x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ജു​ദ്ദീ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

എൻആർഐ ഡെസ്ക്
Published: October 22, 2026 01:00 PM IST | Updated: October 22, 2026 01:00 PM IST

ഷാ​ജു​ദ്ദീ​ന് സ്നേഹോപഹാരം കൈ​മാ​റുന്നു

റി​യാ​ദ്: 31 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ-​ഖ​ർ​ജ് എ​രി​യ അ​ഫ്‌​ലാ​ജ് യൂ​ണി​റ്റ് അം​ഗം ഷാ​ജു​ദ്ദീ​ൻ വെ​മ്പാ​യ​ത്തി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം വെ​മ്പാ​യം പെ​രും​കൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ജു​ദ്ദീ​ൻ 31 വ​ർ​ഷ​മാ​യി ലൈ​ല അ​ഫ്‌​ലാ​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

അ​ഫ്‌​ലാ​ജി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​നാ​യി. സം​ഘ​ട​നാ​രം​ഗ​ത്തും പ്ര​വാ​സി​ക​ളു​ടെ പൊ​തു​പ്ര​ശ്ന​ങ്ങ​ളി​ലും ഷാ​ജു​ദ്ദീ​ൻ ന​ട​ത്തി​യ സ​ജീ​വ ഇ​ട​പെ​ട​ലു​ക​ളും നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സ​ജീ​ന്ദ്ര​ബാ​ബു, ഏ​രി​യ ക​മ്മി​റ്റി അം​ഗം ശ്യാം​കു​മാ​ർ എ​ന്നി​വ​രെ കൂ​ടാ​തെ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ര​വീ​ന്ദ്ര​ൻ, കെ.ജി. സാ​മു​വ​ൽ, നി​ര​വ​ധി യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യൂ​ണി​റ്റി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം സെ​ക്ര​ട്ട​റി ഷെ​ഫീ​ക്ക് വ​ള്ളി​കു​ന്നം ഷാ​ജു​ദ്ദീ​ന് കൈ​മാ​റി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​തം പ​റ​ഞ്ഞ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് ഷാ​ജു​ദ്ദീ​ൻ വെ​മ്പാ​യം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : Shajudeen Keli Farewell NRINews

Recent News

Corehub Up