പ്രതീകാത്മക ചിത്രം
കൊച്ചി: മാനദണ്ഡം ലംഘിച്ചു നടപ്പാക്കിയ റവന്യു വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റം പിന്‍വലിക്കണമെന്ന് എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.
സ്ഥലംമാറ്റം പിന്‍വലിക്കാനുള്ള കെഎടിയുടെ മുന്‍ ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനടക്കമുള്ളവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് വീണ്ടും ഉത്തരവിട്ടത്.
സ്ഥലംമാറ്റം റദ്ദാക്കി നേരത്തേ ജോലി ചെയ്തിരുന്ന സ്ഥലത്തുതന്നെ പുനര്‍നിയമനം നല്‍കണമെന്നതടക്കമുള്ള ഉത്തരവാണ് നേരത്തേ കെഎടി പുറപ്പെടുവിച്ചത്.
Tags : Relocation Violates Norms Withdrawn KAT Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash