International
ക്വിറ്റോ: ഇക്വഡോറിൽ കടൽത്തീരത്തു മുങ്ങിത്താഴുകയായിരുന്ന അൾത്താരബാലന്മാരെ രക്ഷിക്കുന്നതിടെ രണ്ടു വൈദികര്‍ മുങ്ങിമരിച്ചു. ഫാ. അൽഫോൻസോ അവിലസ് പെരെസ് (59), ഫാ. പെദ്രോ അൻസോട്ടെഗുയി (44) എന്നിവരാണു മരിച്ചത്.
കഴിഞ്ഞദിവസം തീരദേശനഗരമായ പ്ലേയാസിലായിരുന്നു സംഭവം. അൾത്താരശുശ്രൂഷകര്ക്കായി സംഘടിപ്പിച്ച നോമ്പുകാല ധ്യാനത്തിൽ പങ്കെടുക്കാനെത്തിയവരാണു കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നത്.
വിവരമറിഞ്ഞെത്തിയ ഫാ. അൽഫോൻസോയും ഫാ. പെദ്രോയും അള്ത്താരബാലന്മാരെ രക്ഷിക്കാന്‍ കടലിലേക്ക് ഇറങ്ങുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും വൈദികര്‍ക്കു ജീവന് നഷ്ടമായി.
സ്പെയിനിലെ മുർസിയ സ്വദേശിയും ഈശോസഭാംഗവുമായ ഫാ. അൽഫോൻസോ ദൗൾ രൂപതയിലെ സാൻ ആർബെർട്ടോ മാഗ്നോ ഇടവക വികാരിയാണ്. 1990ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മൂന്നു പതിറ്റാണ്ടായി സ്പെയിനിൽ ശുശ്രൂഷ ചെയ്തുവരികയായിരുന്നു.
ഗുയാഖ്വിൽ അതിരൂപതയ്ക്കുവേണ്ടി 1982ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. പെദ്രോ അൻസോട്ടെഗുയി അതിരൂപതയ്ക്കു കീഴിലെ സാൻ ജസിന്തോ രൂപതയിലെ സാന്താക്രൂസ് ദെ ദുരാൻ ഇടവക വികാരിയായി ശുശ്രൂഷ ചെയ്തുവരികയായിരുന്നു.
ശനിയാഴ്ച നടന്ന വൈദികരുടെ സംസ്കാരശുശ്രൂഷയിൽ ഗുയാഖ്വിൽ അതിരൂപത ആർച്ച്ബിഷപ് കർദിനാൾ ലൂയിസ് കാബ്രെര മുഖ്യകാർമികത്വം വഹിച്ചു.
സ്നേഹിതനുവേണ്ടി ജീവന് ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന വചനം ജീവിതത്തില്‍ സ്വാംശീകരിച്ചവരാണ് ഈ വൈദികരെന്ന് കർദിനാൾ പറഞ്ഞു. സംസ്കാരശുശ്രൂഷകളിൽ ഇക്വഡോർ പ്രസിഡന്റിന്റെ ഭാര്യ ഡാനിയേൽ നൊബോവ, പ്രസിഡന്റിന്റെ അമ്മ അന്നബെല്ല അസിൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: നെയ്യാർ ജലാശയത്തിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിൻ ഭവനിൽ നിതിന്റെ ഭാര്യ സിമി (26) ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽ നിന്നും ഭർത്താവുമായി 250 മീറ്റർ ദൂരത്തുള്ള നെയ്യാർ ജലസംഭരണിയിൽ കുളിക്കാൻ എത്തിയതായിരുന്നു യുവതി. ഇതിനിടെ ഭർത്താവ് നിതിൻ സോപ്പ് എടുക്കാൻ വീട്ടിൽപോയി വന്ന സമയം സിമിയെ കാണാതായി.
തെരച്ചിലിനൊടുവിൽ സമീപത്ത് വീണ് കിടക്കുന്ന നിലയിലെ യുവതിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Kerala
കോട്ടയം: കൊടൂരാറ്റിൽ നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം പുന്നക്കൽ ചുങ്കത്ത് യുവാവ് മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്.
ഉച്ചക്ക് 1.30 ഓടെ ആണ് സംഭവം. ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും കൊടൂരാറ്റിൽ നീന്താൻ എത്തിയപ്പോഴായിരുന്നു അപകടം. പുന്നക്കൽ ചുങ്കം ഭാഗത്തുനിന്നും അക്കരയിലേക്ക് അഞ്ചുപേരും നീന്തുകയായിരുന്നു. മടക്ക നിന്തലിൽ ഗോപകുമാർ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് സ്കൂബ സംഘം സ്ഥലത്തെത്തി അരമണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
എടക്കര: കൂട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തിയ വിദ്യാര്‍ഥി ചാലിയാറില്‍ മുങ്ങി മരിച്ചു. പാലേമാട് എസ്വിഎച്ച്എസ്എസ് എട്ടം ക്ലാസ് വിദ്യാര്‍ഥി ചാത്തംമുണ്ട പീപ്പിള്‍സ് വില്ലേജ് പരപ്പന്‍ ഷമീറിന്റെ മകന് ഷാമില്‍ (13) ആണ് ചാലിയാര്‍ പുഴയുടെ പോത്തുകല്ല് കടവില്‍ മുങ്ങി മരിച്ചത്.
ഉച്ചക്ക് 12.15 ഓടെയാണ് സംഭവം. നല്ലംതണ്ണി ത്വയിബത്തുല് ഉലൂം അക്കാഡമിയില്‍ പഠിക്കുന്ന ഷാമില്‍, ദര്‍സിന്റെ പിരിവിനായാണ് മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം പോത്തുകല്ലിലെത്തിയത്. സുഹൃത്തുക്കളെ പുഴ കാണിക്കാനായി ചാലിയാറിന്റെ പോത്തുകല്ല് കടവിലെ താല്‍ക്കാലിക പാലത്തിന് സമീപമെത്തിയ ഷാമില്‍ പുഴയിലിറങ്ങുകയും കയത്തില്‍ മുങ്ങിത്താഴുകയുമായിരുന്നു.
സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പുഴയിലിറങ്ങി നടത്തിയ തെരച്ചിലിലാണ് ഷാമിലിനെ കിട്ടിയത്. ഉടന്‍ പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം രാത്രി ഏഴോടെ മണിയോടെ പീപ്പിള്‍സ് വില്ലേജിലെ വീട്ടിലെത്തിച്ചു. കബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് ഭൂദാനം തുടിമുട്ടി ജുമാ മസ്ജിദിൽ നടക്കും. നുസ്റത്താണ് മാതാവ്. സഹോദരങ്ങള്‍: ഫയാസ്, ഫായിസ, ജസ.
Kerala
തിരുവനന്തപുരം: കീഴാറൂര്‍ ഈരാറ്റിന്‍പുറത്ത് നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാള്‍ മുങ്ങി മരിച്ചു. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടില്‍ അനില്‍കുമാറിന്റെ മകനും പ്ലസ് ടു വിദ്യാര്‍ഥിയുമായ അഭിനവ് (18 ) ആണ് മരിച്ചത്.
മറ്റൊരാളെ രക്ഷപെടുത്തി. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കാട്ടാക്കട പി.ആര്. വില്യം സ്കൂളിലെ ആറ് വിദ്യാര്‍ഥികളാണ് വൈകുന്നേരം ഇവിടെ കുളിക്കാനായി എത്തിയത്. ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി.
കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാല്‍ അഭിനവ് വെള്ളത്തില്‍ താഴ്ന്നു പോയി.
നാട്ടുകാര്‍ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നി രക്ഷാസേനയും എത്തി. പിന്നീട് നടത്തിയ തെരച്ചിലിലാണ് അഭിനവിന്റെ മൃതദേഹം കിട്ടിയത്. ആര്യങ്കോട് പോലീസ് കേസെടുത്തു. മൃതദേഹം തുടർനടപടികൾക്ക് വേണ്ടി നെയ്യാറ്റിന്‍കര ആശുപത്രിയിലേയ്ക്ക് മാറ്റി.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ ഏഴാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.മലയിൻ കാവ് സ്വദേശി ഷാജി ഷമീന ദമ്പതികളുടെ മകൻ നിയാസ് (13) ആണ് മരിച്ചത്.
ഉണ്ടൻകോട് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
Kerala
കോഴിക്കോട്: ബാലുശേരിയിൽ ഒന്നാംക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകള്‍ അബ്റാറ (ആറ്) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
Kerala
പാലക്കാട്: അട്ടപ്പാടി ഭവാനി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ(22) ആണ് മരിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പഠനയാത്രയ്ക്കെത്തിയ വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയത്ത് നന്ദഗോപാൽ അപകടത്തിൽപ്പെടുകയായിരുന്നു.
വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ മരണം സംഭവിച്ചിരുന്നു.