ജർമനിയെ പരാജയപ്പെടുത്തിയ ഗ്രീസ് താരങ്ങളുടെ ആഘോഷം
ഓഗ്സ്ബർഗ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജർമനിയെ വീഴ്ത്തി ഗ്രീസ്. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗ്രീസ് വിജയിച്ചത്.
ഡിമിത്രിയോസ് കൗർബെലിസ് ആണ് ഗ്രീസിന് വേണ്ടി നേടിയത്. മത്സരത്തിന്റെ 74-ാം മിനിറ്റിലാണ് ദിതിത്രിയോസ് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഗ്രീസിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് ഗ്രീസ്.