x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം മെ​ഗാ​ഫെ​യ​ർ നി​ർ​ത്തി​വ​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹമെന്ന്

വെബ് ഡെസ്ക്
Published: August 23, 2026 03:04 AM IST | Updated: August 23, 2026 03:04 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​പ്ലൈ​കോ ഓ​ണം മെ​ഗാ​മേ​ള നി​ർ​ത്തു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രെ വ​ലി​യ തോ​തി​ൽ ബാ​ധി​ക്കു​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​ഗ​വാ​സ്, അ​സി. സെ​ക്ര​ട്ട​റി പി.​കെ. നാ​സ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മേ​ള​യെ ആ​ശ്ര​യി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ഉ​ണ്ടാ​കു​ന്ന​ത്.

ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​ക്ക് വേ​ണ്ടി സ​പ്ലൈ​കോ ഓ​ണം മെ​ഗാ​മേ​ള നി​ർ​ത്താ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. മേ​ള​ക്ക് വേ​ണ്ടി ഒ​ഴി​വാ​ക്കി​യ ച​ന്ത​ക്ക് മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ർ​പ്പാ​ടാ​ക്കു​മെ​ന്ന് ക​ള​ക്ട​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ പി​ന്നീ​ട് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​പ്പോ​ൾ പീ​പ്പി​ൾ​സ് ബ​സാ​റി​ലേ​ക്ക് മാ​റ്റാ​മെ​ന്ന തീ​രു​മാ​നം വ​ള​രെ ലാ​ഘ​വ​ത്തി​ൽ ഉ​ള്ള​തും അ​ങ്ങേ​യ​റ്റം അ​പ​ഹാ​സ്യ​വു​മാ​ണ്.

ഓ​ണ​ക്കാ​ല​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​ർ അ​ധി​ക​മാ​യി സ​പ്ലൈ​ക്കോ ച​ന്ത​ക​ളെ ആ​ശ്ര​യി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് പ്ര​ത്യേ​ക​സം​വി​ധാ​നം ഒ​രു​ക്കാ​റു​ള്ള​ത്. ഇ​പ്പോ​ഴ​ത്തെ മാ​റ്റം പ്ര​തി​ഷേ​ധം മു​ല​മു​ള്ള ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ മാ​ത്ര​മാ​ണ്. ച​ന്ത നി​ർ​ത്തി​വ​ച്ച് സ്ഥ​ലം ഓ​ണാ​ഘോ​ഷ​ത്തി​ന് വി​ട്ടു ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. തി​രു​വോ​ണ​ത്ത​ലേ​ന്ന് 25 വ​രെ​യാ​യി​രു​ന്നു മേ​ള നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് മൂ​ന്ന് ദി​വ​സം മു​മ്പേ നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം.

വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ജാ​ഗ്ര​ത​ക്കു​റ​വും സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത​യും ഇ​ക്കാ​ര്യ​ത്തി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham District News Onam Mega Fair's protestable

Recent News

Corehub Up