x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​വേ​ണി​യോ​ണം മാ​മാ​ങ്ക​ത്തി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: August 23, 2026 02:02 AM IST | Updated: August 23, 2026 02:02 AM IST

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​വേ​ണി​യോ​ണം ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി കൊ​ടി​യേ​റ്റു​ന്നു.

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​വേ​ണി​യോ​ണം ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ല്‍ കൊ​ടി​യേ​റി. വി​വി​ധ ക​ലാ-​വി​നോ​ദ മ​ത്സ​ര​ങ്ങ​ള്‍​ക്കും ഇ​തോ​ടെ തു​ട​ക്ക​മാ​യി. ടു ​വീ​ല​ര്‍ ഫാ​ന്‍​സി റൈ​ഡി​ന്‍റെ​യും ഫാ​ന്‍​സി ഡ്ര​സ് മ​ത്സ​ര​ത്തി​ന്‍റെ​യും ഫ്‌​ളാ​ഗ് ഓ​ഫ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്സ് മേ​രി ആ​ന്‍റ​ണി നി​ര്‍​വ​ഹി​ച്ചു.

വൈ​കു​ന്നേ​രം ന​ട​ന്ന ചെ​ണ്ട​മേ​ളം ഫ്യൂ​ഷ​ന്‍ പ​രി​പാ​ടി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ആ​വേ​ശം പ​ക​ര്‍​ന്നു. ടൗ​ണ്‍​ഹാ​ളി​ലെ​ത്തി​യ എ​ല്ലാ​വ​ര്‍​ക്കും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ 9.30ന് ​ആ​ശ്ര​മം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

വൈ​കു​ന്നേ​രം ജെ​ന്‍​സി ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​ജെ​യും ക​സ​വ് ഫാ​ഷ​ന്‍ ഷോ​യും അ​ര​ങ്ങേ​റും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ വ​ള്ളം ക​ളി​യും ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര​യു​മ​ട​ക്കം നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up