x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങാ​ൻ പ്ലാ​നു​ണ്ടോ? എ​ങ്കി​ൽ പുതിയ മോ​ണി​റ്റൈ​സേ​ഷ​ൻ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്കൂ!

ടെക് ഡെസ്ക്
Published: August 11, 2026 11:27 AM IST | Updated: August 11, 2026 11:27 AM IST

യൂട്യൂബ്

ന്യൂ​ഡ​ൽ​ഹി: ക​ണ്ട​ന്‍റ് ക്രി​യേ​ഷ​ൻ രം​ഗ​ത്തെ‌​യ്ക്ക് കാ​ലെ​ടു​ത്തു വ​യ്ക്കു​ന്ന പു​തു​മു​ഖ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി ആ​ഗോ​ള വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ യൂ​ട്യൂ​ബി​ന്‍റെ പു​തി​യ നി​ബ​ന്ധ​ന​ക​ൾ. യൂ​ട്യൂ​ബ് പാ​ർ​ട്ണ​ർ പ്രോ​ഗ്രാം വ​ഴി വീ​ഡി​യോ​ക​ളി​ൽ നി​ന്ന് പ​ണം സ​മ്പാ​ദി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ യൂ​ട്യൂ​ബ് കു​ത്ത​നെ കൂ​ട്ടി. വാ​ച്ച് അ​വ​റു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കി​യ​തി​ന് പു​റ​മെ യൂ​ട്യൂ​ബ് ഷോ​ർ​ട്സ് കാ​ഴ്‌​ച​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത​യി​ലും വ​ലി​യ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

2027 ഫെ​ബ്രു​വ​രി 1 മു​ത​ൽ നി​ല​വി​ൽ വ​രു​ന്ന പു​തി​യ നി​യ​മ​പ്ര​കാ​രം ആ​ഡ് റ​വ​ന്യൂ, യൂ​ട്യൂ​ബ് പ്രീ​മി​യം വ​രു​മാ​നം എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​ന് പു​തി​യ ക്രി​യേ​റ്റ​ർ​മാ​ർ​ക്ക് താ​ഴെ പ​റ​യു​ന്ന യോ​ഗ്യ​ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം:

ലോം​ഗ് ഫോം ​വീ​ഡി​യോ​ക​ൾ​ക്ക് ക​ഴി​ഞ്ഞ 365 ദി​വ​സ​ത്തി​നു​ള്ളി​ൽ 8,000 വാ​ച്ച് അ​വ​റു​ക​ൾ (മു​മ്പ് ഇ​ത് 4,000 മ​ണി​ക്കൂ​ർ ആ​യി​രു​ന്നു). ഷോ​ർ​ട്സു​ക​ൾ​ക്ക് ക​ഴി​ഞ്ഞ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ 20 ദ​ശ​ല​ക്ഷം (20 Million) വ്യൂ​സ്,(മു​മ്പ് ഇ​ത് 10 ദ​ശ​ല​ക്ഷം ആ​യി​രു​ന്നു).​അ​തേ​സ​മ​യം, 1,000 സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​ർ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ മാ​റ്റ​മി​ല്ല.

നി​ല​വി​ൽ പാ​ർ​ട്ണ​ർ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ക്രി​യേ​റ്റ​ർ​മാ​രെ പു​തി​യ വാ​ച്ച് അ​വ​ർ നി​ബ​ന്ധ​ന ബാ​ധി​ക്കി​ല്ല. 2018ന് ​ശേ​ഷം യൂ​ട്യൂ​ബ് പാ​ർ​ട്ണ​ർ പ്രോ​ഗ്രാ​മി​ൽ വ​രു​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ മാ​റ്റ​മാ​ണി​ത്.

പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഭാ​വി​യി​ൽ വ​രു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണെ​ങ്കി​ലും, ഷോ​ർ​ട്സു​ക​ളി​ലൂ​ടെ​യു​ള്ള വ​രു​മാ​ന​ത്തി​ൽ നി​ല​വി​ലു​ള്ള ക്രി​യേ​റ്റ​ർ​മാ​ർ​ക്കും ബാ​ധ​ക​മാ​കു​ന്ന ഒ​രു നി​യ​മ​മു​ണ്ട്. ഫെ​ബ്രു​വ​രി 1 മു​ത​ൽ ഷോ​ർ​ട്സ് വ​ഴി​യു​ള്ള വ​രു​മാ​നം തു​ട​ര​ണ​മെ​ങ്കി​ൽ ക​ഴി​ഞ്ഞ 90 ദി​വ​സ​ത്തി​നു​ള്ളി​ൽ 10 ദ​ശ​ല​ക്ഷം വ്യൂ​സ് എ​ങ്കി​ലും നി​ല​നി​ർ​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​ൽ കു​റ​വ് വ​ന്നാ​ൽ ഷോ​ർ​ട്സി​ൽ നി​ന്നു​ള്ള വ​രു​മാ​നം നി​ല​യ്ക്കും. എ​ന്നാ​ൽ ദീ​ർ​ഘ​മേ​റി​യ വീ​ഡി​യോ​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തെ ഇ​ത് ബാ​ധി​ക്കി​ല്ല.

എ​ന്നാ​ൽ തു​ട​ക്ക​ക്കാ​രാ​യ ക്രി​യേ​റ്റ​ർ​മാ​ർ​ക്കാ​യി ഫാ​ൻ ഫ​ണ്ടിം​ഗ്, യൂ​ട്യൂ​ബ് ഷോ​പ്പിം​ഗ് എ​ന്നി​വ​യ്ക്കു​ള്ള കു​റ​ഞ്ഞ നി​ബ​ന്ധ​ന​ക​ളി​ൽ (500 സ​ബ്‌​സ്‌​ക്രൈ​ബ​ർ​മാ​ർ, 3,000 വാ​ച്ച് അ​വ​റു​ക​ൾ അ​ല്ലെ​ങ്കി​ൽ 3 ദ​ശ​ല​ക്ഷം ഷോ​ർ​ട്സ് വ്യൂ​സ്) മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല.

യൂ​ട്യൂ​ബ് പ്രീ​മി​യം ല​ഭ്യ​മാ​യ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും 'പ്രീ​മി​യം ലൈ​റ്റ്' പ്ലാ​ൻ വ്യാ​പി​പ്പി​ക്കു​മെ​ന്നും യൂ​ട്യൂ​ബ് പ്ര​ഖ്യാ​പി​ച്ചു. പ​ര​സ്യ​ങ്ങ​ളി​ല്ലാ​തെ കു​റ​ഞ്ഞ ചെ​ല​വി​ൽ വീ​ഡി​യോ​ക​ൾ കാ​ണാ​ൻ സ​ഹാ​യി​ക്കു​ന്ന ഈ ​പ്ലാ​ൻ ഇ​ന്ത്യ​യി​ൽ പ്ര​തി​മാ​സം 89 രൂ​പ​യ്ക്കാ​ണ് ല​ഭ്യ​മാ​കു​ന്ന​ത് (സ്റ്റാ​ൻ​ഡേ​ർ​ഡ് പ്ലാ​നി​ന് 149 രൂ​പ​യാ​ണ്). പ്രീ​മി​യം ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ​ർ​ധ​ന​വ് വ​ഴി ക്രി​യേ​റ്റ​ർ​മാ​ർ​ക്ക് ഉ​യ​ർ​ന്ന വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.

Tags : technology youtube wacthhours newrules creators

Recent News

Corehub Up