കല്‍പ്പറ്റ: വയനാട് സ്വദേശിയായ വിദ്യാര്‍ഥി മൈസൂരുവിന് സമീപം ബന്നൂരില്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. കാര്യമ്പാടി പെലച്ചിക്കല്‍ ഷാജഹാന്‍റെ മകന്‍ ഷബ്‌നാസാണ് (21) മരിച്ചത്.
മൈസൂരുവില്‍ നിയമ വിദ്യാര്‍ഥിയായ ഷബ്‌നാസ് ചൊവ്വാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ബന്നൂരില്‍ സന്ദര്‍ശത്തിനെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്.
കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകര്‍ ബന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയിരുന്നു.