ചമ്പത് റായ് (ഫയൽ ചിത്രം)
യോധ്യ: അയോധ്യയിലെ സംഭാവനക്കൊള്ള കേസിൽ ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചന്പത് റായ്, മുൻ ട്രസ്റ്റി അനിൽ മിശ്ര, മുൻ ജീവനക്കാരൻ ഗോപാൽ റാവു എന്നിവർക്കെതിരേ കേസെടുക്കണമെന്നു ഫൈസാബാദ് ബാർ അസോസിയേഷൻ.
ക്ലീൻ ചിറ്റ് നൽകി മൂന്നുപേരെയും സർക്കാർ സംരക്ഷിക്കുകയാണെന്നു പ്രസിഡന്റ് കലിക പ്രസാദ് മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം ആരോപിച്ചു.
ചന്പത് റായിയും മിശ്രയും റാവുവും അയോധ്യയിൽനിന്ന് തിരിച്ചുപോകാൻ ശ്രമിച്ചാൽ പ്രതിഷേധിക്കും. ലക്ഷക്കണക്കിനു വിശ്വാസികളെയാണു പ്രതികൾ വഞ്ചിച്ചത്. മൂവർക്കുമെതിരേ കേസെടുക്കുംവരെ സമരം തുടരും.
ഇക്കാര്യം ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ പ്രതിനിധികൾ പോലീസ് ഉന്നതരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. എട്ടു പ്രതികൾക്കുവേണ്ടി ഹാജരാകില്ലെന്ന് നേരത്തേ അസോസിയേഷൻ തീരുമാനിച്ചിരുന്നു.
Tags : AyodhyaLoot BarAssociation ChampatRai Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash