x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മു​ദാ​യ ശ​ക്തീക​ര​ണം ഫ​ല​പ്ര​ദ​മാ​കു​ന്ന​ത് സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ളി​ലൂ​ടെ: മോ​ൺ. ജിജോ ചാ​ലയ്​ക്ക​ൽ​

വെബ് ഡെസ്ക്
Published: August 23, 2026 02:36 AM IST | Updated: August 23, 2026 02:36 AM IST

മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ളജി​ൽ ന​ട​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ, വിശുദ്ധ ​ഫ്രാ​ൻ​സി​സ് അ​സീ​സി ജൂ​ബി​ലിവ​ർ​ഷ സ​മ​ർ​പ്പി​ത സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ

മു​ണ്ടൂ​ർ: സ​മു​ദാ​യ ശ​ക്തീ​ക​ര​ണം യ​ഥാ​ർ​ഥ​ത്തി​ൽ ഫ​ല​പ്ര​ദ​മാ​കു​ന്ന​ത് സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ളി​ലൂ​ട​യാ​ണെ​ന്ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജി​ജോ ചാ​ല​യ്ക്ക​ൽ പ​റ​ഞ്ഞു.
പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ൾ രൂ​പ​ത​യി​ലെ ആ​ധ്യാ​ത്മി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യി​ൽ വ​ള​രെ​യ​ധി​കം സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള വി​ഭാ​ഗ​ങ്ങ​ളാ​ണെ​ന്നും വി​കാ​രി ജ​ന​റാ​ൾ പ​റ​ഞ്ഞു. സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​മ​ർ​പ്പി​ത​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​ളു​മാ​യി, കു​ട്ടി​ക​ളു​മാ​യി, സ​മൂ​ഹ​ത്തി​ലെ അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് സ​മ​ർ​പ്പി​ത​ർ.

വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ , ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ യേ​ശു​വി​ന്‍റെ സ​ന്ദേ​ശം അ​നേ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​ത് സ​ന്യാ​സ​സ​മൂ​ഹ​ങ്ങ​ൾ​ക്കാ​ണ്. പു​തി​യ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് സ​മ​ർ​പ്പി​ത​ർ​ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നും വി​കാ​രി ജ​ന​റാ​ൾ പ​റ​ഞ്ഞു.

സി​ആ​ർ​ഐ പാ​ല​ക്കാ​ട് പ്ര​സി​ഡ​ന്‍റ് ഫാ. ​ഫ്രാ​ങ്കോ വ​ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ക്ഷേ​ത്ര കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു വാ​ഴ​യി​ൽ, ച​ർ​ച്ച് വാ​ൾ മി​നി​സ്ട്രീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹോ​ളി ഫാ​മി​ലി പ്രോ​വി​ൻ​സ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ വ​ത്സ തെ​രേ​സ്, ജ​യ് ക്രി​സ്റ്റോ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ റോ​സ് ആ​ൻ സി​എം​സി, അ​സീ​സി സ്നേ​ഹ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ബേ​ബി​ച്ച​ൻ പാ​റേ​ക്കാ​ട്ടി​ൽ, സ​മു​ദാ​യ ശ​ക്തീ​ക​ര​ണ ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബോ​ബി പൂ​വ​ത്തി​ങ്ക​ൽ, പാ​ദു​വ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ബ്ര​ദ​ർ ഷാ​ജ​ൻ പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ എ​ല്ലാ സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ൽ നി​ന്നും അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up