x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് നി​വാ​സി​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വം: പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​മെ​ന്ന് കെ.​ജെ. മാ​ക്സി

വെബ് ഡെസ്‌ക്
Published: September 28, 2026 08:53 AM IST | Updated: September 28, 2026 08:53 AM IST

കെ.​ജെ. മാ​ക്സി

കൊ​ച്ചി: മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് വി​ഷ​യ​ത്തി​ൽ താ​മ​സ​ക്കാ​രെ അ​പ​മാ​നി​ച്ച പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​മെ​ന്ന് കൊ​ച്ചി മു​ൻ‌ എം​എ​ൽ​എ കെ.​ജെ. മാ​ക്സി. താ​മ​സ​ക്കാ​ർ​ക്ക് വേ​ദ​ന ഉ​ണ്ടാ​യെ​ങ്കി​ൽ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ർ​മ്മാ​ണ അ​പാ​ക​ത​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ സ​ഹ​ക​രി​ക്കും. ഫ്ലാ​റ്റി​ലെ പാ​വ​ങ്ങ​ളാ​യ താ​മ​സ​ക്കാ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്നും മാ​ക്സി പ​റ​ഞ്ഞു. ഭ​ര​ണം മാ​റി​യ​പ്പോ​ൾ താ​മ​സ​ക്കാ​ർ ഒ​ത​ള​ങ്ങ​പോ​ലെ തി​രി​ഞ്ഞു എ​ന്നാ​യി​രു​ന്നു മാ​ക്സി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്.

പി​ന്നാ​ക്ക അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ എ​ന്തെ​ങ്കി​ലും അ​പാ​ക​ത​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. ഇ​തി​നാ​യു​ള്ള ശ്ര​മം ന​ട​ക്കു​മ്പോ​ൾ ഭ​ര​ണം മാ​റി​യ​തോ​ടെ സ്ഥി​തി മാ​റി.

നി​ല​വി​ലു​ള്ള സ​ർ​ക്കാ​ർ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. നി​ർ​മ്മാ​ണ അ​പാ​ക​ത​ക​ളി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കെ​ട്ടി​ട​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി സം​ബ​ന്ധി​ച്ചു വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കെ​ട്ടി​ടം പൊ​ളി​ച്ചു ക​ള​യേ​ണ്ട​താ​ണെ​ങ്കി​ൽ പൊ​ളി​ച്ചു ക​ള​യ​ണ​മെ​ന്നും മാ​ക്സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : KJ Maxi CPM Mundamveli flat residents Insulting

Recent News

Corehub Up