ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
റിയാദ്: 2026-27 സീസണ് ഫുട്ബോളിനു ഗോളാഘോഷത്തോടെ തുടക്കം കുറിച്ച് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. ഇതോടെ ഗോള്‍ നേട്ടത്തിന്റെ സില്വര്ജൂബിലിയും സിആര്‍7 ആഘോഷിച്ചു.
സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടി 83-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. മത്സരത്തില്‍ അല്‍ നസര്‍ എഫ്സി 4-0ന് അല്‍ റിയാദ് എഫ്സിയെ കീഴടക്കി.
ഈ ഗോളോടെ പ്രഫഷണല്‍ ഫുട്ബോള്‍ കരിയറില്‍ 977 ഗോള്‍ സിആര്‍7 തികച്ചു. 1000 ഗോള്‍ നേടുന്ന ആദ്യതാരമെന്ന ചരിത്രനേട്ടത്തിലേക്ക് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ഇനിയുള്ളത് വെറും 23 എണ്ണത്തിന്റെ അകലം മാത്രം.
പകരക്കാരുടെ ബെഞ്ചില്നിന്നായിരുന്നു റൊണാള്‍ഡോ കളത്തില്‍ എത്തിയത്. 61-ാം മിനിറ്റില്‍ മൈതാനത്ത് എത്തിയ റൊണാള്‍ഡോ, എയ്മന്‍ യഹ്യയുടെ അസിസ്റ്റിലായിരുന്നു വല കുലുക്കിയത്.
25-ാം ഗോള്‍ സീസണ്
തുടര്‍ച്ചയായി 25-ാം സീസണിലും റൊണാള്‍ഡോ ഗോള്‍ സ്വന്തമാക്കി എന്നതാണ് മറ്റൊരു റിക്കാര്‍ഡ്. തുടര്‍ച്ചയായി 24 സീസണില്‍ ഗോള്‍ നേടിയ സ്വീഡിഷ് താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ (1999-2023) റിക്കാര്‍ഡ് നാല്‍പ്പത്തിയൊന്നുകാരനായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മറികടന്നു.
ഈ സീസണോടെ ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് റൊണാള്‍ഡോ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. 2002-03 സീസണില്‍ സ്പോര്‍ട്ടിംഗ് സിപിക്കു വേണ്ടിയാരംഭിച്ച ഗോള്‍നേട്ട സീസണിന് 2026-27ല്‍ അവസാനം കുറിക്കപ്പെടുമെന്നു ചുരുക്കം. 2026-27 സീസണ് സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിയുടെ ആദ്യമത്സരത്തില്‍ റൊണാള്‍ഡോ കളത്തില്‍ എത്തിയില്ല.
Tags : SilverJubilee CR7 PortugueseLegend CristianoRonaldo SaudiProLeague Sports