംസാ​നോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ള്ളൂ​ർ​ക്ക​ര റേഞ്ച് മ​ഹ​ല്ല് -മ​ദ്റ​സ​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന 150 പേ​ർ​ക്കു​ള്ള പ​ന്ത്ര​ണ്ടാ​മ​ത് റി​ലീ​ഫ് വി​ത​ര​ണ​വും മ​ജ്‌ലി​സു​ന്നൂ​ർ ആ​ത്മീ​യ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വഹി​ച്ചു. സ​യ്യി​ദ് ന​വീ​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ അ​ജ്മീ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

റി​ലീ​ഫ് ക​മ്മി​റ്റി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​യ്യി​ദ് എം. ​പി കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ മു​ള്ളൂ​ർ​ക്ക​ര റേഞ്ച് റി​ലീ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ ഇ​സ്മ​യി​ൽ, പ്ര​സി​ഡ​ന്‍റ് എ. ​അ​ഷ​റ​ഫ്, സ​യ്യി​ദ് മു​ഹ​മ്മ​ദ് അ​സ്ഹ​ർ, സ​യ്യി​ദ് അ​ബ്ദു​ൽ വാ​ജി​ദ് , കെ.​ഐ.​സി പ്ര​സി​ഡ​ന്‍റ് എ.​വി അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൽ അ​സീ​സ്, സൈ​ത​ല​വി ഉ​സ്താ​ദ്, ഹ​ക്കീം ബാ​ഖ​വി, ഹാ​ജി കെ. ​എം ഉ​മ​ർ, പി.​എ ശി​ഹാ​ബു​ദ്ദീ​ൻ, പി. ​എ​സ് ഖ​മ​റു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ, പി.​കെ മൂ​സ, ഖ​ത്ത​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ കോ​ഓർഡി​നേ​റ്റ​ർ കെ.​എം. അ​ലി, കെ.​എ ഹം​സ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വീ​ൽച്ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു

വൈ​ക്കം:​ ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഇ​ട​യാ​ഴം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും വീ​ൽ​ച്ചെ​യ​റു​ക​ൾ ന​ൽ​കി.​
വേ​മ്പ​നാ​ട് ഗ്രൂ​പ്പ് ഉ​ട​മ പു​ഷ്പ​ദാ​സിന്‍റെ ഭാ​ര്യ പു​ഷ്പ​വ​ല്ലി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വേ​മ്പ​നാ​ട് ഗ്രൂ​പ്പ് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​യി​ൽ അ​ഞ്ചു​ വീ​ൽ​ച്ചെ​യ​റും ഇ​ട​യാ​ഴം സാ​മു​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ര​ണ്ട് വീ​ൽ​ച്ചെ​യ​റു​ക​ളും ന​ൽ​കി​യ​ത്.

സി.​കെ.​ ആ​ശ എം​എ​ൽ​എ, ആ​ശു​പ​ത്രി ആ​ർ​എം​ഒ​ ഡോ.​ ബി​ജു ഫി​ലി​പ്പ്, സു​ന്ദ​ര​ൻ അ​റ​യ്ക്ക​ൽ, കെ.​കെ.​ ച​ന്ദ്ര​ബാ​ബു, എ​ൻ. അ​നി​ൽ​ ബി​ശ്വാ​സ്, ടി.​ആ​ർ. ജ​യ​ൻ, കു​ടും​ബാംഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ച​ന്ദ​നം ഉ​ള്‍​പ്പെ​ടെ അ​ഞ്ചി​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം പി.​ആ​ർ. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ആ​ർ. പ്ര​സ​ന്ന​കു​മാ​ര്‍, ടി. ​ബി​നു​രാ​ജ്, രേ​വ​തി എ​സ്. നാ​യ​ർ, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​മ​ല്ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പൊ​​​​ടി​​​​മ​​​​റ്റം (കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി): പ​​​​രി​​​​സ്ഥി​​​​തി​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ക​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​രാ​​​​ണെ​​​​ന്നും അ​​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി.

ഇ​​​​ന്‍ഫാ​​​​മി​​​​ന്‍റെ ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ കാ​​​​ര്‍ഷി​​​​ക ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 75 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ ക​​​​ര്‍ഷ​​​​ക​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന വീ​​​​ര്‍ കി​​​​സാ​​​​ന്‍ ഭൂ​​​​മി​​​​പു​​​​ത്ര പു​​​​ര​​​​സ്‌​​​​കാ​​​​ര ച​​​​ട​​​​ങ്ങ് പൊ​​​​ടി​​​​മ​​​​റ്റം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എം​​​​പി.

വ​​​​ന്യ​​​​മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം വ​​​​ന്ന​​​​പ്പോ​​​​ള്‍ മ​​​​നു​​​​ഷ്യ​​​​രെ മ​​​​റ​​​​ന്നു. 54 ശ​​​​ത​​​​മാ​​​​നം വ​​​​നാ​​​​വ​​​​ര​​​​ണം മാ​​​​ത്ര​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 30.6 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മേ കൃ​​​​ഷി ചെ​​​​യ്യാ​​​​ന്‍ ഉ​​​​ള്ളു. കേ​​​​ര​​​​ള​​​​ത്തെ കേ​​​​ര​​​​ള​​​​മാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത് ക​​​​ര്‍ഷ​​​​ക​​​​രാ​​​​ണെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

കൃ​​​​ഷി​​​​യു​​​​ടെ ന​​​​ല്ല കാ​​​​ല​​​​വും ക​​​​ഷ്ട​​​​കാ​​​​ല​​​​വും ക​​​​ണ്ട​​​​വ​​​​ർ: മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍

കൃ​​​​ഷി​​​​യു​​​​ടെ ന​​​​ല്ല കാ​​​​ല​​​​വും ക​​​​ഷ്ട​​​​കാ​​​​ല​​​​വും ക​​​​ണ്ട​​​​വ​​​​രാ​​​​ണ് ഇ​​​​ന്ന് ഇ​​​​വി​​​​ടെ ആ​​​​ദ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മു​​​​തി​​​​ര്‍ന്ന ക​​​​ര്‍ഷ​​​​ക​​​​രെ​​​​ന്ന് യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ്പും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ കൃ​​​​ഷി ചെ​​​​യ്യാ​​​​ന്‍ യു​​​​വ​​​​ക​​​​ര്‍ഷ​​​​ക​​​​ര്‍ക്ക് ധൈ​​​​ര്യ​​​മി​​​​ല്ല. കൃ​​​​ഷി ആ​​​​ദാ​​​​യ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ക്കോ ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ക്കോ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല.

ഇ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് യു​​​​വാ​​​​ക്ക​​​​ള്‍ കൃ​​​​ഷി​​​​യി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങാ​​​​ന്‍ മ​​​​ടി​​​​ക്കു​​​​ന്ന​​​​ത്. ദാ​​​​രി​​​​ദ്ര്യ രേ​​​​ഖ​​​​യ്ക്കു താ​​​​ഴെ ജീ​​​​വി​​​​ക്കാ​​​​ന്‍ വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് ക​​​​ര്‍ഷ​​​​ക​​​​ര്‍.
വ​​​​രു​​​​മാ​​​​ന​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും സ്ഥ​​​​ലം ഉ​​​​ള്ള​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ക​​​​ര്‍ഷ​​​​ക​​​​ര്‍ക്ക് ആ​​​​നു​​​​കു​​​​ല്യ​​​​ങ്ങ​​​​ള്‍ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്നു.കൃ​​​​ഷി ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​ര്‍ കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ലോ​​​​ചി​​​​ച്ച് പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

ക​​​​ര്‍ഷ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണം:തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ്

ക​​​​ര്‍ഷ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ച്ച് വേ​​​​ണ്ട പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ല്‍കി ഭ​​​​ക്ഷ്യസ​​​​മ്പ​​​​ത്ത് വ​​​​ര്‍ധി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ക​​​​ട​​​​മ​​​​യാ​​​​ണെ​​​​ന്ന് തി​​​​രു​​​​വ​​​​ല്ല ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ്പും തി​​​​രു​​​​വ​​​​ല്ല കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ലാര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. വി​​​​ള​​​​ക​​​​ള്‍ക്ക് മ​​​​തി​​​​യാ​​​​യ വി​​​​ല ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല. ക​​​​ര്‍ഷ​​​​ക​​​​ര്‍ ചെ​​​​യ്യു​​​​ന്ന ജോ​​​​ലി​​​​ക്ക് വേ​​​​ണ്ട പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നും തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ് പ​​​​റ​​​​ഞ്ഞു.

ചേ​​​​ര്‍ത്തു പി​​​​ടി​​​​ക്കു​​​​ന്നവ​​​​ർ​​​​ക്ക് ക​​​​ര്‍ഷ​​​​ക​​​​ര്‍ വോ​​​​ട്ടു ചെ​​​​യ്യും: മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍

ക​​​​ര്‍ഷ​​​​ക​​​​രെ ആ​​​​രു ചേ​​​​ര്‍ത്തു പി​​​​ടി​​​​ക്കു​​​​ന്നു​​​​വോ അ​​​​വ​​​​ര്‍ക്ക് ക​​​​ര്‍ഷ​​​​ക​​​​ര്‍ വോ​​​​ട്ടു ചെ​​​​യ്യു​​​​മെ​​​​ന്ന് അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​ഷ​​​പ്പും കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി കാ​​​​ർ​​​​ഷി​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു. ക​​​​ര്‍ഷ​​​​ക​​​​ര്‍ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് കാ​​​​ര​​​​ണം അ​​​​വ​​​​ര്‍ക്ക് ശ​​​​ബ്ദ​​​​മി​​​​ല്ലാ​​​​ത്ത​​​​താ​​​​ണ്. എ​​​​ന്നാ​​​​ല്‍, ഇ​​​​നി അ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

സ​​​​ര്‍ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ര്‍ഷ​​​​ക​​​​രെ ചേ​​​​ര്‍ത്തു പി​​​​ടി​​​​ക്കേ​​​​ണ്ട​​​​ത്. ഭൂ​​​​മി വ​​​​ന​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ര്‍ഷ​​​​ക​​​​ര്‍ക്കു​​​ണ്ട്. ഇ​​​​തി​​​​ല്‍ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ ഒ​​​​ന്നി​​​​ക്ക​​​​ണം. ക​​​​ര്‍ഷ​​​​ക​​​​ര്‍ സ്വ​​​​പ്‌​​​​ന​​​​ങ്ങ​​​​ളും പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളും ഉ​​​​ള്ള​​​​വ​​​​രാ​​​​ണെ​​​​ന്നും ക​​​​ര്‍ഷ​​​​ക​​​​രെ ഒ​​​​രു കു​​​​ട​​​​ക്കീ​​​​ഴി​​​​ല്‍ അ​​​​ണിനി​​​​രത്താ​​​​ന്‍ ഇ​​​​ന്‍ഫാ​​​​മി​​​​ന് ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

ഇ​​​​ന്‍ഫാ​​​​മി​​​​ന്‍റെ പ്ര​​​​വ​​​​ര്‍ത്ത​​​​നം ശ്ര​​​​ദ്ധേ​​​​യം:മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍

ഒ​​​​രു ജ​​​​ന​​​​ത​​​​യു​​​​ടെ​​​​വി​​​​ക​​​​സ​​​​ന വ​​​​ഴി​​​​ക​​​​ളി​​​​ല്‍ ഇ​​​​ന്‍ഫാം സം​​​​ഘ​​​​ട​​​​ന ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണെ​​​​ന്ന് അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത മു​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു.

അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ ക​​​​ർ​​​​ഷ​​​​ക​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി: ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ല്‍

ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ ജീ​​​​വി​​​​താ​​​​ന്ത​​​​സ് ഉ​​​​യ​​​​ര്‍ത്തു​​​​ന്ന​​​​തി​​​​നും കൃ​​​​ഷി​​​​യെ​​​​യും അ​​​​നു​​​​ബ​​​​ന്ധ കൃ​​​​ഷി​​​​ക​​​​ളെ​​​​യും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ക​​​​ര്‍ഷ​​​​ക​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും വേ​​​ണ്ടി​​​യാ​​​​ണ് വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ ഇ​​​​ന്‍ഫാം ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​മു​​​​ഖ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ഇ​​​​ന്‍ഫാം ദേ​​​​ശീ​​​​യ ചെ​​​​യ​​​​ര്‍മാ​​​​ന്‍ ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ഡീ​​​​ന്‍ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി, ഇ​​​​ന്‍ഫാം സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ര്‍ജ് പൊ​​​​ട്ട​​​​യ്ക്ക​​​​ല്‍, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളും ഇ​​​​ന്‍ഫാം സ​​​​ഹ​​​​ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ റ​​​​വ.​​​​ഡോ. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ കൊ​​​​ല്ലം​​​​കു​​​​ന്നേ​​​​ല്‍, ച​​​​ങ്ങ​​​നാ​​​​ശേ​​​​രി കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ലാ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​തോ​​​​മ​​​​സ് താ​​​​ന്നി​​​​യ​​​​ത്ത്, തി​​​​രു​​​​വ​​​​ല്ല കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ലാ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ബി​​​​നീ​​​​ഷ് സൈ​​​​മ​​​​ണ്‍ കാ​​​​ഞ്ഞി​​​​ര​​​​ത്തു​​​​ങ്ക​​​​ല്‍, സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് ഇ​​​​ട​​​​പ്പാ​​​​ട്ട്, ദേ​​​​ശീ​​​​യ ട്ര​​​​ഷ​​​​റ​​​​ര്‍ ജെ​​​​യ്‌​​​​സ​​​​ണ്‍ ചെം​​​​ബ്ലാ​​​​യി​​​​ല്‍, സം​​​​സ്ഥാ​​​​ന ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ടോം ​​​​ച​​​​മ്പ​​​​ക്കു​​​​ളം എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഇ​​​​ന്‍ഫാ​​​​മി​​​​ന്‍റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള 75 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ മ​​​​ണ്ണി​​​​ല്‍ പൊ​​​​ന്നു വി​​​​ള​​​​യി​​​​ച്ച 921 ക​​​​ര്‍ഷ​​​​ക​​​​ര്‍ക്കാ​​​​ണ് മെ​​​​മ​​​​ന്‍റോ, ത​​​​ല​​​​പ്പാ​​​​വ്, മ​​​​റ്റ് സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ​​​​ട​​​​ങ്ങി​​​​യ വീ​​​​ര്‍ കി​​​​സാ​​​​ന്‍ ഭൂ​​​​മി​​​​പു​​​​ത്ര പു​​​​ര​​​​സ്‌​​​​കാ​​​​രം ഇ​​​​ന്ന​​​​ലെ ന​​​​ല്‍കി​​​​യ​​​​ത്. യാ​​​​ത്ര ചെ​​​​യ്തു വ​​​​രാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത 485 ക​​​​ര്‍ഷ​​​​ക​​​​രെ ഇ​​​​ന്‍ഫാം പ്രാ​​​​ദേ​​​​ശി​​​​ക ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ത്തി വ​​​​രും ദി​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ദ​​​​രി​​​ക്കും.

Latest News

Corehub Up