പേരാമ്പ്ര സെന്റ് ആന്റണീസ് ഇടവകയില്‍ പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം വികാരി ഫാ. സെബി കാഞ്ഞിലശേരി നിര്‍വഹിക്കുന്നു.
കൊടകര: പേരാമ്പ്ര സെന്റ് ആന്റണീസ് ഇടവകയില്‍ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണംചെയ്തു. ഉദ്ഘാടനം ഇടവക വികാരി ഫാ. സെബി കാഞ്ഞിലശേരി കര്‍ഷകര്‍ക്ക് വിത്തുകള്നല്കി ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് 1000 കുടുംബങ്ങള്‍ക്ക് പച്ചക്കറിവിത്തുകള്‍ വിതരണംചെയ്തു.
അസി. വികാരി ഫാ. റിജോ എടതുരുത്തിക്കാരന്‍, കൈക്കാരന് സാനി, കേന്ദ്രസമിതി ഭാരവാഹികളായ ഡേവീസ് കണ്ണമ്പിള്ളി, വിനീഷ് പാറവളപ്പില്‍, ജോണ്സന് എപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായി.
Tags : Local News Nattuvishesham Vegetable seeds distributed