x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ട്ട് കെ​ട്ടി​യി​ട്ട ശേ​ഷം ക​ര​യി​ലേ​ക്ക് നീ​ന്തി; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: August 23, 2026 01:07 AM IST | Updated: August 23, 2026 01:07 AM IST

പ്ര​കാ​ശ് ലി​ബി​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ശേ​ഷം ബോ​ട്ട് ഹാ​ർ​ബ​റി​ന് സ​മീ​പം കെ​ട്ടി​യി​ട്ട ശേ​ഷം ക​ര​യി​ലേ​ക്ക് നീ​ന്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മു​ങ്ങി​മ​രി​ച്ചു. ക​ന്യാ​കു​മാ​രി മ​ണ്ട​യ്ക്കാ​ട് ക​ൽ​കു​ളം സ്വ​ദേ​ശി പ്ര​കാ​ശ് ലി​ബി​ൻ (21) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ക​ര​യി​ലേ​ക്ക് നീ​ന്തു​ന്ന​തി​നി​ടെ അ​വ​ശ​നാ​യ​തി​നെ തു​ട​ർ​ന്ന് നീ​ന്താ​നാ​കാ​തെ മു​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു. മീ​ൻ​പി​ടി​ത്ത​ത്തി​നു​ശേ​ഷം തി​രി​കെ രാ​ത്രി 7:30 ഓ​ടെ പ്ര​കാ​ശ് ലി​ബി​നും സം​ഘ​വും വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ൽ എ​ത്തി​യി​രു​ന്നു.

വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രെ ക​ര​യി​ലെ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഹാ​ർ​ബ​റി​ൽ വ​ള്ളം ന​ങ്കൂ​ര​മി​ട്ട​ശേ​ഷം ക​ര​യി​ലേ​ക്ക് നീ​ന്തി വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ തൊ​ഴി​ലാ​ളി​യെ ക​ര​യി​ലെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : Fisherman Drown Vizhinjam Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up