സഹായ ഉപകരണങ്ങളുടെ വിതരണം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ നിർവഹിക്കുന്നു.
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലളിത ബാബു, ലീന വില്യം, പഞ്ചായത്തംഗങ്ങളായ മാനുവൽ മാപ്പിളപ്പറമ്പിൽ, വിജി കെ. ജോൺ, ജമീല കോളയത്ത്, മഞ്ജു വിനോദ്, സീമ മുകുന്ദൻ, പി.വി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Assistive distributed