പ്രതീകാത്മക ചിത്രം
ഗൂഡല്ലൂര്‍: ഓവാലി ലാറസ്റ്റനില് ഭീതി പരത്തുന്ന നരഭോജി കടുവയെ പിടിക്കുന്നതിന് വനം-വന്യജീവി വകുപ്പ് ഏഴ് ഇടങ്ങളില്‍ കൂട് വച്ചു. നിരീക്ഷണത്തിന് വിവിധ സ്ഥലങ്ങളില്‍ കാമറ സ്ഥാപിച്ചു.കടുവയുടെ നീക്കങ്ങള്‍ വനസേന നിരീക്ഷിച്ചുവരികയാണ്. ഡ്രോണ്‍ കാമറയും നിരീക്ഷണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രദേശത്ത് പട്രോളിംഗ് ശക്തമാണ്.
സമരം ചെയ്തതില്‍ ഏഴുപേര്‍ അറസ്റ്റില്‍
ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ ലാറസ്റ്റനില് കടുവ ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ ഏഴുപേരെ ന്യൂഹോപ് പോലീസ് അറസ്റ്റ് ചെയ്തു. വിസികെ മുന്‍ ജില്ലാ സെക്രട്ടറിയും ഓവാലി ടൗണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ. സഹദേവന്, വിസികെ നേതാവ് തുയില്‍മേഘം, ഡിവൈഎഫ്ഐ നീലഗിരി ജില്ലാ സെക്രട്ടറി രാസി രവികുമാര്‍ എന്നിവര്‍ അറസ്റ്റിലായതില്‍ ഉള്‍പ്പെടും.
ജനകീയ സമരത്തിനിടെ രണ്ട് പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നാണ് സൂചന. സമരത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തമാണ്. ഓവാലി ലാറസ്റ്റനില് ഒരു മാസത്തിനിടെ രണ്ടുപേരെയാണ് കടുവ കൊന്നത്.
Tags : Nattuvishesham District News catch Traps set