x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ള​ത്ത് 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ‌ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: September 28, 2026 11:03 AM IST | Updated: September 28, 2026 11:03 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് 100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ശ്രീ​കാ​ര്യം, തു​മ്പ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​വ​ളം ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. ശ്രീ​കാ​ര്യം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ട ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട അ​ന​ന്തു കൃ​ഷ്ണ​ൻ (31), തു​മ്പ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സൗ​ത്ത് തു​മ്പ സ്വ​ദേ​ശി തോ​മ​സ് ടെ​റി (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൊ​ലി​സ് വാ​ഹ​ന​ത്തെ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ സം​ഘ​ത്തെ സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. പെ​ട്രോ​ൾ ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നും കാ​ർ​മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘം ഇ​വ​രു​ടെ കാ​ർ പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. കോ​വ​ള​ത്ത് എ​ത്തി​യ​പ്പോ​ൾ പൊ​ലി​സ് ഇ​വ​രെ ത​ട​ഞ്ഞു.

ഇ​വി​ടെ​വെ​ച്ച് കാ​ർ നി​ർ​ത്തി​യ​ശേ​ഷം വീ​ണ്ടും പി​ന്നോ​ട്ടേ​ക്ക് എ​ടു​ത്ത്, പൊ​ലി​സ് വാ​ഹ​ന​വും ഡാ​ൻ​സാ​ഫി​ന്‍റെ പേ​ഴ്‌​സ​ണ​ൽ വാ​ഹ​ന​വും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പോ​യ പൊ​ലി​സ് സം​ഘം സ​ഹ​സി​ക​മാ​യാ​ണ് ല​ഹ​രി​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

Tags : Young men arrested mdma kovalam dansaf police

Recent News

Corehub Up