x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്ക​മ്പ​ല​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണമെന്ന് വ്യാ​പാ​രി​ക​ൾ

വെബ് ഡെസ്ക്
Published: August 23, 2026 01:31 AM IST | Updated: August 23, 2026 01:31 AM IST

കി​ഴ​ക്ക​മ്പ​ലം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

കി​ഴ​ക്ക​ന്പ​ലം: കി​ഴ​ക്ക​മ്പ​ല​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വ്യാ​പാ​രി​ക​ൾ. കി​ഴ​ക്ക​മ്പ​ലം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കി​ട്ടും സ്ഥി​ര​മാ​യി ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കി​ഴ​ക്ക​മ്പ​ലം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് കി​ഴ​ക്ക​മ്പ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടു​ന്ന​ത്. അ​ത്യാ​ഹി​ത രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ളും, എ​യ​ർ​പോ​ർ​ട്ട് , റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, എ​റ​ണാ​കു​ളം, ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​വ​രു​ന്ന യാ​ത്ര​ക്കാ​രും ബ​സു​ക​ളു​മാ​ണ് ഇ​തു വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. സി​വി​ൽ സ്റ്റേ​ഷ​ൻ, ഇ​ൻ​ഫോ​പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജോ​ലി​ക്കാ​രും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ്ര​ദേ​ശ​ത്തെ ക​ച്ച​വ​ട​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ളും പ​രാ​തി​പ്പെ​ട്ടു. റോ​ഡ​രി​കി​ലെ അ​ശാ​സ്ത്രീ​യ​മാ​യ പാ​ർ​ക്കിം​ഗും വ​ഴി​യോ​ര​ക്ക​ച്ച​വ​ട​വും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു.

ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രി​ൽ നി​ന്നും അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം രാ​വി​ലെ​യും വൈ​കി​ട്ടും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ പൊ​ലി​സി​ന്‍റെ സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ നി​ർ​osശി​ച്ചു .

Tags : NattuVishesham DistrictNews

Recent News

Corehub Up