ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര വിജയിച്ച ഇംഗ്ലണ്ട് ടീം
ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ഞായറാഴ്ച നടന്ന മൂന്നാം മത്സരത്തിൽ 223 റൺസിന്റെ ഗംഭീര വിജയം നേടിയതോടെയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. 2-1 നാണ് ഇംഗ്ലണ്ട് പരന്പര നേടിയത്.
മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 29.1 ഓവറിൽ 132 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 35 റൺസെടുത്ത ക്യാപ്റ്റൻ കുശാൽ മെൻഡീസിന് മാത്രമാണ് ശ്രീലങ്കൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ജനിത് ലിയാനഗെ 19 റൺസും പവൻ രത്നായകെ 18 റൺസുമെടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ലിയാം ഡോവ്സൺ മൂന്ന് വിക്കറ്റെടുത്തു. ഗസ് അറ്റ്കിൻസൺ രണ്ട് വിക്കറ്റും സോന്നി ബേക്കർ, വിൽ ജാക്ക്സ്, ജോ റൂട്ട്, ജാമി ഓവർട്ടൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags : England clinches ODI series against Sri Lanka