മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ സ്നാപക യോഹന്നാന്റെ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍
മൂന്നുമുറി: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ സ്നാപകയോഹന്നാന്റെ ഊട്ടുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ള കൊടിയേറ്റ് നിര്‍വഹിച്ചു.
വികാരി ഫാ. തോമസ് വെളക്കനാടന്‍, അസി.വികാരി ഫാ. അഖില്‍ തണ്ട്യേക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. ബേബിപോള്‍ വലിയകണ്ടത്തില്‍, ജിതിന് വേലത്തിപറമ്പില്‍, ജിപ്സന് ഏറ്റുമാനൂക്കാരന്‍, ബിബിന്‍ പുതൂര്‍ക്കര, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഡിറ്റോ കോപ്ലി, കേന്ദ്ര സമിതി പ്രസിഡന്റ് നൈജോ ആന്റോ, പ്രതിനിധിയോഗ സെക്രട്ടറി സ്മിത ഷാജു എന്നിവര്‍ നേതൃത്വംനല്കി. തുടര്‍ന്ന് പ്രസുദേന്തിവാഴ്ച, വിശുദ്ധകുര്‍ബാന, ലദീഞ്ഞ്, നൊവേന, നേര്‍ച്ചതേന്‍ വെഞ്ചരിപ്പ് എന്നിവയുമുണ്ടായി. ഈ മാസം 30നാണ് ഊട്ടുതിരുനാൾ.
Tags : NattuVishesham DistrictNews