കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിന് ജയം.
കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഏരീസ് കൊല്ലം സെയ്ലേഴ്സ് 11 റൺസിന് ട്രിവാൻഡ്രം റോയൽസിനെ തോൽപ്പിച്ചു. സ്കോർ: കൊല്ലം 20 ഓവറിൽ 202/6. ട്രിവാൻഡ്രം 20 ഓവറിൽ 191/7.
അരുൺ പൗലോസ് (32 പന്തിൽ 62), ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് (30 പന്തിൽ 43) എന്നിവരാണ് കൊല്ലത്തിന്റെ ടോപ് സ്കോറർമാർ.
ട്രിവാൻഡ്രം റോയൽസിനായി ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് (34 പന്തിൽ 53) അർധസെഞ്ചുറി നേടി.
Tags : AriesKollamSailors Won KeralaCricketLeague T20 Cricket Sports