x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ലെ തീ​പി​ടി​ത്തം: മൂ​ന്ന് മ​ല​യാ​ളി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക്

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 22, 2026 01:39 PM IST | Updated: October 22, 2026 01:39 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ബോ​ഹു​മി​ൽ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട മൂ​ന്ന് മ​ല​യാ​ളികളു​ടെ​യും മൃതദേഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള വി​മാ​ന സ​ർ​വീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ളി​ൽ ഡ​ൽ​ഹി വ​ഴി​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ (കൊ​ച്ചി) എ​ത്തി​ക്കു​ന്ന​ത്.

കൊ​ല്ലം പെ​രി​നാ​ട് സ്വ​ദേ​ശി​നി അ​ഞ്ജ​ലി ഷീ​ല ജോ​യ്, എ​റ​ണാ​കു​ളം കാ​ല​ടി സ്വ​ദേ​ശി സി​വി​ൻ ജോ​ണി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.20നും ​ഇ​ടു​ക്കി ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി നോ​വ സാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​ത്രി 08.15നും ​കൊ​ച്ചി​യി​ലെ​ത്തി​ക്കും.

വി​മാ​ന സ​ർ​വീ​സ് സ​മ​യ​ക്ര​മം എ​ല്ലാ സ​മ​യ​ങ്ങ​ളും അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക സ​മ​യ​മാ​ണ്.

1. അ​ഞ്ജ​ലി ഷീ​ല ജോ​യ്, 2. സി​വി​ൻ ജോ​ണി

ബു​ധ​നാ​ഴ്ച: ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്ന് രാ​ത്രി 21:15ന് ​എ​യ​ർ ഇ​ന്ത്യ (AI2030) വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടും.

വ്യാ​ഴാ​ഴ്ച: രാ​വി​ലെ 10:40ന് ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും.

വ്യാ​ഴാ​ഴ്ച: ഡ​ൽ​ഹി​യി​ൽ നി​ന്ന് രാ​ത്രി 22:10ന് ​എ​യ​ർ ഇ​ന്ത്യ (AI2883) ക​ണ​ക്റ്റിം​ഗ് ഫ്ലൈ​റ്റി​ൽ കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ടും.

കൊ​ച്ചി​യി​ൽ എ​ത്തു​ന്ന സ​മ​യം: വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 01:20ന് ​നെ​ടു​മ്പാ​ശേരി​യി​ൽ എ​ത്തും.

3. നോ​വ സാ​ബു

വ്യാ​ഴാ​ഴ്ച: ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്ന് രാ​ത്രി 21:15ന് ​എ​യ​ർ ഇ​ന്ത്യ (AI2030) വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടും.

വെ​ള്ളി​യാ​ഴ്ച: രാ​വി​ലെ 10:40ന് ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും.

വെ​ള്ളി​യാ​ഴ്ച: ഡ​ൽ​ഹി​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം 17.00-ന് ​എ​യ​ർ ഇ​ന്ത്യ (AI1738) ക​ണ​ക്റ്റിം​ഗ് ഫ്ലൈ​റ്റി​ൽ കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ടും.

കൊ​ച്ചി​യി​ൽ എ​ത്തു​ന്ന സ​മ​യം: വെ​ള്ളി​യാ​ഴ്ച രാ​ത്രി 08.15ന് ​നെ​ടു​മ്പാ​​ശേരി​യി​ൽ എ​ത്തും.

വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വ​രു​ടെ കു​ടും​ബാ​ങ്ങ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് സം​സ്കാ​ര​ത്തി​നാ​യി അ​വ​രു​ടെ സ്വ​ന്തം ഭ​വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

മൂ​ന്നു മൃ​ത​ദേ​ഹ​ങ്ങ​ളും വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് നോ​ർ​ക്ക റൂ​ട്സ് വി​ട്ടു​ന​ൽ​കു​ന്ന ആം​ബു​ല​സ് വ​ഴി​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സ​ർ​വ ചെ​ല​വു​ക​ളും കേ​ര​ള സ​ർ​ക്കാ​ർ (നോ​ർ​ക്ക) ആ​ണ് വ​ഹി​ക്കു​ന്ന​ത്.

ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി; ഏ​കോ​പ​ന​വു​മാ​യി നോ​ർ​ക്ക

ദു​ര​ന്തം ന​ട​ന്ന് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ജ​ർമൻ ക്രി​മി​ന​ൽ പൊ​ലി​സ്, ബോ​ഹും സി​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ് (Standesamt), ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ബെ​സ്റ്റാ​റ്റുംഗ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ഫ്യൂ​ണ​റ​ൽ ഹോം), ​ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സ് എ​ന്നി​വ​രു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ങ്കീ​ർ​ണ​മാ​യ മു​ഴു​വ​ൻ നി​യ​മ-​രേ​ഖാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കേ​ര​ള സ​ർ​ക്കാ​രി​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ കാ​ർ​ഗോ-​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ചെ​ല​വു​ക​ളും പ്ര​വാ​സി ക്ഷേ​മ വ​കു​പ്പാ​യ നോ​ർ​ക്ക റൂ​ട്ട്സ് ആ​ണ് വ​ഹി​ക്കു​ന്ന​ത്.

ജ​ർ​മ​നി​യി​ലെ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യും കോ​ൺ​സു​ലേ​റ്റു​മാ​യും വി​മാ​ന​ക്ക​മ്പ​നി​യു​മാ​യും നി​ര​ന്ത​രം സ​മ്പ​ർ​ക്കം പു​ല​ർ​ത്തി മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ഏ​കോ​പി​പ്പി​ച്ച​ത് നോ​ർ​ക്ക ജ​ർ​മ്മ​നി കോ-​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ അം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ൽ ആ​ണ്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന ഭൗ​തി​ക​ശ​രീ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി അ​ത​ത് വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ആം​ബു​ല​ൻ​സ് സൗ​ക​ര്യ​ങ്ങ​ളും നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

നാ​ടും വീ​ടും വി​ട്ട് മ​റു​നാ​ട്ടി​ൽ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ എ​ത്തി ദാ​രു​ണ​മാ​യി പൊ​ലി​ഞ്ഞു​പോ​യ പ്രി​യ മ​ക്ക​ളു​ടെ ചേ​ത​ന​യ​റ്റ ശ​രീ​ര​ങ്ങ​ൾ ഒ​രു​നോ​ക്ക് കാ​ണാ​ൻ ക​ണ്ണീ​രോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളും നാ​ടും.

Tags : GermanyFireTragedy BodiesofThreeKeralites BroughtHome NRINews

Recent News

Corehub Up