കോട്ടയം: പാലാ ചെമ്പ്ലാവിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കട്ടപ്പന സ്വദേശി ക്രിസ്റ്റോ (22) ആണ് മരിച്ചത്.
സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ക്രിസ്റ്റോ അപകടത്തിൽപ്പെട്ടത്. കട്ടപ്പനയിൽ നിന്നുമെത്തിയ ക്രിസ്റ്റോയും സംഘവും പാദുവയിലുള്ള സുഹൃത്തുക്കൾക്കെപ്പമാണ് കടവിലെത്തി കുളിക്കാനിറങ്ങിയത്.
ചെമ്പ്ലാവ് ആറാട്ടുകടവിനു സമീപമാണ് അഞ്ചംഗ സംഘം കളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി കാണാതായ യുവാവിനെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടങ്ങൂർ എൽഎൽഎം ആശുപത്രിയിലേയ്ക്ക് മാറ്റി.