പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിൽ അതിതീവ്ര മഴയിലും കൊടുങ്കാറ്റിലുംപ്പെട്ട് 56 പേർ മരിച്ചു. 46 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെയുള്ള 48 മണിക്കൂറിനുള്ളിൽ 97.6 മില്ലീമീറ്റർ അതിതീവ്ര മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ 75 ജില്ലകളിൽ 56 ജില്ലകളിലും കനത്ത മഴ പെയ്തതായി റിലീഫ് കമ്മീഷണർ ഹൃഷികേശ് ഭാസ്കർ യാദവ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഴക്കെടുതിയിൽ 1,020-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. റൂഖാബാദിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 7,385 ശതമാനവും, കനൗജിൽ 5,664 ശതമാനവും, ഷാജഹാൻപുരിൽ 4,408 ശതമാനവും അധിക മഴ രേഖപ്പെടുത്തി. ഹമീർപുരിൽ 4,240 ശതമാനവും മഹോബയിൽ 4,100 ശതമാനവും കൂടുതൽ മഴയാണ് റിപ്പോർട്ട് ചെയ്തത്.
Tags : Heavy rainfall Uttar Pradesh Tornado Death Districts