x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യു​മാ​യി വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി​ഡോ​ട്ട്


Published: June 23, 2026 12:30 PM IST | Updated: June 23, 2026 12:30 PM IST

ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ സൗ​ഹൃ​ദ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം ഇ​ൻ​സ്റ്റാ​ഗ്രാ​മും ഫേ​സ്ബു​ക് പോ​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​യും പ​ല​വി​ധ ഡേ​റ്റിം​ഗ് ആ​പ്പു​ക​ളു​മാ​ണ്.

പ​ര​സ്പ​രം കാ​ണു​ന്ന​തി​നു മു​മ്പേ സൗ​ഹൃ​ദ​ത്തി​ൽ ആ​കു​ന്ന​വ​ർ ക​ണ്ടു ക​ഴി​യു​മ്പോ​ൾ അ​വ​രു​ടെ ബ​ന്ധം ആ​ഴ​ത്തി​ലാ​കു​ന്നു. അ​വ​സാ​നം വീ​ട്ടു​കാ​ർ അ​റി​യാ​തെ​യു​ള്ള വി​വാ​ഹം, ലി​വിം​ഗ് ടു​ഗെ​ത​ർ എ​ന്നി​ങ്ങ​നെ​യു​ള്ള ബ​ന്ധ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നു.

ഒ​ന്നി​ച്ചു താ​മ​സം തു​ട​ങ്ങി ക​ഴി​യു​മ്പോ​ഴാ​ണ് കൂ​ടെ കൂ​ടി​യ​വ​ന്‍റെ ത​നി​നി​റം യു​വ​തി​ക​ൾ അ​റി​യു​ന്ന​ത്. പി​ന്നീ​ട് ര​ക്ഷ​പ്പെ​ട​ൽ എ​ളു​പ്പ​മ​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്ടു​പോ​യ അ​ലീ​ന എ​ന്ന യു​വ​തി​യു​ടെ ക​ഥ യാ​ണ് വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി​ഡോ​ട്ട് എ​ന്ന സി​നി​മ.

“പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഇ​ര​യു​ടെ തെ​റ്റു​കൊ​ണ്ട​ല്ല. സ​മൂ​ഹ​ത്തി​ൽ ത​ല​യു​യ​ർ​ത്തി ന​ട​ക്കാ​ൻ ക​ഴി​യു​മ്പോ​ഴാ​ണ് ഇ​ര​ക്ക് നീ​തി ല​ഭ്യ​മാ​വു​ന്ന​ത്. ഇ​ര​യു​ടെ ജീ​വ​ൻ വേ​ട്ട​ക്കാ​രു​ടെ ഔ​ദാ​ര്യ​മ​ല്ല. വേ​ട്ട​ക്കാ​രെ ഉ​ന്മൂ​ല​നം ചെ​യ്താ​ലേ ഇ​ര​ക്ക് ജീ​വി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന അ​വ​സ്ഥ​യാ​ണെ​ങ്കി​ൽ, അ​ങ്ങ​നെ ചെ​യ്തി​ട്ടാ​ണെ​ങ്കി​ലും ഇ​ര​ക​ൾ​ക്ക് ജീ​വി​ക്കു​വാ​ൻ അ​വ​കാ​ശ​മു​ണ്ട്.” എ​ന്ന സ​ന്ദേ​ശം ഈ ​സി​നി​മ ന​ൽ​കു​ന്നു.

അ​ലീ​ന എ​ന്ന യു​വ​തി​യു​ടെ അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ് ഈ ​സി​നി​മ. ഇ​പ്പോ​ൾ ഈ ​സി​നി​മ യൂ​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്.  https://youtu.be/nxUrUK-0kwQ

Tags : Waiting List and Antidot cinema youtube

Recent News

Corehub Up