Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassing

സ​ഹ​പാ​ഠി​യെ പീ​ഡി​പ്പി​ച്ചെ​ന്ന്; പെ​​​​ൺ​​​​കു​​​​ട്ടി​​​​യ​​​​ട​​​​ക്കം എ​​​​ട്ടു പേ​​​​ർ​​​​ക്കെ​​​​തി​​​​രേ കേ​​​​സ്  

കോ​​​​ന്നി: സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​യ പ​​​​തി​​​​മൂ​​​​ന്നു​​​​കാ​​​​രി​​​​യെ സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ളാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ചേ​​​​ർ​​​​ന്നു പീ​​​​ഡി​​​​പ്പി​​​​ച്ച​​​​താ​​​​യി പ​​​​രാ​​​​തി. ഒ​​​​ന്പ​​​​താം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​ണ് ക്രൂ​​​​ര​​​​ത​​​​യ്ക്കി​​​​ര​​​​യാ​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കൂ​​​​ട​​​​ൽ പോ​​​​ലീ​​​​സ് ര​​​​ണ്ട് എ​​​​ഫ്ഐ​​​​ആ​​​​റു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത എ​​​​ട്ടു​​​​പേ​​​​രാ​​​​ണ് കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. ഇ​​​​തി​​​​ൽ ആ​​​​റു​​​​പേ​​​​രെ പോ​​​​ലീ​​​​സ് തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. പ്ര​​​​തി​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ഒ​​​​രു പെ​​​​ൺ​​​​കു​​​​ട്ടി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ന്ന പ​​​​തി​​​​വ് കൗ​​​​ൺ​​​​സ​​​​ലിം​​​​ഗി​​​​നി​​​​ടെ​​​​യാ​​​​ണ് കു​​​​ട്ടി ത​​​​നി​​​​ക്കു​​​​ണ്ടാ​​​​യ ദു​​​​ര​​​​നു​​​​ഭ​​​​വം കൗ​​​​ൺ​​​​സ​​​​ല​​​​റോ​​​​ട് തു​​​​റ​​​​ന്നു​​​​പ​​​​റ​​​​ഞ്ഞ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ പോ​​​​ലീ​​​​സി​​​​ലും ചൈ​​​​ൽ​​​​ഡ് ലൈ​​​​നി​​​​ലും വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കു​​​​ട്ടി പ​​​​ഠി​​​​ക്കു​​​​ന്ന അ​​​​തേ സ്കൂ​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ത​​​​ന്നെ​​​​യാ​​​​ണു പ്ര​​​​തി​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. സ്കൂ​​​​ളി​​​​നു സ​​​​മീ​​​​പ​​​​ത്തും പി​​​​ന്നീ​​​​ട് പ്ര​​​​തി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ​​​​വ​​​​ച്ചും പീ​​​​ഡ​​​​നം ന​​​​ട​​​​ന്ന​​​​താ​​​​യാ​​​​ണു പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ മൊ​​​​ഴി. പ്ര​​​​തി​​​​ക​​​​ളെ​​​​ല്ലാം പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​വ​​​​രാ​​​​യ​​​​തി​​​​നാ​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ എ​​​​ല്ലാ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ച്ചാ​​​​ണ് പോ​​​​ലീ​​​​സ് തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Kerala

ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ കൗ​മാ​ര​ക്കാ​രി​യെ കെ​ട്ടി​യി​ട്ട് ത​ല്ലി, പ്ര​തി പി​ടി​യി​ൽ

കാ​യം​കു​ളം: ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ 15കാ​രി​യെ കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട് ചൂ​ര​ൽ​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടാം പ്ര​തി​യാ​യ ഉ​സ്താ​ദ് അ​റ​സ്റ്റി​ൽ.

കീ​രി​ക്കാ​ട് വേ​രു​വ​ള്ളി ഭാ​ഗം ത​യ്യി​ൽ പ​ടീ​റ്റ​തി​ൽ യൂ​സ​ഫ് കു​ട്ടി (56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹ​രി​പ്പാ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​യം​കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് നി​ല​വി​ൽ ജ​യി​ലി​ലാ​ണ്.

Kerala

മ​ദ്യം ന​ൽ​കി വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റേ​താ​ണ് ന​ട​പ​ടി.

സ്‌​കൂ​ൾ മാ​നേ​ജ​രെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് എ​ഇ​ഒ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് ശി​പാ​ർ​ശ ന​ൽ​കി. വി​ഷ​യം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​ച്ചെ​ന്ന കാ​ര​ണം ചൂ​ണി​ക്കാ​ട്ടി​യാ​ണ് മാ​നേ​ജ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക, ക്ലാ​സ് ടീ​ച്ച​ർ എ​ന്നി​വ​ർ​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. സ​മ​യ​ബ​ന്ധി​ത​മാ​യി മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

Latest News

Corehub Up