പ്രതീകാത്മക ചിത്രം
പനാജി: കാൻസർ രോഗവ്യാപനം തടയുന്നതിനും രോഗികൾക്കു വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതിനും ഗോവയിൽ പ്രത്യേക കർമപദ്ധതി. കാൻസർ രോഗത്തെ ‘നോട്ടിഫൈഡ് ഡിസീസ് ’പട്ടികയിൽ സംസ്ഥാനസർക്കാർ ഉൾപ്പെടുത്തി.1985ലെ ഗോവ പബ്ലിക്ക് ഹെൽത്ത് ആക്ട് പ്രകാരമാണ് ഈ നടപടി. ഇതോടെ സംസ്ഥാനത്തുടനീളം പുതിയതായി സ്ഥിരീകരിക്കുന്ന കാൻസർ കേസുകൾ സർക്കാരിനെ അറിയിക്കുന്നത് നിർബന്ധമാക്കി.
ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ തുടങ്ങിയ ഇടങ്ങളിൽ രോഗനിർണയം നടത്തി ഏഴ് മുതൽ 30 ദിവസത്തിനുള്ളിൽ വിവരങ്ങൾ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിനെ അറിയിക്കണമെന്ന് പുതിയ നിർദേശത്തിൽ പറയുന്നു.
രോഗവ്യാപനം കൃത്യമായി നിരീക്ഷിക്കുന്നതിനും അനുയോജ്യമായ ആരോഗ്യപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇതു സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. രോഗികളുടെ വിവരങ്ങൾ പൂർണമായി രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Tags : Goa cancer action plans Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash