x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഡി സ​ന്യാ​സിനീ സ​മൂ​ഹം ക്രി​സ്തു​വി​ന്‍റെ സ​ജീ​വ​സാ​ക്ഷ്യം: മാ​ർ ത​ട്ടി​ൽ

സ്വ​​​​​​​ന്തം ലേ​​​​​​​ഖ​​​​​​​ക​​​​​​​ൻ
Published: August 22, 2026 11:51 PM IST | Updated: August 22, 2026 11:52 PM IST

എ​​​​സ്ഡി ശ​​​​താ​​​​ബ്‌​​​​ദി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ന്നു.

ആ​​​​​​​ലു​​​​​​​വ:വ​​​​​​​ർ​​​​​​​ത്ത​​​​​​​മാ​​​​​​​ന​​​​​​​കാ​​​​​​​ല​​​​​​​ത്ത് ക്രി​​​​​​​സ്തു​​​​​​​വി​​​​​​​ന്‍റെ സ​​​​​​​ജീ​​​​​​​വ​​​​​​സാ​​​​​​​ക്ഷ്യ​​​​​​​മാ​​​​​​​കാ​​​​​​​ൻ സി​​​​​​​സ്റ്റേ​​​​​​​ഴ്സ് ഓ​​​​​​​ഫ് ദ ​​​​​​​ഡെ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് സ​​​​​​​ന്യാ​​​​​​​സി​​​​​​നീ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​നാ​​​​​​​കു​​​​​​​ന്ന​​​​​​​ത് ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ​​​​​​​ സ​​​​​​​ഭ​​​​​​​യ്ക്കു മു​​​​​​​ഴു​​​​​​​വ​​​​​​​ൻ അ​​​​​​​ഭി​​​​​​​മാ​​​​​​​ന​​​​​​​മെ​​​​​​​ന്ന് സീ​​​​​​​റോ​​​​​​മ​​​​​​​ല​​​​​​​ബാ​​​​​​​ര്‍ സ​​​​​​​ഭാ മേ​​​​​​​ജ​​​​​​​ര്‍ ആ​​​​​​​ര്‍​ച്ച്ബി​​​​​​​ഷ​​​​​​​പ് മാ​​​​​​​ര്‍ റാ​​​​​​​ഫേ​​​​​​​ല്‍ ത​​​​​​​ട്ടി​​​​​​​ല്‍. അ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ സ​​​​​​​ഹോ​​​​​​​ദ​​​​​​​രി​​​​​​​മാ​​​​​​​രു​​​​​​​ടെ സ​​​​​​​ന്യാ​​​​​​​സി​​​​​​നീ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ (എ​​​​​​​സ്ഡി) ശ​​​​​​​താ​​​​​​​ബ്‌​​​​​​ദി ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യു​​​​​​​ള്ള പൊ​​​​​​​തു​​​​​​​സ​​​​​​​മ്മേ​​​​​​​ള​​​​​​​ന​​​​​​​ത്തി​​​​​​​ൽ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ത വ​​​​​​​ഹി​​​​​​​ച്ചു പ്ര​​​​​​സം​​​​​​ഗി​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ദ്ദേ​​​​​​​ഹം.

സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ പാ​​​​​​​വ​​​​​​​ങ്ങ​​​​​​​ളെ ചേ​​​​​​​ർ​​​​​​​ത്തു​​​​​​നി​​​​​​​ർ​​​​​​​ത്തി ക​​​​​​​ർ​​​​​​​മ​​​​​​മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ങ്ങ​​​​​​​ളെ ധ​​​​​​​ന്യ​​​​​​​മാ​​​​​​​ക്കി​​​​​​​യ സ്ഥാ​​​​​​​പ​​​​​​​ക​​​​​​​പി​​​​​​​താ​​​​​​​വ് ധ​​​​​​​ന്യ​​​​​​​ൻ ഫാ. ​​​​​​​വ​​​​​​​ർ​​​​​​​ഗീ​​​​​​​സ് പ​​​​​​​യ്യ​​​​​​​പ്പി​​​​​​​ള്ളി​​​​​​​യു​​​​​​​ടെ ദ​​​​​​​ർ​​​​​​​ശ​​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് നൂ​​​​​​​റു വ​​​​​​​ർ​​​​​​​ഷം​​​​​​കൊ​​​​​​​ണ്ട് അ​​​​​​​ർ​​​​​​​ഥ​​​​​​​പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യ വെ​​​​​​​ളി​​​​​​​ച്ചം പ​​​​​​​ക​​​​​​​രാ​​​​​​​ൻ ഈ ​​​​​​​സ​​​​​​​ന്യാ​​​​​​​സി​​​​​​നീ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​നാ​​​​​​​യി. കു​​​​​​​റ​​​​​​​ച്ചു സം​​​​​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത പ്രേ​​​​​​​ഷി​​​​​​​ത​​​​​​​വ​​​​​​​ര്യ​​​​​​​നാ​​​​​​​ണു ഫാ. ​​​​​​​പ​​​​​​​യ്യ​​​​​​​പ്പി​​​​​​​ള്ളി. ആ ​​​​​​​ധ​​​​​​​ന്യ​​​​​​​ന്‍റെ വി​​​​​​​ശു​​​​​​​ദ്ധ​​​​​​പ​​​​​​​ദ​​​​​​​വി​​​​​​​യി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള പ്ര​​​​​​​യാ​​​​​​​ണം ദൈ​​​​​​​വ​​​​​​​ഹി​​​​​​​ത പ്ര​​​​​​​കാ​​​​​​​രം ഫ​​​​​​​ല​​​​​​​മ​​​​​​​ണി​​​​​​​യു​​​​​​​മെ​​​​​​​ന്ന് ന​​​​​​​മു​​​​​​​ക്കു പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ക്കാം.

കാ​​​​​​​രി​​​​​​​സ​​​​​​​ത്തോ​​​​​​​ടു നീ​​​​​​​തി​​​​​​​പു​​​​​​​ല​​​​​​​ർ​​​​​​​ത്തി അ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ൾ​​​​​​​ക്കൊ​​​​​​​പ്പം സ​​​​​​​ഞ്ച​​​​​​​രി​​​​​​​ക്കു​​​​​​​ന്ന എ​​​​​​​സ്ഡി സ​​​​​​​ന്യാ​​​​​​​സി​​​​​​നീ സ​​​​​​​മൂ​​​​​​​ഹം സു​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത്തി​​​​​​​ലെ ന​​​​​​​ല്ല സ​​​​​​​മ​​​​​​​രി​​​​​​​യാ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ ഇ​​​​​​​ന്ന​​​​​​​ത്തെ വി​​​​​​​പു​​​​​​​ല​​​​​​​മാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​ണ്. മ​​​​​​​റ്റേ​​​​​​​തൊ​​​​​​​രു സ​​​​​​​ന്യാ​​​​​​​സി​​​​​​നീ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ൽ​​​​​​നി​​​​​​​ന്നും സേ​​​​​​​വ​​​​​​​ന​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ സ​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത​​​​​​​ക​​​​​​​ൾ ഏ​​​​​​​റെ​​​​​​​യു​​​​​​​ള്ള എ​​​​​​​സ്ഡി​​​​​​​യു​​​​​​​ടെ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ൾ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി തു​​​​​​​ട​​​​​​​രേ​​​​​​​ണ്ട​​​​​​​ത് സ​​​​​​​ഭ​​​​​​​യു​​​​​​​ടെ​​​​​​​യും സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണെ​​​​​​​ന്നും മേ​​​​​​​ജ​​​​​​​ര്‍ ആ​​​​​​​ര്‍​ച്ച്ബി​​​​​​​ഷ​​​​​​​പ് പ​​​​​​​റ​​​​​​​ഞ്ഞു.

ആ​​​​​​​ലു​​​​​​​വ തോ​​​​​​​ട്ടു​​​​​​​മു​​​​​​​ഖം എ​​​​​​​സ്ഡി ജ​​​​​​​ന​​​​​​​റ​​​​​​​ലേ​​​​​​​റ്റി​​​​​​​ല്‍ ന​​​​​​​ട​​​​​​​ന്ന പൊ​​​​​​​തു​​​​​​​സ​​​​​​​മ്മേ​​​​​​​ള​​​​​​​നം മ​​​​​​​ന്ത്രി റോ​​​​​​​ജി എം. ​​​​​​​ജോ​​​​​​​ണ്‍ ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​നം ചെ​​​​​​​യ്തു. ഡ​​​​​​​ല്‍​ഹി ആ​​​​​​​ര്‍​ച്ച്ബി​​​​​​​ഷ​​​​​​​പ് ഡോ. ​​​​​​​അ​​​​​​​നി​​​​​​​ല്‍ കൂ​​​​​​​ട്ടോ അ​​​​​​​നു​​​​​​​ഗ്ര​​​​​​​ഹ​​​​​​പ്ര​​​​​​​ഭാ​​​​​​​ഷ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി. ജ​​​​​​​സ്റ്റീ​​​​​​​സ്‌ കു​​​​​​​ര്യ​​​​​​​ൻ ജോ​​​​​​​സ​​​​​​​ഫ് ശ​​​​​​​താ​​​​​​​ബ്‌​​​​​​ദി​​​​​​സ​​​​​​​ന്ദേ​​​​​​​ശം ന​​​​​​​ൽ​​​​​​​കി. പ്രേ​​​​​​​ഷി​​​​​​​ത​​​​​​ശു​​​​​​​ശ്രൂ​​​​​​​ഷ ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​വ​​​​​​​ർ​​​​​​​ക്ക് പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​ന്‍റെ മേ​​​​​​​ൽ​​​​​​​വി​​​​​​​ലാ​​​​​​​സ​​​​​​​മാ​​​​​​​ണ് അ​​​​​​​ഭി​​​​​​​മാ​​​​​​​ന​​​​​​​ത്തോ​​​​​​​ടെ പ​​​​​​​റ​​​​​​​യാ​​​​​​​നു​​​​​​​ണ്ടാ​​​​​​​കേ​​​​​​​ണ്ട​​​​​​​തെ​​​​​​​ന്ന് അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​റ​​​​​​​ഞ്ഞു.

ബി​​​​​​​ഷ​​​​​​​പ് മാ​​​​​​​ർ തോ​​​​​​​മ​​​​​​​സ് ച​​​​​​​ക്യ​​​​​​​ത്ത്, ബാ​​​​​​​ല​​​​​​​സോ​​​​​​​ർ ബി​​​​​​​ഷ​​​​​​​പ് ഡോ. ​​​​​​​വ​​​​​​​ർ​​​​​​​ഗീ​​​​​​​സ് തോ​​​​​​​ട്ട​​​​​​​ങ്ക​​​​​​​ര, അ​​​​​​​ൻ​​​​​​​വ​​​​​​​ർ സാ​​​​​​​ദ​​​​​​​ത്ത് എം​​​​​​​എ​​​​​​​ൽ​​​​​​​എ, എ​​​​​​​സ്ഡി സു​​​​​​​പ്പീ​​​​​​​രി​​​​​​​യ​​​​​​​ര്‍ ജ​​​​​​​ന​​​​​​​റ​​​​​​​ല്‍ സി​​​​​​​സ്റ്റ​​​​​​​ര്‍ ലി​​​​​​​സ് ഗ്രെ​​​​​​​യ്സ്, എ​​​​​​​റ​​​​​​​ണാ​​​​​​​കു​​​​​​​ളം -അ​​​​​​​ങ്ക​​​​​​​മാ​​​​​​​ലി അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത വി​​​​​​​കാ​​​​​​​രി ജ​​​​​​​ന​​​​​​​റാ​​​​​​​ൾ ഫാ. ​​​​​​​ഡോ. ജി​​​​​​​മ്മി പൂ​​​​​​​ച്ച​​​​​​​ക്കാ​​​​​​​ട്ട്, സി​​​​​​​എ​​​​​​​സ്എ​​​​​​​ൻ സു​​​​​​​പ്പീ​​​​​​​രി​​​​​​​യ​​​​​​​ർ ജ​​​​​​​ന​​​​​​​റ​​​​​​​ൽ സി​​​​​​​സ്റ്റ​​​​​​​ർ ആ​​​​​​​നി ജോ, ​​​​​​​ഫാ. സ​​​​​​​ജി മു​​​​​​​ള്ള​​​​​​​ൻ​​​​​​​കു​​​​​​​ഴി, ഫാ. ​​​​​​​ഡോ. ജോ​​​​​​​ഫി തോ​​​​​​​ട്ട​​​​​​​ങ്ക​​​​​​​ര, ഫാ. ​​​​​​​ഡോ. ജോ​​​​​​​യ് കൈ​​​​​​​പ്പ​​​​​​​നാ​​​​​​​നി​​​​​​​ക്ക​​​​​​​ൽ, ഫാ. ​​​​​​​ജീ​​​​​​​ൻ മൈ​​​​​​​ക്കി​​​​​​​ൾ, സാ​​​​​​​ജു മ​​​​​​​ത്താ​​​​​​​യി, സി​​​​​​​സ്റ്റ​​​​​​​ർ റെ​​​​​​​യ്സി, സി​​​​​​​സ്റ്റ​​​​​​​ർ ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​യ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ർ പ്ര​​​​​​​സം​​​​​​​ഗി​​​​​​​ച്ചു.

നേ​​​​​​​ര​​​​​​​ത്തേ കൃ​​​​​​​ത​​​​​​​ജ്ഞ​​​​​​​താ ദി​​​​​​​വ്യ​​​​​​​ബ​​​​​​​ലി​​​​​​യും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി പ്ര​​​​​​​ദ​​​​​​​ർ​​​​​​​ശ​​​​​​​നം, പു​​​​​​​സ്ത​​​​​​​കപ്ര​​​​​​​കാ​​​​​​​ശ​​​​​​​നം, ക​​​​​​​ലാ​​​​​​​പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​യും ന​​​​​​​ട​​​​​​​ന്നു.

സ​​​​​​​ന്യ​​​​​​​സ്ത​​​​​​​രു​​​​​​​ടെ സേ​​​​​​​വ​​​​​​​നം മ​​​​​​ഹ​​​​​​ത്ത​​​​​​രം: മ​​​​​​​ന്ത്രി റോ​​​​​​​ജി

ആ​​​​​​​ലു​​​​​​​വ: സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ പാ​​​​​​​ർ​​​​​​​ശ്വ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​ർ​​​​​​​ക്കും പാ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​മാ​​​​​​​യി സ​​​​​​​ന്യ​​​​​​​സ്ത​​​​​​​ർ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന സേ​​​​​​​വ​​​​​​​നം ഈ ​​​​​​​രം​​​​​​​ഗ​​​​​​​ത്തു സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ചെ​​​​​​​യ്യു​​​​​​​ന്ന പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളേ​ക്കാ​​​​​​​ൾ ശ്രേ​​​​​​​ഷ്ഠ​​​​​​​വും ഫ​​​​​​​ല​​​​​​​പ്ര​​​​​​​ദ​​​​​​​വു​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് മ​​​​​​​ന്ത്രി റോ​​​​​​​ജി എം ​​​​​​​ജോ​​​​​​​ൺ. എ​​​​​​​സ്ഡി ശ​​​​​​​താ​​​​​​​ബ്‌​​​​​​ദി സ​​​​​​​മ്മേ​​​​​​​ള​​​​​​​നം ഉ​​​​​​​ദ്ഘ​​​​​​​ട​​​​​​​നം ചെ​​​​​​​യ്തു പ്ര​​​​​​സം​​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു മ​​​​​​​ന്ത്രി.

മ​​​​​​​ഹ​​​​​​​നീ​​​​​​​യ​​​​​​​മാ​​​​​​​യ സാ​​​​​​​മൂ​​​​​​​ഹ്യ പ്ര​​​​​​​തി​​​​​​​ബ​​​​​​​ദ്ധ​​​​​​​ത​​​​​​​യോ​​​​​​​ടെ സ​​​​​​​ന്യ​​​​​​​സ്ത​​​​​​​ർ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​നാ​​​​​​​കെ മാ​​​​​​​തൃ​​​​​​​ക​​​​​​​യും പ്ര​​​​​​​ചോ​​​​​​​ദ​​​​​​​ന​​​​​​​വു​​​​​​​മാ​​​​​​​ണ്. ധ​​​​​​​ന്യ​​​​​​​ൻ ഫാ. ​​​​​​​പ​​​​​​​യ്യ​​​​​​​പ്പി​​​​​​​ള്ളി​​​​​​​യു​​​​​​​ടെ ചൈ​​​​​​​ത​​​​​​​ന്യ​​​​​​​ത്തി​​​​​​​ൽ ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​വി​​​​​​​ധ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ അ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ൾ​​​​​​​ക്കാ​​​​​​​യി സേ​​​​​​​വ​​​​​​​നം ചെ​​​​​​​യ്യു​​​​​​​ന്ന എ​​​​​​​സ്ഡി സ​​​​​​​ന്യാ​​​​​​​സി​​​​​​​നി​​​​​​​മാ​​​​​​​ർ ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​കാ​​​​​​​ശ​​​​​​​മാ​​​​​​​ണ്.

എ​​​​​​​ളി​​​​​​​യ​​​​​​​ രീ​​​​​​​തി​​​​​​​യി​​​​​​​ൽ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച ഈ ​​​​​​​സ​​​​​​​ന്യാ​​​​​​​സി​​​​​​നീ സ​​​​​​​ഭ സ്ഥാ​​​​​​​പ​​​​​​​ക​​​​​​പി​​​​​​​താ​​​​​​​വി​​​​​​​ന്‍റെ ദീ​​​​​​​ർ​​​​​​​ഘ​​​​​​​വീ​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​ന്‍റെ​​​​​​​യും നി​​​​​​​ശ്ച​​​​​​​യ​​​​​​​ദാ​​​​​​​ർ​​​​​​​ഢ്യ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും ക്രി​​​​​​​സ്തീ​​​​​​​യ കാ​​​​​​​ഴ്ച​​​​​​​പ്പാ​​​​​​​ടു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും വെ​​​​​​​ളി​​​​​​​ച്ച​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ന്ന് ലോ​​​​​​​ക​​​​​​​മെ​​​​​​​ങ്ങും വ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ത് ആ​​​​​​​ഹ്ലാ​​​​​​​ദ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​ണെ​​​​​​​ന്നും മ​​​​​​​ന്ത്രി പ​​​​​​​റ​​​​​​​ഞ്ഞു.

Tags : MarRaphealThattil SDSannyasini Community Testimony Christ: Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up