x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കർണാടക ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതായി പ്രചാരണം

വെബ്ഡെസ്ക്
Published: August 23, 2026 01:56 AM IST | Updated: August 23, 2026 01:56 AM IST

ഗ്യാ​​​​​നേ​​​​​ന്ദ്ര കു​​​​​മാ​​​​​ർ ഐഎഎസ്

ബം​​​​ഗ​​​​ളൂരു: അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​യി നാ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​യ ക​​​​ര്‍ണാ​​​​ട​​​​ക ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ കാ​​​​ണാ​​​​താ​​​​യ​​​​താ​​​​യി പ്ര​​​​ചാ​​​​ര​​​​ണം. ഒ​​​​ടു​​​​വി​​​​ല്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ നേ​​​​രി​​​​ട്ടു​​​​ വി​​​​ളി​​​​ച്ചു കാ​​​​ര്യം ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു പ​​​​രി​​​​സ​​​​മാ​​​​പ്തി​​​​യാ​​​​വു​​​​ക​​​​യും ചെ​​​​യ്തു.

ക​​​​​ർ​​​​​ണാ​​​​​ട​​​​​ക വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യ ഗ്യാ​​​​​നേ​​​​​ന്ദ്ര കു​​​​​മാ​​​​​ർ ഗാം​​​​​ഗ്‌​​​​​വാ​​​​​റി​​​​​ന്‍റെ ഡ​​​ൽ​​​ഹി യാ​​​ത്ര​​​യാ​​​ണു പ്ര​​​ശ്ന​​​മാ​​​യ​​​ത്. ഗ്യാ​​​​​നേ​​​​​ന്ദ്ര കു​​​​​മാ​​​​​റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ടാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്ന് കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളു​​​മാ​​​ണ് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​ത്. കാ​​​​​ണാ​​​​​താ​​​​​യെ​​​​​ന്ന വി​​​​​വ​​​​​രം ല​​​​​ഭി​​​​ച്ചു​​​​വെ​​​​ന്നും എ​​​​​ന്നാ​​​​​ൽ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ​​​​​രാ​​​​​തി കി​​​​ട്ടി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും സം​​​​സ്ഥാ​​​​ന ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി പ്രി​​​​​യ​​​​​ങ്ക് ഖാ​​​​​ർ​​​​​ഗെ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

തു​​​ട​​​ർ​​​ന്ന് അ​​​ന്വേ​​​ഷ​​​ണം ചൂ​​​ടു​​​പി​​​ടി​​​ച്ചു. കെം​​​​​പ​​​​​ഗൗ​​​​​ഡ രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​ള​​​​ത്തി​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ എ​​​​ത്തി​​​​യ​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യ്ക്കു​​​​​ശേ​​​​​ഷം ഇ​​​​ദ്ദേ​​​​ഹ​​​​വു​​​​മാ​​​​യി ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ന് ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല.

ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലേ​​​​​ക്ക് ഗ്യാ​​​​നേ​​​​ന്ദ്ര​​​​കു​​​​മാ​​​​ർ വി​​​​​മാ​​​​​ന​​​​​ടി​​​​​ക്ക​​​​​റ്റ് ബു​​​​​ക്ക് ചെ​​​​​യ്തു​​​വെ​​​ന്നും ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ നേ​​​​രി​​​​ട്ട് വി​​​​ളി​​​​ച്ച് യാ​​​ത്രാ​​​കാ​​​ര​​​ണം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നാ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​കേ​​​​ണ്ടി​​​വ​​​ന്ന​​​തും ഇ​​​തി​​​നി​​​ടെ ഔ​​​ദ്യോ​​​ഗി​​​ക മൊ​​​ബൈ​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രു​​​ന്ന​​​തും വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : Karnataka IASOfficer Missing Campaign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up