x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ് മൂ​ന്നു​വ​യ​സു​കാ​രി മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 28, 2026 09:44 AM IST | Updated: September 28, 2026 09:46 AM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ് മൂ​ന്നു​വ​യ​സു​കാ​രി മ​രി​ച്ചു. രാം​ദീ​ന്‍റെ മ​ക​ൾ നേ​ഹ​യാ​ണ് മ​രി​ച്ച​ത്. പ​ത്ത് മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് മ​റ്റ് കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നേ​ഹ തു​റ​ന്നു​കി​ട​ന്ന കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ​ത്. സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രാ​ക്ട​റി​ൽ ക​യ​റി ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

കു​ഴ​ൽ​ക്കി​ണ​റി​ന് ചു​റ്റും കു​ഴി​ച്ചും മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ കു​ഴ​ൽ​ക്കി​ണ​റ്റി​നു​ള്ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കി​യി​രു​ന്നു.

നീ​ണ്ട മ​ണി​ക്കൂ​റു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന കു​ഴ​ൽ​ക്കി​ണ​റാ​ണി​ത്. മു​മ്പ് ഇ​ത് മൂ​ടി​യി​രു​ന്നെ​ങ്കി​ലും കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തി​ന്‍റെ മൂ​ടി ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews Girl Die Fall Borewell

Recent News

Corehub Up