പരിപാടിയിൽ നിന്ന്
മഹാവിർ എൻക്ലേവ്: രാധാമാധവം ബാലഗോകുലം 16ബി പിങ്ക് അപാർട്മെന്റ് ദ്വാരക സെക്ടർ 1എ ലെ സുശീൽ - ഷാലി ദമ്പതിമാരുടെ വീട്ടിൽ വച്ച് ഗുരുപൂർണിമയും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗുരുപൂജയിൽ വി.എം. മധുസൂതനൻ മാരാർ (പൂർവ സൈനികൻ, ക്ഷേത്രവാദ്യ കലാകാരൻ, കഥാകാരൻ) ഗുരുസ്ഥാനീയനായി പങ്കെടുത്തു. ബാലഗോകുലം സെക്രട്ടറി സുശീൽ കെ.സി. സ്വാഗതം ആശംസിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.
ഭാരതീയ സംസ്കാരത്തിൽ/ജീവിതത്തിൽ ഗുരുവിന്റെ പ്രാധാന്യത്തെക്കുറിച്ച്, അതായത് നമ്മെ സന്മാർഗത്തിലേക്ക് നയിച്ച ഗുരുക്കന്മാരോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഗുരുപൂജ.

അതുപോലെ നമ്മൾക്ക് അറിവ് പകർന്നു നൽകുന്ന ഗുരുവിനെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കുന്ന കുട്ടി ജീവിതത്തിൽ എപ്പോഴും ഉന്നതിയിലെത്തുകയും നല്ലൊരു പൗരനായി തീരുകയും ചെയ്യുമെന്ന് ഗുരുപൂജയുടെ മഹത്വത്തെക്കുറിച്ച് ഗോകുലാംഗങ്ങളുമായി സംവദിച്ച ബാലഗോകുലം ഡൽഹി എൻസിആർ സഹരക്ഷാധികാരി മോഹൻ കുമാർ പറഞ്ഞു.
കുമാരി ലക്ഷ്മി നന്ദ ഗുരുപൂജ ചെയ്തുകൊണ്ട് പ്രസ്തുത ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഗോകുലത്തിലെ ഓരോ കുട്ടികളും രക്ഷിതാക്കളും ഗുരുപൂജ ചെയ്തു.
ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല അധ്യക്ഷൻ വി.എസ്. സജീവ് കുമാർ ഗുരുപൂജാ സന്ദേശം നൽകി. അതിന് ശേഷം മംഗള ശ്ലോകത്തോടെ ചടങ്ങുകൾ സമാപിച്ചു.