x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​റ്റ്‌​ഫ്ലി​ക്‌​സി​ലേ​ക്ക് മാ​റു​ന്ന ക്രി​യേ​റ്റ​ർ​മാ​ർ​ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി യൂ​ട്യൂ​ബ്: ത​ട​യാ​ൻ കോ​ടി​ക​ൾ ന​ൽ​കാ​ൻ നീ​ക്കം

ടെക് ഡെസ്ക്
Published: August 20, 2026 05:00 PM IST | Updated: August 20, 2026 05:00 PM IST

യൂട്യൂബ്

യൂ​ട്യൂ​ബ് ക്രി​യേ​റ്റ​ർ​മാ​ർ നെ​റ്റ്‌​ഫ്ലി​ക്‌​സു​മാ​യി ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് ത​ട​യാ​ൻ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് യൂ​ട്യൂ​ബ്. ജ​ന​പ്രി​യ ക്രി​യേ​റ്റ​ർ​മാ​രെ പ്ലാ​റ്റ്‌​ഫോ​മി​ൽ ത​ന്നെ നി​ല​നി​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് യൂ​ട്യൂ​ബ് ഈ ​പു​തി​യ നീ​ക്കം ന​ട​ത്തു​ന്ന​ത്.

ക​ണ്ട​ന്‍റു​ക​ൾ യൂ​ട്യൂ​ബി​ൽ മാ​ത്രം എ​ക്‌​സ്‌​ക്ലൂ​സീ​വ് ആ​യി ന​ൽ​കു​ന്ന​തി​ന് ക്രി​യേ​റ്റ​ർ​മാ​ർ​ക്ക് വ​ൻ​തു​ക ധ​ന​സ​ഹാ​യ​മാ​യും പ്ര​ധാ​ന ബ്രാ​ൻ​ഡ് ഡീ​ലു​ക​ളി​ലൂ​ടെ​യും ന​ൽ​കാ​നാ​ണ് യൂ​ട്യൂ​ബി​ന്‍റെ പ്ലാ​ൻ. എ​ന്നാ​ൽ നെ​റ്റ്‌​ഫ്ലി​ക്‌​സി​ന് കൂ​ടി വീ​ഡി​യോ​ക​ൾ ന​ൽ​കു​ന്ന ക്രി​യേ​റ്റ​ർ​മാ​രെ യൂ​ട്യൂ​ബ് ത​ങ്ങ​ളു​ടെ വ​ൻ​കി​ട പ​ര​സ്യ​ങ്ങ​ളോ പ്രൊ​മോ​ഷ​ൻ കാ​ന്പ​യി​നു​ക​ളോ പ​ങ്കി​ടു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യേ​ക്കും.

ഒ​രേ വീ​ഡി​യോ​ക​ൾ മ​റ്റ് സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും വ​രു​ന്ന​ത് യൂ​ട്യൂ​ബി​ലെ കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണ​ത്തെ ബാ​ധി​ക്കു​മെ​ന്നും പ​ര​സ്യ​ദാ​താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന മൂ​ല്യ​ത്തെ കു​റ​യ്ക്കു​മെ​ന്നു​മാ​ണ് യൂ​ട്യൂ​ബി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

നെ​റ്റ്‌​ഫ്ലി​ക്‌​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക​മാ​യി ലാ​ഭ​ക​ര​മാ​ണെ​ങ്കി​ലും, ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ വീ​ഡി​യോ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യും സ്പോ​ൺ​സ​ർ​ഷി​പ്പ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും പ​ല ക്രി​യേ​റ്റ​ർ​മാ​ർ​ക്കും തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്.

Tags : technology youtube creators

Recent News

Corehub Up