Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി വെർച്വൽ ക്യൂ വഴി ദർശനം നടത്താം.വെർച്വൽ ക്യൂ സംവിധാനം ഇന്നുമുതൽ ആരംഭിച്ചു. രാവിലെ ഏഴുമുതൽ എട്ടുവരെയുള്ള ആദ്യ ഘട്ടത്തിൽ നിരവധി ഭക്തർ വെർച്വൽ ക്യൂ വഴി ഗുരുവായൂരപ്പനെ ദർശിച്ചു സായൂജ്യം നേടി.
രാവിലെ ആറരയോടെ ക്ഷേത്രം കിഴക്കേ നടയിൽ ഭഗവതിയമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നാട മുറിച്ച് വെർച്വൽ ക്യൂ ദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിരിച്ചറിയൽ രേഖാ പരിശോധനയ്ക്ക് ശേഷം കെ. രഘുനാഥൻ പിള്ള എന്ന ഭക്തനാണ് ആദ്യ വെർച്വൽ ക്യൂ ദർശനം നേടിയത്.
ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനചടങ്ങ്.. ഇടവിട്ട് പെയ്ത മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നെത്തിയ നൂറിലേറെ ഭക്തർക്ക് ആദ്യ മണിക്കൂറിൽ ദർശനം സാധ്യമായി. ഉച്ചയ്ക്ക് ഒന്ന് വരെ 1800 ഭക്തർ വെർച്വൽ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.
പരീക്ഷണടിസ്ഥാനത്തിൽ തുടങ്ങിയ വെർച്വൽ ക്യൂ ദർശനത്തിനായെത്തുന്ന ഭക്തർ ഓൺലൈനിൽ ബുക്ക് ചെയ്തതിന്റെ രസീതിയുമായി അര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം. കിഴക്കേനടയിലെ ക്യൂ കോംപ്ലക്സിന്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ ദർശനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്.
ബുക്ക് ചെയ്യാനുപയോഗിച്ച തിരിച്ചറിയൽ രേഖ തന്നെ കൈയിൽ കരുതണം. ഇത് സുരക്ഷാ ജീവനക്കാർക്ക് പരിശോധനക്കായി നൽകാൻ ഭക്തർ ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ അഖിയിച്ചു.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ ഉച്ചവരെ ഓരോ മണിക്കൂർ വീതവും വൈകിട്ട് നാലുമുതൽ അഞ്ചുവരെയുമാണ് വെർച്വൽ ക്യൂ വഴിയുള്ള ദർശനം. കിഴക്കേ നടയിലെ ക്യൂ കോംപ്ലക്സിന്റെ വടക്കേ അറ്റത്തെ വരിയാണ് വെർച്വൽ ക്യൂ വഴി ദർശനത്തിനായി ക്രമീകരിച്ചിരിക്കുന്നത്.
ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും. ദർശനത്തിനെത്തുന്ന ഭക്തർ തിരിച്ചറിയൽ രേഖ ഹാജരാക്കണം. സെപ്റ്റംബറിലെ വെർച്വൽ ക്യൂ ദർശനത്തിനായുള്ള ബുക്കിംഗ് വൈകാതെ ആരംഭിക്കും. https://guruvayurdevaswom.in എന്ന വെബ്സൈറ്റിലൂടെ ബുക്കിംഗ് നടത്താം.
Movies
അസീസ് നെടുമങ്ങാട് കേന്ദ്ര കഥാപാത്രമായും ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനൊ എന്നിവർ പ്രധാന വേഷത്തിലും എത്തുന്ന മോഹനവള്ളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. ജെ സ്റ്റുഡിയോസും , എടുഎ മൂവി പ്രമോഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ ഉമേഷ്. എസ്. നായർ സംവിധാനം ചെയ്യുന്നു. രാഹുൽ കല്യാൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അർക്കാഡോ.
കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെ ചിത്രത്തിന്റെ ആരംഭം കുറിച്ചു.സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവഹിച്ചു.
പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമം നിർവ്വഹിച്ചു. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് നൽകി. സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിന് ശേഷംഅസീസ് നെടുമങ്ങാടിന്റെ ആദ്യ ഷോട്ട് പൂർത്തിയാക്കി.
നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്താൻ പളനിയിലേക്ക് ഒരു തീർഥയാത്ര പോകുന്നു. ആ യാത്രയിൽ മോഹിച്ചു പിടിച്ച വള്ളിയുമായി പ്രേമദാസനും അമ്മയും കേരളത്തിലേക്ക് തിരിച്ചെത്തുന്നു... മോഹനവള്ളിയുമായി... പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യ രൂപേണ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. കോമഡി ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
രക്ഷണ ഇന്ദുചൂഡൻ, സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, മൊട്ട രാജേന്ദ്രൻ, ശ്രീജ രവി, വിജയ് മുത്തു, തുഷാരപിള്ള, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ, എഡിറ്റിംഗ് - സുനേഷ് സെബാസ്റ്റ്യൻ, കലാ സംവിധാനം - മകേഷ് മോഹനൻ, മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം- അരവിന്ദ് .കെ.ആർ, സൗണ്ട് മിക്സിംഗ്- എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ആശിഷ് ജോസ് ഇല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്- കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്, പിആർഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്-വിഷ്ണു. ആർ. ഗോവിന്ദ്, ഡിസൈൻസ്- യെല്ലോടൂത്ത്, മാർക്കറ്റിംഗ് - ഒപ്ര. പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച എസ്ഐടിയ്ക്ക് പരാതി പ്രവാഹം. ആദ്യ ദിവസം പത്തിലേറെ പരാതികളാണ് ലഭിച്ചത്. കെഎഎസ് പരീക്ഷയിലും ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലും ഉള്‍പ്പെടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പിഎസ്സിയിലെ രേഖകളും പരിശോധിക്കും. പിഎസ്സി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പ്രാഥമിക റിപ്പോര്‍ട്ട് ജൂലൈ 25ന് ഡിജിപിക്കു കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.
പിഎസ്സി ക്രമക്കേട് അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിലെ അംഗസംഖ്യ എട്ടായി ഉയര്‍ത്തി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല. ഒരു എസ്പിയും ഡിവൈഎസ്പിയും ഇന്‍സ്പെക്ടറും അന്വേഷണസംഘത്തിലുണ്ട്.
പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷ, ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കെഎഎസ് എന്നിങ്ങനെ ആദ്യം അന്വേഷിക്കേണ്ട പരീക്ഷകളുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഓരോ ദിവസവും ആരോപണങ്ങള്‍ ഉയരുന്നത് കണക്കിലെടുത്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം തുടര്‍നടപടി എന്ന നിലപാടാണ് അന്വേഷണസംഘത്തിനുളളത്. പിഎസ്സിക്കെതിരെ പ്രതിദിനം പരാതികളുയരുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളില്‍ അടക്കമാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നത്. സമാന തസ്തികകളിൽ മുന്‍പ് നടന്നിട്ടുള്ള അഭിമുഖങ്ങളിലും എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലും പരാതി ഉയർന്നിട്ടുണ്ട്.
District News
രാമങ്കരി: കോടികൾ മുടക്കി ഇരുനിലകളിലായി ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തീകരിച്ച തകഴി-പടഹാരം പാലത്തിലൂടെ കുട്ടനാടിന്റെ തെക്ക് -വടക്ക് ദിശകളെ ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ.
തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് തകഴി ആറിന് കുറുകെ പടഹാരം ജംഗ്ഷനിൽ രണ്ടു നിലകളിലായി നിർമാണം ആരംഭിച്ച പാലത്തിന്റെ പണി പൂർത്തീകരിച്ചു കാണാൻ തന്നെ നാട്ടുകാർക്ക് വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.
പാലത്തിലൂടെ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി തയാറാകുന്ന പക്ഷം നെടുമുടി, തകഴി പഞ്ചായത്തുകളിൽപ്പെട്ടവർക്ക് നിമിഷങ്ങൾ കൊണ്ട് കുട്ടനാടിന്റെ മറ്റു പ്രദേശങ്ങളിലേക്ക് എത്താൻ സാധിക്കും. എന്നാൽ, ഇപ്പോൾ 20 മുതൽ 25 കിലോമീറ്ററുകളോളം ദൂരം വരെ നാട് ചുറ്റി സഞ്ചരിച്ചാലാണ് ഇവർക്ക് ഈ പ്രദേശങ്ങളിലേക്ക് ഒന്ന് എത്തപ്പെടാൻ സാധിക്കുക.
ഇതിലേ സർവീസ് ആരംഭിക്കുന്ന പക്ഷം സാന്പത്തിക നഷ്ടത്തിന് പുറമേ സമയനഷ്ടവും ഇവർക്ക് ഒഴിവാക്കാനാകും. എല്ലാവിധ സൗകര്യം ഒത്തുവന്നിട്ടും അതിനു കഴിയാതെ വരുന്നത് ഏതു കാര്യത്തിലുമെന്നപോലെ ഇക്കാര്യത്തിലും അധികൃതർ സ്വീകരിക്കാറുള്ള മെല്ലെപ്പോക്ക് നയം തന്നെയാണെന്ന കാര്യത്തിൽ തർക്കം ഉണ്ടാവില്ല. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തകഴി യൂണിറ്റ് സമ്മേളനവും ഇതേ ആവശ്യവുമായി കഴിഞ്ഞദിവസം രംഗത്ത് എത്തിയിരുന്നു. ചന്പക്കുളം ബ്ലോക്ക് സെക്രട്ടറി അഗസ്റ്റിൻ ജോസ് യോഗം ഉദ്ഘാടനം ചെയ്തു.
District News
പാലാ: മീനച്ചില്‍ താലൂക്കിനു കീഴിലുള്ള പഞ്ചായത്തുകളില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി മാണി സി. കാപ്പന് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു.
റോഡുകളുടെയും തോടിന്റെയും ഇരുവശങ്ങളിലെ കാടും ഓടകളും വൃത്തിയാക്കുന്നതിന് പിഡബ്ല്യുഡി, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്കും അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും വൈദ്യുതി ലൈനുകളിലെ തടസം ഉടന്‍ നീക്കി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കെഎസ്ഇബിക്കും നിര്‍ദേശം നല്കി.
റവന്യു ഡിവിഷണല്‍ ഓഫീസര്‍ മുഹമ്മദ് എ. സഫീര്‍, തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ്, എല്‍ആര്‍ തഹസില്‍ദാര്‍ പി. സുദീപ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Kerala
തൃശൂർ: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. കനത്ത ചൂടിലും പൂരവിളംബരം കാണാൻ നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തൃശൂർ പൂരത്തിലെ സുപ്രധാനമായ ചടങ്ങുകളിലൊന്നാണിത്.
ഞായറാഴ്ചയാണ് പൂരം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടുകൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി.
തുടർച്ചയായ ആറാം തവണയാണ് ശിവകുമാർ പൂരത്തിന് വിളംബരമേകുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാർ. വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും മറ്റ് ചടങ്ങുകളെല്ലാം പതിവു പോലെ നടക്കും.
കഴിഞ്ഞ ദിവസം പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം ആരംഭിച്ചിരുന്നു. ഇന്നാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം ആരംഭിക്കുക. ഞായറാഴ്ച രാവിലെ കണിമംഗലം ശാസ്താവ് പൂരനഗരിയിൽ എത്തുന്നതോടെ നഗരം പൂരാവേശത്തിലാകും.
പൂരത്തിന് പങ്കെടുക്കാൻ തിരുവമ്പാടി വിഭാഗം രാവിലെ ഏഴരയ്ക്ക് പുറപ്പെടും. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12ന് 15 ആനകളോടെ എഴുന്നള്ളും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഇലഞ്ഞിത്തറ മേളം. ശേഷം അഞ്ചരയ്ക്ക് കുടമാറ്റം നടത്തും. രാത്രി പൂരവും തിങ്കളാഴ്ച പകൽപ്പൂരവും കഴിഞ്ഞ ശേഷം ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനമാകും.
Kerala
പാലക്കാട്: ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. ചുവെരഴുതിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇവിടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സംവിധായകൻ മേജർ രവിയെ സ്ഥാനാർഥിയാക്കാൻ ധാരണയായതാണ് വിവരം.
രാഷ്ട്രീയ യുദ്ധത്തിന് ഇറങ്ങുകയാണോ എന്ന് ചോദിച്ചപ്പോൾ 'എന്നെ കുറിച്ച് എപ്പോൾ പറയണം എങ്കിലും നിങ്ങൾക്ക് യുദ്ധം വേണമല്ലേ' എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. പ്രചാരണത്തിന് ഇറങ്ങി എന്നത് ശരിയാണെന്ന് മേജർ രവി വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ തനിക്ക് സ്ഥാനാർഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്ക് സ്ഥിരീകരണം നൽകാനാവില്ലെന്നും മേജർ രവി പറഞ്ഞു.
ഒറ്റപ്പാലം സമാധാനമുള്ള മതസൗഹാർദം നിലനിൽക്കുന്ന വയലൻസ് ഇല്ലാത്ത പ്രദേശമാണെന്ന് മേജർ രവി പറഞ്ഞു. താനൊരു പച്ച വള്ളുവനാടൻകാരനാണ്. 'കുട്ട്യേ എവിടെപ്പോയി, കുട്ട്യേ കാണാനില്ലല്ലോ' എന്നെല്ലാം ഇവിടത്തെ അമ്മമാർ പറയുന്നതു കേൾക്കുമ്പോൾ ആ ഭാഷയിൽ തന്നെയുണ്ടൊരു ഭംഗിയെന്ന് മേജർ രവി പറഞ്ഞു. തന്റെ വോട്ട് ഇപ്പോൾ എറണാകുളത്താണ്. അത് ഇങ്ങോട്ട് മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ മരിച്ച പതിനേഴുകാരന് ഓണ്‍ലൈന്‍ ഗെയിമിന് അഡിക്ട് ആണെന്ന നിഗമനത്തില്‍ പോലീസ്. ടര്‍ഫില്‍ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ അര്ജുന് കുമാറിനെ വെള്ളിയാഴ്ചയാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗെയിം ടാസ്ക്കിന്റെ ഭാഗമായാണോ കുട്ടി കടലില്‍ ചാടി മരിച്ചതെന്ന് പോലീസ് പരിശോധിക്കും.
കുട്ടി സ്ഥിരമായി ഫ്രീ ഫയര്‍ എന്ന ഗെയിം കളിക്കാറുണ്ടെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു. ഗെയിം അഡിക്ഷന് ആത്മഹത്യയിലേക്ക് നയിച്ചോ എന്ന അന്വേഷണത്തിലാണ് പോലീസ്. എറണാകുളം ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതിന് ശേഷം മാത്രമേ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനാവുകയുള്ളു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അര്ജുന് വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ അര്‍ജുന്റെ പിതാവ് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി ചാപ്പ ബീച്ചിലൂടെ തനിയെ നടന്നു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
National
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11ന് തന്നെ ബജറ്റ് അവതരണം തുടങ്ങി. തുടർച്ചയായ ഒമ്പതാം ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്ന് പറഞ്ഞാണ് കേന്ദ്ര ധനമന്ത്രി ബജറ്റ് ആരംഭിച്ചത്. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും നിർമല പറഞ്ഞു. ഏഴു ശതമാനം വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചുവെന്നും നിർമല അവകാശപ്പെട്ടു.
ഇത് യുവശക്തി ബജറ്റാണെന്നും നിർമല സീതാരാമൻ പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണെന്നും ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്റെ ആദ്യ കര്‍ത്തവ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിന്റെ കര്‍ത്തവ്യമെന്നും ധനമന്ത്രി പറഞ്ഞു. തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചുവെന്നും ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും നിർമല സീതാരാമൻ പറഞ്ഞു. ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.
Kerala
ആലപ്പുഴ: കാർത്തികപള്ളിയിൽ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വച്ച് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ട്യൂഷന് പോയപ്പോള്‍ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ഥി നൽകിയ മൊഴി. സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകള്‍ വെടിയുണ്ടകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ഇടവേള സമയങ്ങളിൽ കുട്ടികളുടെ ബാഗുകള്‍ സ്കൂളിൽ വെച്ച് പരിശോധിക്കാറുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.