Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PortugueseLegend

സി​ആ​ര്‍7 സി​ല്‍​വ​ര്‍​ജൂ​ബി​ലി

റി​യാ​ദ്: 2026-27 സീ​സ​ണ്‍ ഫു​ട്‌​ബോ​ളി​നു ഗോ​ളാ​ഘോ​ഷ​ത്തോ​ടെ തു​ട​ക്കം കു​റി​ച്ച് പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ. ഇ​തോ​ടെ ഗോ​ള്‍ നേ​ട്ട​ത്തി​ന്‍റെ സി​ല്‍​വ​ര്‍​ജൂ​ബി​ലി​യും സി​ആ​ര്‍7 ആ​ഘോ​ഷി​ച്ചു.

സൗ​ദി പ്രൊ ​ലീ​ഗി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്കു​വേ​ണ്ടി 83-ാം മി​നി​റ്റി​ലാ​യി​രു​ന്നു റൊ​ണാ​ള്‍​ഡോ​യു​ടെ ഗോ​ള്‍. മ​ത്സ​ര​ത്തി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി 4-0ന് ​അ​ല്‍ റി​യാ​ദ് എ​ഫ്‌​സി​യെ കീ​ഴ​ട​ക്കി.

ഈ ​ഗോ​ളോ​ടെ പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ക​രി​യ​റി​ല്‍ 977 ഗോ​ള്‍ സി​ആ​ര്‍7 തി​ക​ച്ചു. 1000 ഗോ​ള്‍ നേ​ടു​ന്ന ആ​ദ്യ​താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക് ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യ്ക്ക് ഇ​നി​യു​ള്ള​ത് വെ​റും 23 എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം.

പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍​നി​ന്നാ​യി​രു​ന്നു റൊ​ണാ​ള്‍​ഡോ ക​ള​ത്തി​ല്‍ എ​ത്തി​യ​ത്. 61-ാം മി​നി​റ്റി​ല്‍ മൈ​താ​ന​ത്ത് എ​ത്തി​യ റൊ​ണാ​ള്‍​ഡോ, എ​യ്മ​ന്‍ യ​ഹ്യ​യു​ടെ അ​സി​സ്റ്റി​ലാ​യി​രു​ന്നു വ​ല കു​ലു​ക്കി​യ​ത്.

25-ാം ഗോ​ള്‍ സീ​സ​ണ്‍

തു​ട​ര്‍​ച്ച​യാ​യി 25-ാം സീ​സ​ണി​ലും റൊ​ണാ​ള്‍​ഡോ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി എ​ന്ന​താ​ണ് മ​റ്റൊ​രു റി​ക്കാ​ര്‍​ഡ്. തു​ട​ര്‍​ച്ച​യാ​യി 24 സീ​സ​ണി​ല്‍ ഗോ​ള്‍ നേ​ടി​യ സ്വീ​ഡി​ഷ് താ​രം സ്ലാ​ട്ട​ന്‍ ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന്‍റെ (1999-2023) റി​ക്കാ​ര്‍​ഡ് നാ​ല്‍​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ മ​റി​ക​ട​ന്നു.

ഈ ​സീ​സ​ണോ​ടെ ഫു​ട്‌​ബോ​ളി​ല്‍​നി​ന്ന് വി​ര​മി​ക്കു​മെ​ന്ന് റൊ​ണാ​ള്‍​ഡോ ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2002-03 സീ​സ​ണി​ല്‍ സ്‌​പോ​ര്‍​ട്ടിം​ഗ് സി​പി​ക്കു വേ​ണ്ടി​യാ​രം​ഭി​ച്ച ഗോ​ള്‍​നേ​ട്ട സീ​സ​ണി​ന് 2026-27ല്‍ ​അ​വ​സാ​നം കു​റി​ക്ക​പ്പെ​ടു​മെ​ന്നു ചു​രു​ക്കം. 2026-27 സീ​സ​ണ്‍ സൗ​ദി പ്രൊ ​ലീ​ഗി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ റൊ​ണാ​ള്‍​ഡോ ക​ള​ത്തി​ല്‍ എ​ത്തി​യി​ല്ല.

Latest News

Corehub Up