x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദ്യുതി തടസം, എൻടിഎ പരീക്ഷ എഴുതാതെ 49 വിദ്യാർഥികൾ 

നാഷണൽ ഡെസ്ക്
Published: August 22, 2026 11:47 PM IST | Updated: August 22, 2026 11:47 PM IST

പ്രതീകാത്മക ചിത്രം

ജയ്പുർ: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രാജ്യവ്യാപകമായി നടത്തിയ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റ് (എഐഎപിജിഇടി-2026) ജയ്പുരിലെ പരീക്ഷാ കേന്ദ്രത്തിലുണ്ടായ വൈദ്യുതി തടസത്തെ തുടർന്ന് മുടങ്ങി.

രാജ്യത്താകെ 200 പരീക്ഷാ കേന്ദ്രങ്ങളിലായി 35,837 ഉദ്യോഗാർഥികൾ ആദ്യ ഷിഫ്റ്റിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയപ്പോഴാണ് ജയ്പുരിലെ കേന്ദ്രത്തിൽ സാങ്കേതിക തടസം നേരിട്ടത്. ജയ്പുരിലെ ശ്രീ സത്യസായി പിജി കോളജിൽ ഓൺലൈനായി പരീക്ഷ എഴുതുകയായിരുന്ന 192 ഉദ്യോഗാർഥികളിൽ 49 പേർക്കാണ് സാങ്കേതിക തകരാറിനെ തുടർന്ന് പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതെ പോയത്.

പരീക്ഷ നടത്തിപ്പിന്‍റെ ചുമതലയുണ്ടായിരുന്ന എഡ്യൂക്വിറ്റി കരിയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിലും സാങ്കേതിക തടസത്തിലും എൻടിഎ അധികൃതർ പിന്നീട് ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.

Tags : Power Students NTA Exam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up