Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YouTube

പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യു​മാ​യി വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി​ഡോ​ട്ട്

ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ സൗ​ഹൃ​ദ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം ഇ​ൻ​സ്റ്റാ​ഗ്രാ​മും ഫേ​സ്ബു​ക് പോ​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​യും പ​ല​വി​ധ ഡേ​റ്റിം​ഗ് ആ​പ്പു​ക​ളു​മാ​ണ്.

പ​ര​സ്പ​രം കാ​ണു​ന്ന​തി​നു മു​മ്പേ സൗ​ഹൃ​ദ​ത്തി​ൽ ആ​കു​ന്ന​വ​ർ ക​ണ്ടു ക​ഴി​യു​മ്പോ​ൾ അ​വ​രു​ടെ ബ​ന്ധം ആ​ഴ​ത്തി​ലാ​കു​ന്നു. അ​വ​സാ​നം വീ​ട്ടു​കാ​ർ അ​റി​യാ​തെ​യു​ള്ള വി​വാ​ഹം, ലി​വിം​ഗ് ടു​ഗെ​ത​ർ എ​ന്നി​ങ്ങ​നെ​യു​ള്ള ബ​ന്ധ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നു.

ഒ​ന്നി​ച്ചു താ​മ​സം തു​ട​ങ്ങി ക​ഴി​യു​മ്പോ​ഴാ​ണ് കൂ​ടെ കൂ​ടി​യ​വ​ന്‍റെ ത​നി​നി​റം യു​വ​തി​ക​ൾ അ​റി​യു​ന്ന​ത്. പി​ന്നീ​ട് ര​ക്ഷ​പ്പെ​ട​ൽ എ​ളു​പ്പ​മ​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്ടു​പോ​യ അ​ലീ​ന എ​ന്ന യു​വ​തി​യു​ടെ ക​ഥ യാ​ണ് വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി​ഡോ​ട്ട് എ​ന്ന സി​നി​മ.

“പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ര​യു​ടെ തെ​റ്റു​കൊ​ണ്ട​ല്ല. സ​മൂ​ഹ​ത്തി​ൽ ത​ല​യു​യ​ർ​ത്തി ന​ട​ക്കാ​ൻ ക​ഴി​യു​മ്പോ​ഴാ​ണ് ഇ​ര​ക്ക് നീ​തി ല​ഭ്യ​മാ​വു​ന്ന​ത്. ഇ​ര​യു​ടെ ജീ​വ​ൻ വേ​ട്ട​ക്കാ​രു​ടെ ഔ​ദാ​ര്യ​മ​ല്ല. വേ​ട്ട​ക്കാ​രെ ഉ​ന്മൂ​ല​നം ചെ​യ്താ​ലേ ഇ​ര​ക്ക് ജീ​വി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന അ​വ​സ്ഥ​യാ​ണെ​ങ്കി​ൽ, അ​ങ്ങ​നെ ചെ​യ്തി​ട്ടാ​ണെ​ങ്കി​ലും ഇ​ര​ക​ൾ​ക്ക് ജീ​വി​ക്കു​വാ​ൻ അ​വ​കാ​ശ​മു​ണ്ട്.” എ​ന്ന സ​ന്ദേ​ശം ഈ ​സി​നി​മ ന​ൽ​കു​ന്നു.

അ​ലീ​ന എ​ന്ന യു​വ​തി​യു​ടെ അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ് ഈ ​സി​നി​മ. ഇ​പ്പോ​ൾ ഈ ​സി​നി​മ യൂ​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്.  https://youtu.be/nxUrUK-0kwQ

National

യൂ​ട്യൂ​ബ് നോക്കി ശ​സ്ത്ര​ക്രി​യ; യു​വ​തി മ​രി​ച്ചു

ല​ക്നോ: യൂ​ട്യൂ​ബ് നോ​ക്കി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​രാ​ബ​ങ്കി​യി​ലാ​ണ് സം​ഭ​വം.

തേ​ബ​ഹ​ദൂ​ർ റാ​വ​ത്തി​ന്‍റെ ഭാ​ര്യ​യാ​യ മു​നി​ഷ്ര റാ​വ​ത്ത് ആ​ണ് മ​രി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്ലി​നി​ക്കി​ലെ ഉ​ട​മ​യും മ​രു​മ​ക​നും ചേ​ർ​ന്നാ​ണ് യു​വ​തി​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

മ​തി​യാ​യ അം​ഗീ​കാ​ര​മി​ല്ലാ​തെ​യാ​ണ് ഇ​രു​വ​രും ക്ലി​നി​ക്ക് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മു​നി​ഷ്ര റാ​വ​ത്തി​ന് മൂ​ത്ര​ത്തി​ൽ ക​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​മു​ണ്ടാ​യി​രു​ന്നു.

ഡി​സം​ബ​ർ അ​ഞ്ചി​ന് ഭ​ർ​ത്താ​വ് ഇ​വ​രെ കോ​ത്തി​യി​ലു​ള്ള ശ്രീ ​ദാ​മോ​ദ​ർ ഔ​ഷ​ധാ​ല​യ​ത്തി​ൽ എ​ത്തി​ച്ചു. വ​യ​റു​വേ​ദ​ന​യ്ക്ക് കാ​ര​ണം ക​ല്ലു​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ ക്ലി​നി​ക്ക് ഓ​പ്പ​റേ​റ്റ​ർ ഗ്യാ​ൻ പ്ര​കാ​ശ് മി​ശ്ര ശ​സ്ത്ര​ക്രി​യ നി​ർ​ദ്ദേ​ശി​ക്കു​ക​യും, ഇ​തി​ന് 25,000 രൂ​പ ചെ​ല​വ് വ​രു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ശ​സ്ത്ര​ക്രി​യ​ക്ക് മു​മ്പ് ഭ​ർ​ത്താ​വ് 20,000 രൂ​പ ന​ൽ​കി.

മി​ശ്ര മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും യൂ​ട്യൂ​ബ് വീ​ഡി​യോ ട്യൂ​ട്ടോ​റി​യ​ൽ ക​ണ്ട ശേ​ഷ​മാ​ണ് ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ച​തെ​ന്നും ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മി​ശ്ര ത​ന്‍റെ ഭാ​ര്യ​യു​ടെ വ​യ​റ്റി​ൽ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​ക്കു​ക​യും, നി​ര​വ​ധി ഞ​ര​മ്പു​ക​ൾ മു​റി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഡി​സം​ബ​ർ ആ​റി​ന് വൈ​കു​ന്നേ​ര​ത്തോ​ടെ യു​വ​തി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി എ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ശ​സ്ത്ര​ക്രി​യ ന​ട​ത്തു​മ്പോ​ൾ മി​ശ്ര​യു​ടെ മ​രു​മ​ക​ൻ വി​വേ​ക് കു​മാ​ർ മി​ശ്ര സ​ഹാ​യി​യാ​യി ഉ​ണ്ടാ​യി​രു​ന്നു. വി​വേ​ക് കു​മാ​ർ മി​ശ്ര റാ​യ്ബ​റേ​ലി​യി​ലെ ഒ​രു ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും, ഈ ​സ​ർ​ക്കാ​ർ ജോ​ലി​യു​ടെ മ​റ​വി​ൽ അ​ന​ധി​കൃ​ത ക്ലി​നി​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സ് എ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

NRI

"അത്ര ഫൺ വേണ്ട..'; കു​ട്ടി​ക​ൾ​ക്ക് യു​ട്യൂ​ബ് അ​ക്കൗ​ണ്ട് നി​രോ​ധി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ

സി​ഡ്നി: പ​തി​നാ​റ് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യു​ട്യൂ​ബ് അ​ക്കൗ​ണ്ടും നി​രോ​ധി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഈ​വ​ർ​ഷം ഡി​സം​ബ​റോ​ടെ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.    

നേ​ര​ത്തേ ടി​ക് ടോ​ക്, സ്നാ​പ്ചാ​റ്റ്, ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ൾ നി​രോ​ധി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ ഇ-​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണു യു​ട്യൂ​ബും നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 


നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​ധ്യാ​പ​ക​ർ​ക്ക് ക്ലാ​സ് റൂ​മി​ൽ യു​ട്യൂ​ബി​ലെ പ​ഠ​ന​സം​ബ​ന്ധി​യാ​യ വീ​ഡി​യോ​ക​ൾ കു​ട്ടി​ക​ളെ കാ​ണി​ക്കാം.

Latest News

Corehub Up