x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ യൂ​ട്യൂ​ബി​ല്‍ ക​ണ്ട മ​രു​ന്ന് ക​ഴി​ച്ചു; കൗ​മാ​ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം


Published: January 21, 2026 05:45 PM IST | Updated: January 21, 2026 05:45 PM IST

ചെ​ന്നൈ: ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ യൂ​ട്യൂ​ബി​ല്‍ ക​ണ്ട മ​രു​ന്ന് ക​ഴി​ച്ച 19കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ത​മി​ഴ്‌​നാ​ട്ടി​ലെ മ​ധു​ര​യി​ലാ​ണ് സം​ഭ​വം.

മീ​ന​മ്പ​ല്‍​പു​രം സ്വ​ദേ​ശി​നി​യും കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ക​ല​യ​ര​സി​യാ​ണ് മ​രി​ച്ച​ത്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നാ​യി വെ​ങ്ങാ​രം (ബോ​റാ​ക്‌​സ്) ആ​യി​രു​ന്നു ക​ല​യ​ര​സി വാ​ങ്ങി ക​ഴി​ച്ച​ത്.

നാ​ട്ടി​ലെ മ​രു​ന്ന് ക​ട​യി​ല്‍ നി​ന്നാ​ണ് ഇ​ത് വാ​ങ്ങി​യ​ത്. ജ​നു​വ​രി 16 ഇ​ത് ക​ഴി​ച്ചു. പി​റ്റേ​ന്ന് രാ​വി​ലെ പെ​ണ്‍​കു​ട്ടി​ക്ക് ക​ടു​ത്ത ഛര്‍​ദ്ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​കി​ട്ടോ​ടെ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​നു​വ​രി 18ന് ​ക​ല​യ​ര​സി​യു​ടെ പി​താ​വ് വേ​ല്‍​മു​രു​ഗ​ന്‍ സെ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Teen death tamilnadu YouTube

Recent News

Corehub Up