x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​ണം: വ​​ഴി​​യോ​​ര വി​​പ​​ണി ഉ​​ണ​​ര്‍​ന്നു

വെബ് ഡെസ്ക്
Published: August 23, 2026 12:35 AM IST | Updated: August 23, 2026 12:35 AM IST

കോ​ട്ട​യം സെ​ൻ​ട്ര​ല്‍ ജം​ഗ്ഷ​നി​ലെ വഴിയോര ഓണവിപണി. -ദീ​പി​ക

കോ​​ട്ട​​യം: ഓ​​ണ​​വി​​ഭ​​വ​​ങ്ങ​​ളും ഓ​​ണ​​ക്കോ​​ടി​​യും മി​​ത​​മാ​​യ നി​​ര​​ക്കി​​ല്‍ വാ​​ങ്ങാ​​ന്‍ സാ​​ധാ​​ര​​ണ​​ക്കാ​​ർ ആ​​ശ്ര​​യി​​ക്കു​​ന്ന വ​​ഴി​​യോ​​ര വി​​പ​​ണി സ​​ജീ​​വ​​മാ​​യി. പ​​ട്ടു​​പാ​​വാ​​ട​​യും ബ്ലൗ​​സും വാ​​ങ്ങാ​​ന്‍ ആ​​വ​​ശ്യ​​ക്കാ​​ര്‍ ഏ​​റെ​​യാ​​ണ്. ക​​സ​​വു​​സാ​​രി​​യും ക​​സ​​വു​​മു​​ണ്ടും വെ​​ള്ളി​​നൂ​​ല്‍ കെ​​ട്ടി​​യ മു​​ണ്ടും കൈ​​ലി​​യും ലു​​ങ്കി​​യും തോ​​ര്‍​ത്തും ഷ​​ര്‍​ട്ടും വി​​ല്‍​ക്കാ​​ന്‍ ഒ​​ട്ടേ​​റെ വ്യാ​​പാ​​രി​​ക​​ളാ​​ണ് നി​​ര​​ത്തു​​ക​​ളി​​ലു​​ള്ള​​ത്.

ബാ​​ല​​രാ​​മ​​പു​​രം, കു​​ത്താ​​മ്പു​​ള്ളി ഉ​​ള്‍​പ്പെ​​ടെ നെ​​യ്ത്ത് ഗ്രാ​​മ​​ങ്ങ​​ളി​​ല്‍നി​​ന്ന് നേ​​രി​​ട്ടു വി​​ല്‍​പ​​ന​​യ്ക്ക് വ​​ന്ന​​വ​​രു​​മു​​ണ്ട്. ഈ​​റോ​​ഡ്, തി​​രു​​പ്പുര്‍, ഡ​​ല്‍​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു വ​​ന്‍​തോ​​തി​​ല്‍ റെ​​ഡി​​മേ​ഡ് വ​​സ്ത്ര​​ങ്ങ​​ള്‍ വാ​​ങ്ങി വി​​ല്‍​ക്കു​​ന്ന​​വ​​രും ഏ​​റെ​​പ്പേ​​രാ​​ണ്. ഡ​​ല്‍​ഹി​​യി​​ല്‍​നി​​ന്നു ചെ​​രി​​പ്പ്, ഷൂ, ​​ബാ​​ഗ് എ​​ന്നി​​വ വാ​​ങ്ങി വി​​ല്‍​ക്കു​​ന്ന ക​​ച്ച​​വ​​ട​​ക്കാ​​ര്‍ പ​​ല​​രാ​​ണ്. ഡ​​ല്‍​ഹി​​യി​​ല്‍നി​​ന്ന് ഇ​​ത്ത​​രം സാ​​ധ​​ന​​ങ്ങ​​ള്‍ വാ​​ങ്ങി ഇ​​വി​​ടെ ഇ​​ര​​ട്ടി വി​​ല​​യ്ക്കാ​​ണ് വി​​ല്‍​പ​​ന​​യെ​​ങ്കി​​ലും വ​​ന്‍​കി​​ട ബ്രാ​​ന്‍​ഡു​​ക​​ളു​​ടെ വി​​ല വ​​രി​​ല്ല.

മോ​​ശ​​മ​​ല്ലാ​​ത്ത ഓ​​ണ​​വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന വേ​​ള​​യി​​ലാ​​ണ് മ​​ഴ പ്ര​​ശ്ന​​മാ​​കു​​മോ എ​​ന്ന ആ​​ശ​​ങ്ക. ഇ​​ട​​യ്ക്ക് ഒ​​റ്റ​​പ്പെ​​ട്ടു പെ​​യ്യു​​ന്ന മ​​ഴ ചെ​​റി​​യ ആ​​ശ​​ങ്ക​​യ​​ല്ല ഉ​​യ​​ര്‍​ത്തു​​ന്ന​​ത്. ഇ​​ന്ന​​ലെ​​യും പ​​ക​​ല്‍ ചെ​​റി​​യ മ​​ഴ പ​​ല​​യി​​ട​​ങ്ങ​​ളി​​ലും പെ​​യ്തു. ഉ​​ത്രാ​​ട ത​​ലേ​​ന്ന രാ​​ത്രി​​വ​​രെ​​യാ​​ണ് വ​​ഴി​​യോ​​ര​​വ്യാ​​പാ​​രം പൊ​​ടി​​പൊ​​ടി​​ക്കു​​ന്ന​​ത്. മ​​ഴ വ​​ന്നാ​​ല്‍ വി​​ല്‍​പ​​ന ന​​ട​​ക്കി​​ല്ല. ഓ​​ണം ക​​ഴി​​ഞ്ഞാ​​ലും വി​​ല്‍​പ​​ന ന​​ട​​ക്കു​​ക​​യി​​ല്ല. വാ​ഹ​ന​ങ്ങ​ളി​ലും വ​​ഴി​​യോ​​ര​​ത്തും വി​​ല്‍​ക്കു​​ന്ന പ​​ച്ച​​ക്ക​​റി​​ക്ക് താ​​ര​​തമ്യേന വി​​ല​​ക്കു​​റ​​വു​​ണ്ട്. വെ​​ളു​​ത്തു​​ള്ളി​​യും ചു​​വ​​ന്നു​​ള്ളി​​യും സ​​വോ​​ള​​യു​​മാ​​യി ത​​മി​​ഴ് വ്യാ​​പാ​​രി​​ക​​ള്‍ സ​​ജീ​​വ​​മാ​​ണ്.

ഓ​​ണ​​പ്പ​​പ്പ​​ടം വി​​ല്‍​ക്കാ​​ന്‍ വ​​ഴി​​യോ​​ര​​ത്തും മാ​​ര്‍​ക്ക​​റ്റു​​ക​​ളി​​ലും നി​​ര​​വ​​ധി​പ്പേ​​രാ​ണ് ഉ​ള്ള​ത്. ഇ​​തി​​നൊ​​പ്പ​​മാ​​ണ് കു​​ടും​​ബ​​ശ്രീ​​യും ചെ​​റു​​കി​​ട സം​​രം​​ഭ​​ക​​രും പൊ​​ടി​​ക​​ളും അ​​ച്ചാ​​റു​​ക​​ളും പാ​​യ​​സ​​ക്കി​​റ്റു​​മാ​​യി ക​​ട​​ക​​ള്‍ തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്. ചി​​ല ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ പാ​​യ​​സ​​ക്ക​​ച്ച​​വ​​ട​​വും സ​​ജീ​​വ​​മാ​​ണ്. ഇ​​തി​​നൊ​​പ്പ​​മാ​​ണ് ത​​മി​​ഴ്നാ​​ട്ടി​​ല്‍​നി​​ന്ന് പൂ​​ക്ക​​ച്ച​​വ​​ട​​ക്കാ​​ര്‍ ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ ത​​മ്പ​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ന​​ഗ​​ര​​വീ​​ഥി​​ക​​ളി​​ല്‍ അ​​തി​​രാ​​വി​​ലെ തു​​ട​​ങ്ങും പൂ​​ക്ക​​ച്ച​​വ​​ടം ഉ​​ത്രാ​​ട ദി​​വ​​സ​​മാ​​ണ് പൂ​​വി​​നും ആ​​വ​​ശ്യ​​ക്കാ​​രേ​​റെ. ഓ​​ഫീ​​സു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും കോ​​ള​​ജ്, സ്‌​​കൂ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഓ​​ണാ​​ഘോ​​ഷം ന​​ട​​ന്നു​​വ​​രിക​​യാ​​ണ്. പൂ​​ക്ക​​ളം തീ​​ര്‍​ക്കാ​​ന്‍ പൂ​​വി​​നാ​​യി രാ​​വി​​ലെ ത​​ന്നെ ആ​​ളു​​ക​​ളെ​​ത്തും.

Tags : Nattuvishesham District News Onam Roadside markets revive

Recent News

Corehub Up