x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ശാ​ക്ല​ബ്ബി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തു; യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: September 28, 2026 09:54 AM IST | Updated: September 28, 2026 10:08 AM IST

പ്രതീകാത്മക ചിത്രം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ത​ല​സ്ഥാ​ന​മാ​യ കൊ​ൽ​ക്ക​ത്ത​യി​ലെ ഇ​എം ബൈ​പാ​സി​നു സ​മീ​പ​മു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ നി​ശാ​ക്ല​ബ്ബി​ൽ​വ​ച്ച് യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് റാ​ഫി അ​സിം എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബെ​നി​പു​കൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​സ​തി​യി​ൽ നി​ന്നാ​ണ് മു​ഹ​മ്മ​ദ് റാ​ഫി അ​സി​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​ഗ​തി മൈ​താ​ൻ പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യി​ൽ, സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​ൻ നി​ശാ​ക്ല​ബ്ബി​ൽ പോ​യ​തെ​ന്നും പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പ്ര​തി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി ആ​രോ​പി​ച്ചു.

പ്ര​തി ത​ന്നോ​ട് അ​ശ്ലീ​ല​വും അ​പ​മാ​ന​ക​ര​മാ​യ​തു​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ച്ചു​വെ​ന്നും തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags : Youth arrested harassing woman nightclub

Recent News

Corehub Up