നോർവെയ്ക്കെതിരെ വിജയം നേടിയ പോർച്ചുഗൽ താരങ്ങളുടെ ആഘോഷം
ഒസ്ലൊ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ പോർച്ചുഗലിന് ആവേശ ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ നോർവെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു.
ജാവോ ഫെലിക്സും ഗോൺസാലോ റാമോസുമാണ് പോർച്ചുഗലിന് വേണ്ടി ഗോളുകൾ നേടിയത്. എർലിംഗ് ഹാലണ്ടാണ് നോർവെയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പോർച്ചുഗലിന് ആറ് പോയിന്റായി. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.