കേരള ഹൈക്കോടതി
കൊച്ചി: കോടതി നടപടികൾ ചിത്രീകരിച്ച് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ അഭിഭാഷകന് നോട്ടീസ് അയച്ച് ഹൈക്കോടതി. അഡ്വ. മാത്യൂസ് ജെ. നെടുമ്പാറയ്ക്ക് ആണ് ഹൈക്കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി രജിസ്ട്രി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
സെപ്റ്റംബർ ഏഴിനുള്ളിൽ സംഭവത്തിൽ വിശദീകരണം നൽകാൻ അഭിഭാഷകനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കേരളത്തിലെ കോടതികളിൽ ഓൺലൈനായോ വെർച്വലായോ ഹാജരാകുന്നതിൽനിന്ന് മാത്യൂസ് ജെ. നെടുമ്പാറയെ വിലക്കുകയും ചെയ്തു.
Tags : HighCourt YouTube Kochi Deepika DeepikaNewspaper BreakingNews NewsUpdate Headlines