x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം വി​പ​ണ​നമേ​ള തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 23, 2026 12:54 AM IST | Updated: August 23, 2026 12:54 AM IST

വൈ​ക്കം താ​ലൂ​ക്ക് എ​ൻഎ​സ്എ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഓ​ണം വി​പ​ണ​ന മേ​ള ​

വൈ​ക്കം:​ താ​ലൂ​ക്ക് എ​ൻഎ​സ്എ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണം വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ചു.

വൈ​ക്കം വ​ട​ക്കേ​ന​ട​യി​ലെ കെഎ​ൻഎ​ൻ സ്മാ​ര​ക എ​ൻഎ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ച വി​പ​ണ​ന മേ​ള എ​ൻഎ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​ജി.എം ​നാ​യ​ർ കാ​രി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്നം സോ​ഷ്യ​ൽ സ​ർ​വീസ് സൊ​സൈ​റ്റി, വ​നി​താ യൂണി​യ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ, വ​നി​താ സ​മാ​ജ​ങ്ങ​ൾ എ​ന്നി​വ​ർ നി​ർ​മി​ച്ച പ്ര​കൃ​തി​ദ​ത്ത ഉ​ത്പന്നങ്ങൾ, ഓ​ണം വി​ഭ​വ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, വി​വി​ധത​രം പാ​യ​സം, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ വ​സ്തു​ക്ക​ൾ വി​പ​ണ​നമേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് വി​പ​ണ​ന മേ​ള. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്നം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. സ​ഞ്ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​വേ​ണു​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി അ​ഖി​ൽ ആ​ർ. നാ​യ​ർ, പി.​എ​സ്. വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ, വി.​കെ. ശ്രീ​കു​മാ​ർ, ശ്രീ​ക​ല​ ദി​ലീ​പ്, ജ​യ രാ​ജ​ശേ​ഖ​ര​ൻ, സി.​എ​ൻ.​ ഓ​മ​ന, എ​സ്. മു​രു​കേ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News Onam market

Recent News

Corehub Up