ഭുവനനേശ്വർ: പാനമ പതാകയേന്തി ഒഡീഷ തീരത്തുനിന്നു സിംഗപ്പൂരിലേക്കു പുറപ്പെട്ട ചരക്ക് കപ്പൽ ബംഗാൾ ഉൾക്കടലിൽ മുങ്ങി. ഇരുമ്പയിരുമായി യാത്ര തിരിച്ച 'ഓഷ്യൻ വിന്നർ' എന്ന കപ്പലാണ് പാരദ്വീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്.
കപ്പലിൽ ആകെ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 20 പേർ ചൈനീസ് പൗരന്മാരും മൂന്നു പേർ മ്യാൻമർ പൗരന്മാരും ഒരാൾ ബംഗ്ലാദേശ് സ്വദേശിയുമാണ്. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
വിവരമറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ നാവികസേനയും കോസ്റ്റ് ഗാർഡും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എങ്കിലും ജീവനക്കാരിൽ എത്രപേരെ സുരക്ഷിതരായി പുറത്തെത്തിക്കാനായി എന്ന ഔദ്യോഗിക കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല.
Tags : Odisha CargoShip Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs