x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​യി​ല്‍ ഇ​ന്ത്യ​ക്കാ​രി​യു​ടെ കാ​ലി​ല്‍ തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന​തി​നി​ടെ 20 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം ക​വ​ര്‍​ന്നു

വെബ് ഡെസ്ക്
Published: September 28, 2026 10:42 AM IST | Updated: September 28, 2026 10:42 AM IST

വ​യോ​ധി​ക​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ഊ​രി​യെ​ടുക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ബ്രാം​ട​ണി​ല്‍ 78 വ​യ​സു​ള്ള ഇ​ന്ത്യ​ക്കാ​രി​യു​ടെ 20 ല​ക്ഷം രൂ​പയുടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തു. കാ​ലി​ല്‍ തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന​തു​പോ​ലെ അ​ഭി​ന​യി​ച്ച് അ​ടു​ത്തെ​ത്തി​യ ക​നേ​ഡി​യ​ന്‍ യു​വ​തി​യാ​ണ് വ​യോ​ധി​ക​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ ഊ​രി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ വ​യോ​ധി​ക​യു​ടെ മ​ക​ന്‍ രാ​ഘ​വേ​ന്ദ്ര കു​മാ​ര്‍ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ വ​യോ​ധി​ക പ​തി​വാ​യി ന​ട​ക്കാ​നി​റ​ങ്ങാ​റു​ള്ള​താ​ണ്. ഇ​വ​ര്‍ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ സ​മീ​പ​ത്ത് ഒ​രു കാ​ര്‍ നി​ര്‍​ത്തു​ക​യും അ​തി​ല്‍ നി​ന്നി​റ​ങ്ങി​യ യു​വ​തി വ​യോ​ധി​ക​യു​ടെ അ​ടു​ത്തേ​ക്ക് വ​രി​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് കു​നി​ഞ്ഞ് അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന​തു​പോ​ലെ കാ​ലി​ല്‍ തൊ​ടു​ക​യും പി​ന്നാ​ലെ വ​യോ​ധി​ക​യെ കെ​ട്ടി​പ്പി​ടി​ച്ച് വ​ള​ക​ളും മാ​ല​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ ഊ​രി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഏ​ക​ദേ​ശം 110 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം വീ​ട്ടി​ലെ​ത്തി​യ അ​മ്മ​യ്ക്ക് ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം സം​സാ​രി​ക്കാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും വി​റ​ച്ചു​കൊ​ണ്ടാ​ണ് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​തെ​ന്നും മ​ക​ന്‍ രാ​ഘ​വേ​ന്ദ്ര കു​മാ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് മോ​ഷ്ടാ​വി​നാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews IndianOriginWoman GoldJewellery

Recent News

Corehub Up