x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു

വെബ് ഡെസ്‌ക്
Published: September 28, 2026 08:34 AM IST | Updated: September 28, 2026 08:34 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 38 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേ​യ്ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

നി​യ​മ​സ​ഭാം​ഗ​മാ​യ​തി​നാ​ൽ വാ​ർ​ഡ് മെ​മ്പ​ർ സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എ​ട്ട്
ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ട് ആ​ദ്യം ന​ട​ക്കു​ന്ന ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ആ​ർ​ക്ക് അ​നു​കൂ​ല​മാ​കും എ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്.

കൊ​ല്ലം, ആ​ല​പ്പു​ഴ ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലാ​യി 126 സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. ര​ണ്ട് കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡു​ക​ൾ, മൂ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡു​ക​ൾ, മൂ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ,ഏ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ, 23 ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ എ​ന്നി​വ​യി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Tags : Local body by-election kerala polling started

Recent News

Corehub Up