Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tornado

America

നോ​ർ​ത്തേ​ൺ ടെ​ക്സി​ൽ ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ചു; ര​ണ്ട് മ​ര​ണം, നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു

ടെ​ക്സ​സ്: വ​ട​ക്ക​ൻ ടെ​ക്സ​സി​ൽ വീ​ശി​യ​ടി​ച്ച ടൊ​ർ​ണാ​ഡോ ചു​ഴ​ലി​ക്കാ​റ്റി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രു​ക​യും ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഭ​വ​ന​ര​ഹി​ത​രാ​കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വൈ​സ് കൗ​ണ്ടി​യി​ലെ റ​ൺ​വേ ബേ, ​പാ​ർ​ക്ക​ർ കൗ​ണ്ടി​യി​ലെ സ്പ്രിം​ഗ്ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വീ​ണു​കി​ട​ക്കു​ന്ന മ​ര​ങ്ങ​ളും വൈ​ദ്യു​തി ലൈ​നു​ക​ളും കാ​ര​ണം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു.

മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 217 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യു​ള്ള EF-2 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ടൊ​ർ​ണാ​ഡോ​യാ​ണ് റ​ൺ​വേ ബേ​യി​ൽ ആ​ഞ്ഞ​ടി​ച്ച​തെ​ന്ന് നാ​ഷ​ണ​ൽ വെ​ത​ർ സ​ർ​വീ​സ് സ്ഥി​രീ​ക​രി​ച്ചു.

ടൊ​ർ​ണാ​ഡോ​യെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ വൈ​ദ്യു​തി ത​ട​സം നേ​രി​ടു​ന്നു​ണ്ട്. ത​ക​ർ​ന്ന​ടി​ഞ്ഞ റോ​ഡു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​നും വൈ​ദ്യു​തി ബ​ന്ധം തി​രി​കെ കൊ​ണ്ടു​വ​രാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ഫോ​ർ​ട്ട് വ​ർ​ത്തി​ന് വ​ട​ക്കു​പ​ടി​ഞ്ഞാ​റു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. അ​സ്‌​ലെ ഭാ​ഗ​ത്തും അ​പ​ക​ട​കാ​രി​യാ​യ ചു​ഴ​ലി​ക്കാ​റ്റ് ദൃ​ശ്യ​മാ​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ത​ക​ർ​ന്ന വീ​ടു​ക​ളി​ൽ ആ​രെ​ങ്കി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up